ട്രംപ് - കമല പോരാട്ടം സമനിലയില്‍ ആയാല്‍ എന്ത് സംഭവിക്കും? ടോസിടുമോ അതോ റീപോളിംഗോ?
വാഷിംഗ്ടണ്‍: ആവേശവും ആകാംക്ഷയും ഒരുപോലെ നിറഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ഇത്തവണ അമേരിക്കയില്‍ നടക്കാന്‍ പോകുന്നത്. പുറത്ത് വന്ന സൂചനകളും പ്രവചനങ്ങളും എല്ലാം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നതാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസും ആണ് മത്സരിക്കുന്നത്.
അമേരിക്കയിലെ തിരഞ്ഞെടുപ്പ് ഇന്ത്യയിലേത് പോലെ അല്ല. യുഎസ് ഭരണഘടന പ്രകാരം ആരാണ് പ്രസിഡന്റാകേണ്ടത് എന്ന് തീരുമാനിക്കുന്നത് ദേശീയ ജനകീയ വോട്ടുകളല്ല. മറിച്ച് 538 അംഗ ഇലക്ടറല്‍ കോളേജ് ആണ്. കേവല ഭൂരിപക്ഷമായ 270 ഇലക്ടറല്‍ കോളേജിന്റെ പിന്തുണ ലഭിക്കുന്ന ആള്‍ക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാം. എന്നാല്‍ കമല ഹാരിസിനോ ഡൊണാള്‍ഡ് ട്രംപിനോ വിജയിക്കാന്‍ ആവശ്യമായ ഇലക്ടറല്‍ കോളേജ് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?

എപ്പോഴെങ്കിലും അതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? സാധ്യതയില്ലെങ്കിലും അത്തരമൊരു സാഹചര്യമുണ്ടാകുന്നതിനെ തള്ളിക്കളയാനും സാധിക്കില്ല. ഇലക്ട്രറല്‍ കോളേജുകളെ തിരഞ്ഞെടുക്കുന്നത് ഓരോ സംസ്ഥാനത്തേയും കോണ്‍ഗ്രസ് വഴിയാണ്. അതിനാല്‍ തന്നെ കമല ഹാരിസിനും ട്രംപിനും 270 വോട്ടര്‍മാരുടെ ഭൂരിപക്ഷ പരിധിയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിര്‍ണായകമാകുക കോണ്‍ഗ്രസ് ആണ് എന്ന് യുഎസ് ഭരണഘടന പറയുന്നു.
അങ്ങനെയെങ്കില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭ ജനുവരിയില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. അതേസമയം സെനറ്റ് അടുത്ത വൈസ് പ്രസിഡന്റിനെ നിശ്ചയിക്കും. വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളില്‍ കമല ഹാരിസ് ജയിച്ചാല്‍ ഇത് സംഭവിക്കാം. അതേസമയം ജോര്‍ജിയ, അരിസോണ, നെവാഡ, നോര്‍ത്ത് കരോലിന എന്നിവ കൂടാതെ നെബ്രാസ്‌കയിലെ ഒരു ഇടതുപക്ഷ ചായ്വുള്ള ജില്ലയും ട്രംപിനൊപ്പം നിന്നാലും ഇതേ നിലയിലെത്തിയേക്കാം.
ഇലക്ട്രറല്‍ കോളേജില്‍ ഒരു സമനില സംഭവിച്ചാല്‍ ആധുനിക അമേരിക്കന്‍ ചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കോണ്‍ഗ്രസ് കണ്ടിജന്റ് തിരഞ്ഞെടുപ്പിലേക്ക് വഴിമാറും. 1800-ലെ തിരഞ്ഞെടുപ്പില്‍ ഇലക്ട്രറല്‍ കോളേജിലെ സമനില പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതമാക്കിയിരുന്നു. ഇതിന് നാല് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നതിന് യുഎസ് ഭരണഘടനയുടെ 12-ാം ഭേദഗതി അംഗീകരിക്കുകയായിരുന്നു.
ഇത് പ്രകാരം ഇത്തവണ സമനില സാഹചര്യം വന്നാല്‍ ഒരു സംസ്ഥാനം, ഒരു വോട്ട് എന്നതിലേക്ക് കടക്കും. ജനസംഖ്യ കണക്കിലെടുക്കാതെ ഓരോ സംസ്ഥാനവും ഒരു കണ്‍ജന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റിന് ഒറ്റ വോട്ട് രേഖപ്പെടുത്തുന്നു. 39 ദശലക്ഷം ആളുകള്‍ താമസിക്കുന്ന കാലിഫോര്‍ണിയ ഇതില്‍ നിര്‍ണായകമാകും. വാഷിംഗ്ടണില്‍ മൂന്ന് ഇലക്ട്രല്‍ കോളേജ് വോട്ടുകളുണ്ടെങ്കിലും അത് ഒരു സംസ്ഥാനമല്ലാത്തതിനാല്‍ കണ്ടിജന്റ് ഇലക്ഷനില്‍ വോട്ട് ലഭിക്കില്ല.
രണ്ടോ അതിലധികമോ പ്രതിനിധികളുള്ള സംസ്ഥാനങ്ങള്‍ ഏത് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന് നിര്‍ണയിക്കാന്‍ ഒരു ആഭ്യന്തര വോട്ടെടുപ്പും നടത്തേണ്ടി വരും. ഒരു സ്ഥാനാര്‍ത്ഥിക്ക് 50 സംസ്ഥാനങ്ങളില്‍ 26 ഇടത്തെ പിന്തുണയാണ് വേണ്ടി വരും. ഇത് റിപ്പബ്ലിക്കന്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ്. എങ്കിലും ഈ പ്രക്രിയയെ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നിയമങ്ങള്‍ പ്രതിനിധി സഭ അംഗീകരിക്കേണ്ടി വരും. ഇത് തീവ്രമായ വിയോജിപ്പുകളിലേക്കും നീണ്ടുനില്‍ക്കുന്ന ഭരണഘടനാ പ്രതിസന്ധിയിലേക്കും നയിച്ചേക്കാം.












Click it and Unblock the Notifications