Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആക്രമിച്ചാല്‍ ഞങ്ങളുടെ മുഴുവന്‍ ശക്തിയും നിങ്ങളില്‍ പതിക്കും'; ഇറാനോട് യുഎസ്

വാഷിംഗ്ടണ്‍: ഇറാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക. ഇറാന്‍ ഏതെങ്കിലും വിധത്തിലോ രൂപത്തിലോ നമ്മളെ ആക്രമിച്ചാല്‍ യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ ഇറാന് മേല്‍ പതിക്കും എന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ യു എസിന് യാതൊരു പങ്കുമില്ല എന്നും ട്രംപ് വ്യക്തമാക്കി.

ടെഹ്റാനിലെ ഇറാന്റെ പ്രതിരോധ മന്ത്രാലയ ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രായേല്‍ ശനിയാഴ്ച ഇറാനിലെ ബുഷെര്‍ പ്രവിശ്യയിലെ പേര്‍ഷ്യന്‍ ഗള്‍ഫിലെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക സംസ്‌കരണ യൂണിറ്റ് ആക്രമിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Donald Trump

ഞായറാഴ്ച വാഷിംഗ്ടണ്‍ ഡിസിയുമായി നടക്കേണ്ടിയിരുന്ന ആറാം റൗണ്ട് ആണവ ചര്‍ച്ചകള്‍ ടെഹ്റാന്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇറാനും ഇസ്രായേലും തമ്മില്‍ എളുപ്പത്തില്‍ ഒരു കരാര്‍ ഉണ്ടാക്കാനും ഈ സംഘര്‍ഷം അവസാനിപ്പിക്കാനും കഴിയുമെന്ന് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ട്രംപ് പറഞ്ഞു. അതേസമയം ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുകയാണ്.

ഇറാനും ഖത്തറും പങ്കിട്ട ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശുദ്ധീകരണശാലയ്ക്ക് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തെ ഒരു പ്രകടമായ ആക്രമണവും വളരെ അപകടകരമായ പ്രവൃത്തിയും ആണ് എന്നായിരുന്നു വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി വിശേഷിപ്പിച്ചത്. യുഎസുമായുള്ള ടെഹ്റാന്റെ നടന്നുകൊണ്ടിരിക്കുന്ന ആണവ ചര്‍ച്ചകള്‍ പാളം തെറ്റിക്കാനും യുദ്ധം വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് ഈ നീക്കമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാന്റെ ആണവ കേന്ദ്രങ്ങളെയും ശാസ്ത്രജ്ഞരെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ഓപ്പറേഷന്‍ റൈസിംഗ് ലയണിന് മറുപടിയായിട്ടാണ് ടെഹ്റാന്‍ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3 ആരംഭിച്ചത്. ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേല്‍ നഗരങ്ങളായ തമ്ര, ബാറ്റ് യാം, റെഹോവോട്ട് എന്നിവിടങ്ങളില്‍ കുറഞ്ഞത് പത്ത് പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തമ്രയില്‍ നാല് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ബാറ്റ് യാമില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് മൂന്ന് നഗരങ്ങളിലെ മേയര്‍മാരുമായി സംസാരിക്കുകയും ഭാവിയിലെ ഇറാനിയന്‍ ആക്രമണങ്ങളില്‍ നിന്ന് ഓരോ സിവിലിയനെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. അതേസമയം ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനിലും വലിയ നാശനഷ്ടവും ജീവഹാനിയും ഉണ്ടായിട്ടുണ്ട്.

ടെഹ്‌റാനില്‍ ഒരു ഇസ്രായേലി മിസൈല്‍ ഒരു റെസിഡന്‍ഷ്യല്‍ ഹൈ റൈസില്‍ പതിച്ചു. 29 കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 60 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാനിയന്‍ അധികൃതര്‍ പറഞ്ഞു. വടക്കന്‍ ഇസ്രായേലിലെ ഒരു വീടിന് സമീപം നേരത്തെ നടന്ന മറ്റൊരു ആക്രമണത്തില്‍ മൂന്ന് സ്ത്രീകള്‍ മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ തങ്ങളും ആയുധം താഴെ വെക്കുമെന്ന് ഇറാന്‍ പറഞ്ഞു.

സ്വയം പ്രതിരോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തങ്ങളുടെ പ്രതികരണം എന്നും ശനിയാഴ്ച മുതല്‍ ഞായറാഴ്ച വരെ രാത്രിയില്‍ ടെഹ്റാന്‍ ഇസ്രായേലിന് നേരെ മാരകമായ മിസൈലുകള്‍ അഴിച്ചുവിട്ടതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചത് എന്നും ഇറാന്‍ വ്യക്തമാക്കി. സാഹചര്യം നിര്‍ബന്ധിതമാകുന്നില്ലെങ്കില്‍ ഇസ്രായേലുമായുള്ള സംഘര്‍ഷം അയല്‍രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ടെഹ്റാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി പറഞ്ഞു.

അതേസമയം, ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്നും ബാലിസ്റ്റിക് മിസൈല്‍ ശേഷി ഇല്ലാതാക്കുന്നതില്‍ നിന്നും തടയുക എന്നതാണ് തങ്ങളുടെ പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് ഇസ്രായേല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+