സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല; എല്ലാവർക്കും നന്ദി: കമല ഹാരിസ്
വാഷിങ്ടണ്‍ ഡിസി: തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പ്രചരണ വിഷയങ്ങളിലൂന്നിയുള്ള പോരാട്ടം തുടരുമെന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമല ഹാരിസ്. തിരഞ്ഞെടുപ്പ് വിജയത്തില്‍ ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതിന് പിന്നാലെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. എല്ലാവരുടേയും സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും നിലവിലെ അമേരിക്കന്‍ വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് വ്യക്തമാക്കി.
തോൽവി വേദനാജനകമാണെങ്കിലും പോരാട്ടം തുടരണമെന്നും കമല ഹാരിസ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നു. എന്നാല്‍ നമ്മള്‍ പ്രതീക്ഷിച്ചതിന്റെയോ പോരാടിയതിന്റെയോ ഫലമല്ല തിരഞ്ഞെടുപ്പിലുണ്ടായത്. താന്‍ നടത്തിയ പോരാട്ടത്തിലും നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ടെന്നും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി പറഞ്ഞു.

"അമേരിക്കയുടെ വാഗ്ദാനത്തിൻ്റെ വെളിച്ചം നമ്മൾ തളരാത്തിടത്തോളം കാലം ജ്വലിച്ച് നില്‍ക്കും. നമ്മള്‍ തിരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിക്കണം.നേരത്തെ, ഞാൻ നിയുക്ത പ്രസിഡൻ്റ് ട്രംപുമായി സംസാരിക്കുകയും അദ്ദേഹത്തിൻ്റെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു" വാഷിംഗ്ടണിലെ ഹോവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രസംഗത്തിൽ അനുയായികളോടായി കമല വ്യക്തമാക്കി.
വിവിധ സമൂഹങ്ങളേയും ജനങ്ങളേയും ഒന്നിപ്പിക്കുന്നതായിരുന്നു തന്റെ പ്രചാരണം. രാജ്യത്തോടുള്ള സ്നേഹത്തോടൊപ്പം തന്നെ അമേരിക്കയുടെ ശോഭനമായ ഭാവിയുമാണ് തന്നേയും നിങ്ങളേയും ഒരുമിപ്പിച്ചത്. നമ്മള്‍ ഒരു ഇരുണ്ട കാലത്തേക്കാണ് പ്രവേശിക്കുന്നതെന്നാണ് പലരും കരുതുന്നത്. അങ്ങനെയാവില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയെന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. അതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വവും ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് വേര്‍തിരിക്കുന്നതെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു.

അതേസമയം, തിരഞ്ഞെടുപ്പില്‍ ട്രംപ് മികച്ച രീതിയിലുള്ള മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത്. നൊവാഡെയിലേയും അരിസോണയിലേയും മാത്രം ഫലം പുറത്തുവരാനിരിക്കെ 295 ഇലക്ടറല്‍ വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ട്രംപ് ഇതുവരെയായി നേടിരിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 270 വോട്ടുകള്‍ ഇന്നലെ തന്നെ അദ്ദേഹം നേടിയിരുന്നു. ഫലം വരാനിരിക്കുന്ന സംസ്ഥാനങ്ങളിലും ട്രംപിനാണ് മുന്‍തൂക്കം. കമല ഹാരിസിന് ആകെ 226 വോട്ടുകളാണ് നേടാന്‍ സാധിച്ചത്.

Click it and Unblock the Notifications