കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റാലും മാറില്ലെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്; അമേരിക്കന്‍ രാഷ്ട്രീയം പുതിയ വഴിക്ക്

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇത്തവണ പുതിയ ചില സംഭവങ്ങളുണ്ടായേക്കുമെന്ന് സൂചന. നവംബര്‍ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലോകം ഉറ്റുനോക്കുകയാണ്. ഡൊണാള്‍ഡ് ട്രംപിന് രണ്ടാമൂഴം ലഭിക്കുമോ അതോ ജോ ബൈഡന്റെ നേതൃത്വത്തില്‍ ഡെമോക്രാറ്റുകള്‍ അധികാരത്തിലെത്തുമോ എന്നാണ് അറിയേണ്ടത്. പ്രചാരണത്തിന്റെ രണ്ടാംഘട്ടം പിന്നിടുമ്പോള്‍ ജോ ബൈഡനാണ് ഒരുപടി മുന്നിലുള്ളത്.

ഇക്കാര്യത്തില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കും ട്രംപിനും ആശങ്കയുണ്ട്. അതുകൊണ്ടു തന്നെ ട്രംപ് പരാജയപ്പെട്ടേക്കുമെന്ന സംസാരവും ഉയരുന്നുണ്ട്. എന്നാല്‍ പുതിയ വിവരം മറ്റൊന്നാണ്. തോറ്റാല്‍ ട്രംപ് അതിവേഗം അധികാര കൈമാറ്റം സാധ്യമാക്കില്ല. അദ്ദേഹം പുതിയ വഴികള്‍ തേടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ട്രംപ് സംതൃപ്തനല്ല

ട്രംപ് സംതൃപ്തനല്ല

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ വേഗത്തില്‍ അധികാര കൈമാറ്റം സാധ്യമാക്കില്ലെന്ന് ട്രംപ് സൂചിപ്പിച്ചു. ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. നിലവിലെ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ട്രംപ് സംതൃപ്തനല്ല. ഈ കാര്യമാണ് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

ട്രംപിന്റെ മറുപടി

ട്രംപിന്റെ മറുപടി

എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നായിരുന്നു ട്രംപിന്റെ മറുപടി. പോസ്റ്റല്‍ വോട്ട് സമ്പ്രദായമാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും നടപ്പാക്കുന്നത്. ഇതിനോട് ശക്തമായ വിയോജിപ്പ് ട്രംപ് പ്രകടിപ്പിച്ചു. ഡെമോക്രാറ്റുകള്‍ അട്ടിമറി നടത്താന്‍ സാധ്യതയുണ്ട് എന്നാണ് ട്രംപിന്റെ ആരോപണം.

ഊന്നിപ്പറഞ്ഞ വിഷയം

ഊന്നിപ്പറഞ്ഞ വിഷയം

പ്രചാരണത്തിനിടെ ട്രംപ് പലപ്പോഴും ഊന്നിപ്പറഞ്ഞ വിഷയം പോസ്റ്റല്‍ വോട്ട് സംബന്ധിച്ചാണ്. ഈ സമ്പ്രദായം ഒഴിവാക്കണമെന്ന് ട്രംപ് പറയുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ക്ക് നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തുന്നതിലെ തടസം മുന്‍കൂട്ടി കണ്ടാണ് ചില മാറ്റങ്ങള്‍ ഇത്തവണ വരുത്തിയത്. ഇത് ട്രംപ് അംഗീകരിക്കുന്നില്ല.

അട്ടിമറിക്ക് കാരണമാകും

അട്ടിമറിക്ക് കാരണമാകും

പോസ്റ്റല്‍ വോട്ട് ചെയ്യാനാണ് കൂടുതല്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് അട്ടിമറിക്ക് കാരണമാകുമെന്ന് ട്രംപ് പറയുന്നു. എന്നാല്‍ തന്റെ ആരോപണത്തിന് ട്രംപ് പ്രത്യേക തെളിവുകളൊന്നും എടുത്തു കാണിക്കുന്നില്ല. നേരത്തെ പോസ്റ്റല്‍ വോട്ട് പ്രോല്‍സാഹിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഇതുവരെ യാതൊരു അട്ടിമറിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

തുടര്‍ ഭരണം തനിക്ക് തന്നെ

തുടര്‍ ഭരണം തനിക്ക് തന്നെ

പോസ്റ്റ്ല്‍ വോട്ട് ഒഴിവാക്കിയാല്‍ അധികാര കൈമാറ്റത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ലെന്നും തുടര്‍ ഭരണം തനിക്ക് തന്നെ ലഭിക്കുമെന്നും ട്രംപ് പറയുന്നു. അക്കാര്യം ഡെമോക്രാറ്റുകള്‍ക്കും എല്ലാവര്‍ക്കുമറിയാമെന്നും ട്രംപ് പറഞ്ഞു. നേരത്തെ അഞ്ച് സംസ്ഥാനങ്ങള്‍ പോസ്റ്റ് വോട്ട് നടപ്പാക്കിയുരുന്നു. ഇത്തവണ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇതിലേക്ക് തിരിഞ്ഞതാണ് ട്രംപിനെ അസ്വസ്ഥനാക്കുന്നത്.

Recommended Video

cmsvideo
'Trees explode', is the reason for wild fire ,more trees to be cut down says trump
ചില നേട്ട സാധ്യതകള്‍

ചില നേട്ട സാധ്യതകള്‍

അതേസമയം, അടുത്തിടെ ആഗോള തലത്തിലുണ്ടായ ചില മാറ്റങ്ങള്‍ ട്രംപിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടാക്കിയെന്നാണ് വിവരം. ജിസിസി രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കാന്‍ തയ്യാറായതും ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ ആയി എന്നതുമെല്ലാം ട്രംപ് നേട്ടമാക്കി എടുത്തുകാണിക്കുന്നുണ്ട്. ജോ ബൈഡന്‍ അധികാരത്തിലെത്തിയാല്‍ തീവ്രവാദി ആക്രമണം പതിവാകുമെന്നും ട്രംപ് പ്രചരിപ്പിക്കുന്നുണ്ട്.

English summary
US President Election 2020: Donald Trump Won't Commit to Peaceful Transfer of Power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X