കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് യുഗം അവസാനിക്കുന്നുവോ? സര്‍വ്വെ ഫലത്തില്‍ ട്രംപിനെിരെ 12 പോയിന്‍റ് ലീഡ് നേട് ബൈഡന്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണെങ്കിലും പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക. പ്രസിഡന്‍റ് സ്ഥാനത്തേക്ക് രണ്ടാമൊതൊരു അവസരം തേടുകയാണ് ഡൊണാള്‍ഡ് ട്രംപ്. ഇദ്ദേഹത്തിനെതിരായി ജോ ബൈഡനെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കുന്നത്. ഇരുവരും തമ്മില്‍ ശക്തമായ മത്സരമായിരിക്കും നടക്കുകയായെന്ന സൂചനയാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ഫോക്സ് ന്യൂസിന്‍റെ സര്‍വ്വെ ഫലം സൂചിപ്പിക്കുന്നത്.

Recommended Video

cmsvideo
Fox News poll gives Biden a 12-point lead | Oneindia Malayalam

കഴിഞ്ഞ മാസത്തേതില്‍ നിന്നും വ്യത്യസമായി കൂടുതല്‍ പേര്‍ ട്രംപിനെതിരെ ബൈഡനെ പിന്തുണയ്ക്കുന്നുവെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. കഴിഞ്ഞമാസം ബൈഡന്‌ ട്രംപിനേക്കാൾ എട്ടു ശതമാനം പിന്തുണയാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ, ജൂൺ 13നും 16നും ഇടയിൽ നടത്തിയ പുതിയ സർവേയിൽ 50 ശതമാനത്തോളം പേർ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബൈഡനെ പിന്തുണയ്ക്കുകയാണ്. അതേസയമം 36 ശതമാനം പേര്‍ മാത്രമാണ് ട്രംപിന് അനുകൂലമായി നിലകൊണ്ടത്.

 trumpen

വംശീയത, തൊഴിലില്ലായ്‌മ, കോവിഡ്‌ തുടങ്ങിയവയാണ്‌ രാജ്യത്തിന്റെ സ്ഥിരതയ്‌ക്ക്‌ പ്രധാന ഭീഷണികളെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും കരുതുന്നത്. അതേസമയം, ഫോക്സിന്‍രെ സര്‍വ്വെ ഫലം വഞ്ചനാപരമാണെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. തന്നോട് വിദ്വേഷം ഉള്ളവരാണ് ഇത് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫോക്സ് ന്യൂസ് അവരുടെ മറ്റൊരു വ്യാജ സര്‍വ്വേ ഫലവുമായി പുറത്തു വന്നിട്ടുണ്ട്. ഇതേ കൂട്ടം വിദ്വേഷികളാണ് 2016 ൽ ഇതിലും തെറ്റായ സര്‍വ്വേയുമായി എത്തിയത്. പക്ഷെ നവംബറിൽ എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

കമല്‍നാഥിന്‍റെ കിടിലന്‍ നീക്കം; മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്, ഉപതിരഞ്ഞെടുപ്പില്‍ കളിമാറുംകമല്‍നാഥിന്‍റെ കിടിലന്‍ നീക്കം; മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്, ഉപതിരഞ്ഞെടുപ്പില്‍ കളിമാറും

English summary
us president election: Joe Biden leads in most opinion polls against Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X