കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് വീണ് പരിക്ക്, പട്ടിയോടൊപ്പം കളിക്കുന്നതിനിടെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് വീണ് പരിക്ക്. വളര്‍ത്ത് നായകളില്‍ ഒന്നിനൊപ്പം കളിക്കുന്നതിനിടെയാണ് അദ്ദേഹം വീണത് എന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. കാല്‍ ഉളുക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എല്ലുകള്‍ക്ക് പൊട്ടലില്ലെന്നാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
Joe Biden got injured while playing with his dog | Oneindia Malayalam

ശനിയാഴ്ചയാണ് സംഭവം നടന്നത്. ഞായറാഴ്ച ബൈഡന്‍ ഡോക്ടറെ കാണുകയും മുന്‍കരുതല്‍ എന്ന നിലയ്ക്ക് എക്‌സ്‌റേ, സിടി സ്‌കാന്‍ പരിശോധനകള്‍ നടത്തുകയും ചെയ്തുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു. പ്രാഥമിക എക്‌സ്‌റേ പരിശോധനയില്‍ അദ്ദേഹത്തിന് പ്രകടമായ പരിക്കുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഡോക്ടറായ കെവിന്‍ ഒ കോണര്‍ വ്യക്തമാക്കി. കൂടുതല്‍ വിശദമായി അറിയാന്‍ ബൈഡനെ ഒരിക്കല്‍ കൂടി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

joe

78കാരനായ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന്‍ അമേരിക്കയുടെ 46ാമത് പ്രസിഡണ്ടാണ്. അമേരിക്കയുടെ പ്രസിഡണ്ട് പദവിയിലേക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ജോ ബൈഡന്‍. ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി രണ്ട് തവണ ഉണ്ടായിരുന്നപ്പോള്‍ ജോ ബൈഡന്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തുണ്ടായിരുന്നു. ഇത്തവണ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് രണ്ടാമത് ഒരൂഴം കൊടുക്കാതെയാണ് ജോ ബൈഡന്റെ വിജയം.

പോപ്പുലര്‍ വോട്ടുകളിലും ഇലക്ടറല്‍ വോട്ടുകളിലും ഭൂരിപക്ഷം ഉറപ്പിച്ചാണ് ജോ ബൈഡന്റെ വിജയം. കടുത്ത മത്സരം നടന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പെന്‍സില്‍വാനിയ അടക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പല കോട്ടകളും ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. അതേസമയം ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പിലും വോട്ടെണ്ണലിലും കൃത്രിമത്വം കാണിച്ചിട്ടാണ് ബൈഡന്റെ വിജയം എന്നാണ് ട്രംപ് ആരോപിക്കുന്നത്.

English summary
US President-elect Joe Biden got injured on Saturday while playing with his dog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X