33 ബില്യൺ ഡോളർ നൽകിയത് വിഡ്ഢിത്തരമായി! ഇനി പാക്കിസ്ഥാന് സഹായമില്ലെന്ന് ഡൊണാൾഡ് ട്രംപ്...

  • Posted By: Desk
Subscribe to Oneindia Malayalam

ന്യൂയോർക്ക്: ഇനിമുതൽ പാക്കിസ്ഥാന് സാമ്പത്തിക സഹായം നൽകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ 15 വർഷമായി 33 ബില്യൺ ഡോളർ പാക്കിസ്ഥാന് നൽകിയത് വിഡ്ഢിത്തരമായെന്നും ഡൊണാൾഡ് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

പിണറായി പോലീസിന് ആർഎസ്എസിനെ പേടി? മോഹൻഭാഗവത് ഇനിയും വരും, പതാക ഉയർത്തും!

കോന്നിയിൽ വിചിത്രമായ ആത്മഹത്യ! ഇലട്രിക് വയറുകൾ കൊണ്ട് ബന്ധിച്ചു, വായിൽ തുണി തിരുകി...

ഇത്രയധികം സാമ്പത്തിക സഹായം നൽകിയിട്ടും ചതിയും വഞ്ചനയും മാത്രമാണ് തിരികെ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ''നമ്മുടെ നേതാക്കളെ പാക്കിസ്ഥാൻ വിഡ്ഢിക്കളാക്കി. അഫ്ഗാനിസ്ഥാനിൽ നമ്മൾ ഭീകരർക്കെതിരെ പോരാടുമ്പോൾ, പാക്കിസ്ഥാൻ ഭീകരരെ സഹായിക്കുകയാണ്, ഇനിയിത് തുടരാനാകില്ല''- അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു.

trump

പാക്കിസ്ഥാന് നൽകുന്ന 255 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഭീകരവാദപ്രവർത്തനങ്ങൾക്ക് തടയിടുന്നതിൽ പാക്കിസ്ഥാൻ പരാജയമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ നടപടി. അഫ്ഗാനിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് സഹായം നൽകുന്നതിൽ അമേരിക്ക  നേരത്തെയും പാക്കിസ്ഥാനെ എതിർപ്പറിയിച്ചിരുന്നു. പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കുമെന്നും ഡൊണാൾഡ് ട്രംപ് നേരത്തെ സൂചന നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സാമ്പത്തിക സഹായം നിർത്തലാക്കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
us president donald trump tweets that no more monetary aid to pakistan.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്