Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ എക്‌സിറ്റ് പോളില്‍ കമല ഹാരിസിന് മുന്‍തൂക്കം, ട്രംപ് വളരെ പിന്നില്‍

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ എക്‌സിറ്റ് പോളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസിന് മുന്‍തൂക്കം. എക്‌സിറ്റ് പോളില്‍ 49 ശതമാനം വോട്ടര്‍മാര്‍ കമല ഹാരിസിനെ പിന്തുണച്ചു. 44 ശതമാനം വോട്ടര്‍മാരാണ് ട്രംപിനെ അനുകൂലിച്ചത്. 2020 നെ അപേക്ഷിച്ച് ഇരുവരും കൂടുതല്‍ പേരുടെ വിയോജിപ്പ് നേരിടുന്നു എന്നാണ് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്.

എഡിസണ്‍ റിസര്‍ച്ച് എക്സിറ്റ് പോള്‍ അനുസരിച്ചുള്ള ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. 2020 ല്‍ 46 ശതമാനം പേരുടെ പിന്തുണ ട്രംപിന് ഈ എക്‌സിറ്റ് പോളില്‍ ലഭിച്ചിരുന്നു. ഇത്തവണ ട്രംപിന് വിരുദ്ധമായി 54 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തി. കഴിഞ്ഞ തവണ ഇത് 52 ശതമാനമായിരുന്നു. 50 ശതമാനം വോട്ടര്‍മാര്‍ കമല ഹാരിസിനെക്കുറിച്ച് പ്രതികൂലമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

US President Election 2024

2020 ല്‍ ബൈഡന് 46 ശതമാനം വിയോജിപ്പായിരുന്നു ലഭിച്ചിരുന്നത്. ഏഴ് സ്വിംഗ് സ്റ്റേറ്റുകളില്‍ നാലെണ്ണത്തില്‍ വോട്ടെടുപ്പ് ഹാരിസിന് അനുകൂലമാണ് എന്നാണ് ഫലം തെളിയിക്കുന്നത്. അതേസമയം ട്രംപ് ഒന്നില്‍ നേട്ടമുണ്ടാക്കി. രണ്ട് സംസ്ഥാനങ്ങള്‍ സമനിലയില്‍ കലാശിക്കുമെന്നാണ് പ്രവചനം.

വിസ്‌കോണ്‍സിന്‍ (ട്രംപ്: 44%, ഹാരിസ്: 47%), മിഷിഗണ്‍ (ട്രംപ്: 45%, ഹാരിസ്: 48%), ജോര്‍ജിയ (ട്രംപ്: 46%, ഹാരിസ്: 49%), അരിസോണ (ട്രംപ്: 46%, ഹാരിസ്: 46%), നെവാഡ (ട്രംപ്: 47%, ഹാരിസ്: 47%), പെന്‍സില്‍വാനിയ (ട്രംപ്: 47%, ഹാരിസ്: 46%), നോര്‍ത്ത് കരോലിന (ട്രംപ്: 43%, ഹാരിസ്: 48%) എന്നിങ്ങനെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി ജനാധിപത്യവും സമ്പദ്വ്യവസ്ഥയും ഉയര്‍ന്നുവന്നു എന്നാണ് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തൊട്ടാകെയുള്ള 73 ശതമാനം വോട്ടര്‍മാരും യുഎസിലെ ജനാധിപത്യം ഭീഷണിയിലാണെന്ന് ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ 25 ശതമാനം പേര്‍ വിപരീത അഭിപ്രായം രേഖപ്പെടുത്തി. 31 ശതമാനം വോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം സമ്പദ്വ്യവസ്ഥയാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എന്ന് അഭിപ്രായപ്പെട്ടു. 11 ശതമാനം പേര്‍ കുടിയേറ്റത്തിന് മുന്‍ഗണന നല്‍കി. 14 ശതമാനം പേര്‍ ഗര്‍ഭച്ഛിദ്രം പ്രധാന വിഷയമാക്കി.

35 ശതമാനം പേര്‍ ജനാധിപത്യത്തിന്റെ അവസ്ഥയും 4 ശതമാനം പേര്‍ വിദേശനയവും പ്രധാന വിഷയമായി കണക്കാക്കി എന്നാണ് വിലയിരുത്തല്‍. തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി നാല് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ മോശമാണെന്ന് 45 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഏകദേശം 24 ശതമാനം പേര്‍, തങ്ങള്‍ നാല് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ സാമ്പത്തികമായി മെച്ചപ്പെട്ടവരാണെന്ന് അഭിപ്രായപ്പെട്ടു.

രാജ്യവ്യാപകമായി 51 ശതമാനം വോട്ടര്‍മാര്‍ സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ ട്രംപില്‍ കൂടുതല്‍ വിശ്വാസം പ്രകടിപ്പിച്ചു. 47 ശതമാനം പേരാണ് ഇക്കാര്യത്തില്‍ കമല ഹാരിസിനെ കൂടുതല്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+