കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനെ ഇന്ത്യ കൈകാര്യം ചെയ്തത് ചൈനയേക്കാള്‍ മികച്ച രീതിയില്‍; അഭിനന്ദിച്ച് ജോ ബൈഡന്‍

Google Oneindia Malayalam News

ടോക്കിയോ: ജനാധിപത്യ രീതിയില്‍ കോവിഡ് മഹാമാരിയെ വിജയകരമായി കൈകാര്യം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രശംസിച്ചു. ടോക്കിയോയില്‍ നടന്ന ക്വാഡ് ഉച്ചകോടിയുടെ അവസാന സെഷനിലാണ് ജോ ബൈഡന്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

അന്ന് വില്ലനായിരുന്നു ദിലീപ്, പക്ഷെ ഇന്ന് ഹീറോയായി മാറിയിരിക്കുകയാണ്; രാഹുല്‍ ഇശ്വർഅന്ന് വില്ലനായിരുന്നു ദിലീപ്, പക്ഷെ ഇന്ന് ഹീറോയായി മാറിയിരിക്കുകയാണ്; രാഹുല്‍ ഇശ്വർ

ജനാധിപത്യ രാജ്യങ്ങള്‍ക്ക് പലതും നടപ്പിലാക്കാന്‍ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നതാണ് ഈ വിജയം. ലോകത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ചൈനയെയും റഷ്യയെയും പോലുള്ള സ്വേച്ഛാധിപത്യങ്ങള്‍ക്ക് കഴിയുമെന്ന മിഥ്യാധാരണയെ തകര്‍ത്തെന്നും അദ്ദേഹം വ്യക്തമാക്കി.

india

മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ ചൈനയുടെ പരാജയവുമായി ബൈഡന്‍ ഇന്ത്യയുടെ വിജയത്തെ താരതമ്യം ചെയ്തു. നമ്മുടെ രാജ്യങ്ങള്‍ക്ക് ഒരുമിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. ഭൂമിയിലുളളതിലും ഏറ്റവും അടുപ്പമുളളതാക്കി ഇന്ത്യ യുഎസ് ബന്ധത്തെ മാറ്റാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ബൈഡന്‍ പറഞ്ഞു.

അതേസമയം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ്, ഇന്ത്യയുടെ വാക്‌സിന്‍ വിതരണ സംവിദാനത്തെ അഭിനന്ദിച്ചു. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഇന്ത്യയുടെ സംഭാവനയെ അഭിനന്ദിക്കുകയും ക്വാഡ് വാക്‌സിന്‍ ഇനിഷ്യേറ്റീവിന് കീഴില്‍ വിതരണം ചെയ്ത ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകള്‍ അടുത്തിടെ തായ്ലന്‍ഡിലും കംബോഡിയയിലും നന്ദിയോടെ സ്വീകരിച്ച കാര്യം അനുസ്മരിക്കുകയും ചെയ്തു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
US President Joe Biden praised PM Modi for handling of Covid pandemic In India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X