Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയിൽ ഫെഡറൽ ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ: നാമനിർദേശം ചെയ്ത് യുഎസ് പ്രസിഡന്റ്

വാഷിംഗ്ടൺ: അമേരിക്കൻ ഇന്ത്യൻ- അമേരിക്കൻ വംശജയെ ഫെഡറൽ ജഡ്ജിയായി നാമനിർദേശം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സർക്യൂട്ട് കോടതി ജഡ്ജിയായിരുന്ന ഷാലിന ഡി കുമാറിനെയാണ് മിഷിഗൺ ഫെഡറൽ സ്ഥാനത്തേക്ക് നിയമിച്ചിട്ടുള്ളത്. ബുധനാഴ്ചയാണ് വൈറ്റ്ഹൌസ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

മിഷിഗണിലെ യുഎസ് ജില്ലാ കോടതിയിലാണ് നിയമനം. 2007 മുതൽ സർക്യൂട്ട് ജഡ്ജിയായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. നേരത്തെ 2018 ജനുവരിയിലാണ് ഷാലിനെ മിഷിഗൺ സുപ്രീം കോടതിയിലെ ചീഫ് സർക്യൂട്ട് ജഡ്ജിയായി നിയമിക്കപ്പെടുന്നതെന്നും വൈറ്റ് ഹൌസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ദക്ഷിണേഷ്യയിൽ നിന്നുള്ള ആദ്യത്തെ ഫെഡറൽ ജഡ്ജിയെന്ന സ്ഥാനവും ഷാലിനയ്ക്ക് സ്വന്തമാണ്. ചീഫ് ജഡ്ജിയുടെ ചുമതലകൾക്ക് പുറമേ സിവിൽ- ക്രിമിനൽ കേസുകളുടെ ചുമതലയും ഷാലിനയ്ക്ക് തന്നെയാണെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കി.

 joe-biden3-16

ഔദ്യോഗിക ജീവിതത്തിൽ അഡൽറ്റ് ട്രീറ്റ്മെന്റ് ജഡ്ജി, ഓക്ക് ലാൻഡ് കൌണ്ടി ക്രിമിനൽ അസൈൻമെന്റ് കമ്മറ്റി ചെയർപേഴ്സൺ, ഓക്ക് ലാൻഡ് കൌണ്ടി ബാർ അസോസിയേഷൻ സർക്യൂട്ട് കമ്മറ്റിയുടെ ചുമതല, മിഷിഗൺ സ്റ്റേറ്റ് ബാർ പ്രൊഫഷണലിസം കമ്മറ്റി അംഗം, എക്സിക്യൂട്ടീവ് കമ്മറ്റി ഓഫ് ദി മിഷിഗൺ ജഡ്ജസ് അസോസിയേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ബെഞ്ചിലേക്കെത്തുന്നതിന് മുൻപ് ഷാലിന 1997 മുതൽ 2007 വരെ പ്രൈവറ്റ് പ്രാക്ടീസ് നടത്തിവരികയായിരുന്നു. 2004 മുതഷ 2007 വരെ വെയ്നർ& ഷ്വാർട്ട്സ് പിഎൽസിയിൽ അസോസിയേറ്റായി ജോലി ചെയ്തുവരികയായിരുന്നു. 2000 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ സിൽവർ& ഷ്വാർട്ട്സിലും ജോലി നോക്കിയിരുന്നു. 1993ൽ മിഷിഗൺ സർവ്വകലാശാലയിൽ നിന്നാണ് ഷാലിന ബിരുദം നേടിയത്. 1996ൽ ഡെട്രോയിറ്റ് മേഴ്സി സ്കൂൾ ഓഫ് ലോയിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ കൊച്ചിയില്‍ തിരക്കേറി: ചിത്രങ്ങള്‍ കാണാം

2007 ആഗസ്റ്റിൽ ഓക്ക് ലാൻഡ് കൌണ്ടിയിലെ ആറാമത്തെ സർക്യൂട്ട് ജഡ്ജിയായി നിയമിതയായി. മുൻ ഗവർണർ ജെന്നിഫർ ഗ്രാൻഹോമാണ് ഷാലിനയെ നിയമിച്ചത്. ജഡ്ജിയായിരുന്ന ജെനെ ഷ്നെൽസ് വിരമിച്ച ഒഴിവിലേക്കായിരുന്നു നിയമനം. 2008ൽ നിയമിക്കപ്പെട്ട ഷാലിന 2014ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

പുതുപുത്തന്‍ ലുക്കില്‍ ശിവാനി നാരായാണന്‍; പുതിയ ഫോട്ടോഷൂട്ട് വൈറല്‍

Recommended Video

cmsvideo
    Drink beer and get vaccinated says joe biden

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+