അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യഫലം പുറത്ത്; ഇത് സൂചനയോ?
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യഫലം പുറത്തുവന്നു. ന്യൂ ഹംപ്‌ഷെയറിലെ ഡിക്‌സിവില്ലെ നോട്ച്ചില്‍ വോട്ടെടുപ്പ് ആരംഭിച്ച് 15 മിനിറ്റിനുള്ളിലാണ് ഫലം പുറത്തുവന്നത്. ആകെയുള്ള ആറ് വോട്ടുകളില്‍ മൂന്നെണ്ണം വീതം നേടി ഒപ്പത്തിനൊപ്പമാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും.
നാല് റിപ്പബ്ലിക്കന്‍മാരും രണ്ട് അണ്‍രജിസ്റ്റേര്‍ഡ് വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം ന്യൂ ഹാംഷെയറിലെ ചെറുതും വിദൂരവുമായ ഒരു ടൗണ്‍ഷിപ്പായ ഡിക്സ്വില്ലെ നോച്ചില്‍ മൂന്ന് വോട്ടുകള്‍ ലഭിക്കുന്നു എന്നത് വളരെ പ്രധാനമാണ്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചതിന് ശേഷം അദ്ദേഹത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വോട്ടാണിത്.

2020-ലെ തിരഞ്ഞെടുപ്പില്‍ ട്രംപിന് വെറും രണ്ട് വോട്ടുകള്‍ മാത്രമേ ഇവിടെ നിന്ന് ലഭിച്ചിരുന്നുള്ളൂ. 2024 ല്‍ ട്രംപിന്റെ പിന്തുണയിലുണ്ടായ വര്‍ധനവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ട്രംപിനുള്ള ഈ വോട്ടുകളുടെ വര്‍ധനവ് വിശാലമായ ദേശീയ രാഷ്ട്രീയ ഭൂപ്രകൃതിയെ മൊത്തമായി പ്രതിഫലിക്കുന്നതല്ലെങ്കിലും ചില വോട്ടര്‍ അടിത്തറകളില്‍ അദ്ദേഹത്തിന്റെ സ്വാധീനം ശക്തമായി തുടരുന്നു എന്നതിന്റെ സൂചനയാണിത്.
എന്നിരുന്നാലും വെര്‍മോണ്ട് നിവാസികള്‍ വോട്ടുചെയ്യാന്‍ തുടങ്ങിയതിനാല്‍ ഇത് മാറിയേക്കാനും സാധ്യതയുണ്ട്. പരമ്പരാഗതമായി ഡിക്സ്വില്ലെ നോച്ച് ഡെമോക്രാറ്റിക് പക്ഷത്തേക്ക് ചായുന്ന പ്രദേശമാണ്. 2020 ലെ തിരഞ്ഞെടുപ്പില്‍ ഏഴില്‍ അഞ്ച് വോട്ടുകളും ജോ ബൈഡന് ലഭിച്ചിരുന്നു. 2016 ല്‍ ട്രംപിനെക്കാള്‍ ഹിലരി ക്ലിന്റനെയാണ് പ്രദേശം പിന്തുണച്ചത്. ഇത്തവണ ട്രംപിനും ഹാരിസിനും മൂന്ന് വോട്ടുകള്‍ വീതം ലഭിച്ചു എന്നത് ഡെമോക്രാറ്റിക് സമൂഹത്തിലെ അസന്തുലിതാവസ്ഥയെ സാക്ഷ്യപ്പെടുത്തുന്നു എന്നാണ് വിലയിരുത്തല്‍.
അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് നാളെ പുലര്‍ച്ചെ അഞ്ചരവരെ തുടരും. അതിന് ശേഷമാണ് വോട്ടെണ്ണല്‍ പൂര്‍ണതോതില്‍ ആരംഭിക്കുക. ആദ്യഫല സൂചനകള്‍ രാവിലെ പത്ത് മണിയോടെ തന്നെ ലഭ്യമായി തുടങ്ങും. ചരിത്രത്തിലെ തന്നെ ഏറ്റവും പ്രവചനാതീതമായ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. അഭിപ്രായ സര്‍വേകളില്‍ ട്രംപും കമലയും ഒപ്പത്തിനൊപ്പമായിരുന്നു.












Click it and Unblock the Notifications