Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്റെ അപ്രതീക്ഷിത നീക്കം; നിര്‍ണായക സംവാദത്തില്‍ നിന്ന് പിന്‍മാറി, സമയം കളയലെന്ന് പ്രസിഡന്റ്

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനുമായി നടക്കേണ്ട രണ്ടാം സംവാദത്തില്‍ നിന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി. വെര്‍ച്വല്‍ സംവാദമാണ് നടക്കുക എന്ന് സംഘാടകര്‍ അറിയിച്ചതിന് പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് വെര്‍ച്വല്‍ സംവാദം നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത്തരം സമയം കളയലുകള്‍ക്ക് താനില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഫോക്‌സ് ബിസിനസിന് ടെലിഫോണില്‍ നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

D

ഒക്ടോബര്‍ 15ലെ രണ്ടാം സംവാദം മിയാമിയിലെ ടൗണ്‍ഹാളിലാണ് നടക്കുക എന്നും പങ്കെടുക്കുന്നവര്‍ വിദൂര സ്ഥലങ്ങളില്‍ ഇരുന്ന് ഭാഗഭാക്കാവുമെന്നം പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌സിനുള്ള കമ്മീഷന്‍ വ്യക്തമാക്കിരുന്നു. രണ്ടു ലക്ഷത്തിലധികം പേരാണ് അമേരിക്കയില്‍ കൊറോണ രോഗം ബാധിച്ച് മരിച്ചത്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ വെര്‍ച്വല്‍ സംവാദമായിരിക്കുമെന്ന് അറിയിച്ചത്. ആദ്യ സംവാദത്തില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ട്രംപിന് കൊറോണ രോഗം ബാധിച്ചത്. വെള്ളിയാഴ്ച അദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചു. തിങ്കളാഴ്ച വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തി. പിന്നീട് ട്രംപിന്റെ രോഗ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ട്രംപിന്റെ കൊറോണ രോഗം ഭേദമായില്ലെങ്കില്‍ അടുത്ത സംവാദം മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പറഞ്ഞു. അല്ലെങ്കില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം കണക്കിലെടുത്തായിരിക്കും താന്‍ പ്രവര്‍ത്തിക്കുക എന്നും ബൈഡന്‍ വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ മൂന്ന് സംവാദങ്ങളാണ് നടക്കുക. ആദ്യത്തേത് സെപ്തംബര്‍ 29ന് നടന്നു. അടുത്ത സംവാദം മിയാമിയില്‍ ഒക്ടോബര്‍ 15നാണ്. മൂന്നാമത്തേത് ഒക്ടോബര്‍ 22ന് ടെന്നിസിലെ നാഷ്‌വില്ലിയിലും.

കൊറോണയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്ന വ്യക്തിയാണ് താന്‍ എന്ന് ബൈഡന്‍ പറഞ്ഞു. ട്രംപിന് അസുഖം ഭേദമായോ എന്നറിയില്ല. ട്രംപുമായുള്ള സംവാദത്തിന് തയ്യാറാണ്. പക്ഷേ, എല്ലാ പ്ലോട്ടോകോളും പാലിച്ചായിരിക്കും എന്ന് മാത്രമെന്നും ബൈഡന്‍ പറഞ്ഞു. ബൈഡനുമായുള്ള രണ്ടാംസംവാദത്തിന് തയ്യാറാണെന്നും താന്‍ തന്നെ ജയിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. പിന്നീടാണ് അദ്ദേഹം നിലപാട് മാറ്റിയത്. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ആദ്യഘട്ട പ്രചാരണത്തില്‍ ബൈഡനായിരുന്നു മുന്നില്‍.

Recommended Video

cmsvideo
    Kamala Harris, Mike Pence clash over Trump's virus record at US VP debate

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+