ഇന്ത്യന്‍ വംശജയായ കിരണ്‍ അഹൂജയെ സുപ്രധാന സ്ഥാനത്ത് നിയമിച്ച് ബൈഡന് ഭരണകൂടം
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ ഒരാളെക്കൂടി യുഎസ് ഫെഡറല്‍ ഓഫീസില്‍ നിയമിച്ച് ജോ ബൈഡന് ഭരണകൂടം. ഇന്ത്യന്‍ വംശജയായ കിരണ്‍ അഹൂജയെയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ മനേജ്മെന്റിന്റെ തലവയായി നിയമിച്ചത്. യുഎസ് ഫെഡറല്‍ ഏജന്‍സിയുടെ ഒരു ഭാഗമാണ് ഈ ഡിപ്പാര്‍ട്മെന്റ്.
49വസുകാരിയായ കിരണ്‍ അഹൂജ ഇന്ത്യയില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തില്‍ നിന്നും ഉള്ളതാണ്. അഭിഭാഷകയായ അഹൂജ വളര്‍ന്നത് ജോര്‍ജിയയിലെ സവന്നയിലാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ ഈ പദവിയിലെത്തുന്നത്. കിരണ്‍ അഹൂജക്ക് പുറമേ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ കമലാ ഹാരിസ്, ബഡ്ജറ്റ് മാനേജ്മെന്റിന്റെ തലവയായി ചുമതയേറ്റ നീര ടന്ഡന് അടക്കം നിരവധി ഇന്ത്യന്‍ വംശജര്‍ ബൈഡനോടൊപ്പം വൈറ്റ് ഹൗസില്‍ എത്തിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി
നെറ്റ് വര്‍ക്ക് റീജണല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ സ്ഥാനത്ത് ജോലി ചെയ്തു വരികയാണ് അഹൂജയിപ്പോള്. ബറാക്ക് ഒബാമ ഭരണകൂടത്തിന് കീഴിലും സുപ്രധാന വകുപ്പില്‍ ജോലി ചെയ്ത അനുഭവ പരിചയം കിരണ്‍ അഹൂജക്കുണ്ട്. ജോര്‍ജിയ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടിയ അഹൂജ യുഎസ് ഡിപ്പാര്ട്മെന്റ്് ഓഫ് ജസ്റ്റിസിലാണ് ആദ്യം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം