Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സഹോദരന്‍ റോബര്‍ട്ട് ട്രംപ് അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സഹോദരന്‍ റോബര്‍ട്ട് ട്രംപ് അന്തരിച്ചു. 71 വയസ്സായിരുന്നു. അറിയപ്പെടുന്ന ബിസ്സിനസ്സുകാരനായ റോബര്‍ട്ട് ട്രംപ്, ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ സഹോദരനാണ്. അസുഖബാധിതനായതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട റോബര്‍ട്ട് ട്രംപ് ശനിയാഴ്ച രാത്രിയാണ് മരിച്ചത്.

ഗുരുതരാവസ്ഥയില്‍ ആയിരുന്ന സഹോദരനെ ന്യൂയോര്‍ക്ക് സിറ്റി ആശുപത്രിയിലെത്തി പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സന്ദര്‍ശിച്ചിരുന്നു. സഹോദരന്റെ മരണവിവരം അറിയിച്ച് കൊണ്ട് ട്രംപ് പ്രസ്താവന പുറത്തിറക്കി.

trump

എന്റെ സഹോദരന്‍ റോബര്‍ട്ട് മരണപ്പെട്ട വിവരം കടുത്ത വേദനയോടെ അറിയിക്കുന്നു. അവന്‍ എന്റെ വെറും സഹോദരന്‍ മാത്രമായിരുന്നില്ല. എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കൂടിയായിരുന്നു. അവനെ വളരെ അധികം മിസ്സ് ചെയ്യും. എന്നാല്‍ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടും. അവന്റെ ഓര്‍മ്മകള്‍ എന്റെ ഹൃദയത്തിനുളളില്‍ എന്നുമുണ്ടാകും. റോബര്‍ട്ട്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കൂ എന്നാണ് ട്രംപ് കുറിച്ചിരിക്കുന്നത്.

വാള്‍ സ്ട്രീറ്റിനെ ഒരു കോര്‍പ്പറേറ്റ് ഫിനാന്‍സ് സ്ഥാപനത്തിലാണ് റോബര്‍ട്ട് ട്രംപ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് കുടുംബ ബിസ്സിനസ്സില്‍ പങ്കുചേര്‍ന്നു. ട്രംപ് ഓര്‍ഗനൈസേഷനില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നിയന്ത്രിക്കുന്ന ഉന്നത ഉദ്യോഗസ്ഥനായി. ഡൊണാള്‍ഡ് ട്രംപുമായി ഏറ്റവും അടുപ്പം സൂക്ഷിച്ചിരുന്ന കുടുംബാംഗമായിരുന്നു റോബര്‍ട്ട് ട്രംപ്. നൈസ് ട്രംപ് എന്നാണ് റോബര്‍ട്ട് ട്രംപ് അറിയപ്പെട്ടിരുന്നത്.

സ്വഭാവത്തിലും വ്യക്തിത്വത്തിലും തികച്ചും വ്യത്യസ്തരായിരുന്നു ഡൊണാള്‍ഡ് ട്രംപും റോബര്‍ട്ട് ട്രംപും. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഇടപെടുന്നതിനായി ആളുകള്‍ സമീപിച്ചിരുന്നത് റോബര്‍ട്ട് ട്രംപിനെ ആയിരുന്നുവെന്ന് ട്രംപ് കുടുംബത്തിന്റെ ജീവചരിത്രകാരനായ ഗ്വേഡ ബ്ലയര്‍ പറയുന്നു. മൃദുഭാഷിയും തന്നേക്കാളും മൃദുസ്വഭാവക്കാരനുമാണ് റോബര്‍ട്ട് എന്നാണ് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ സഹോദരനെക്കുറിച്ച് പറഞ്ഞത്. താന്‍ ജീവിതത്തില്‍ ഒരു പുരുഷനെ ഹണീ എന്ന് വിളിക്കുന്നുവെങ്കില്‍ അത് റോബര്‍ട്ട് മാത്രമായിരിക്കുമെന്നും ട്രംപ് പറയുകയുണ്ടായി. ന്യൂയോര്‍ക്ക് സിറ്റിയിലെ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍ ആയിരുന്ന ഫ്രെഡ് ട്രംപിന്റെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയവനായി 1948ല്‍ ആണ് റോബര്‍ട്ട് ട്രംപിന്റെ ജനനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+