വൈറ്റ് ഹൗസില്‍ വിവാഹ ആഘോഷം; ബൈഡന്റെ ചെറുമകള്‍ക്ക് മാംഗല്യം ചാര്‍ത്തി പീറ്റര്‍ നീല്‍
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ചെറുമകള്‍ നവോമി ബൈഡന്‍ വിവാഹിതയാകുന്നു. വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ വച്ചാണ് വിവഹാം. നിയമ ബിരുദധാരിയായ പീറ്റര്‍ നീലാണ് വരന്‍. ഇതാദ്യമായാണ് ഒരു പ്രസിഡന്റിന്റെ ചെറുമകളുടെ വിവാഹം വൈറ്റ് ഹൗസില്‍ വച്ച് നടക്കുന്നത്. 18 വിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വൈറ്റ് ഹൗസിലെ രേഖാമൂലമുള്ള പത്താമത്തെ വിവാഹമാണിത്. കൂടുതലും പ്രസിഡന്റിന്റെ മക്കളുടെ വിവാഹമാണ് വൈറ്റ് ഹൗസില്‍ വച്ച് നടക്കാറുള്ളത്.

ഹണ്ടര്‍ ബൈഡന്റെ മകളാണ് നവോമി. കഴിഞ്ഞ നാല് വര്‍ഷമായി നീലും നവോമിയും പ്രണയത്തിലായിരുന്നു. അഭിഭാഷകയാണ് നവോമി. നീല്‍ അടുത്തിടെ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ ലോ സ്‌കൂളില്‍ നിന്ന് ബിരുദം നേടിയത്. വാഷിംഗ്ടണിലാണ് ഇവര്‍ താമസിച്ചിരുന്നത്. തന്റെ ചെറുമകളുടെ വിവാഹത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രഥമ വനിത ജില്‍ ബൈഡന്‍ രംഗത്തെത്തി. സ്വതന്ത്രമായി അവള്‍ വളരുകയാണ്. ചെറുമകള്‍ തന്നെ അവളുടെ വിവാഹം പ്ലാന്‍ ചെയ്യുന്നു. സ്വന്തമായി തീരുമാനങ്ങളെടുക്കുന്നു- ജില്‍ ബൈഡന്‍ പറഞ്ഞു.
അതേസമയം, യു എസില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബൈഡന്‍ ഇപ്പോള്‍. സെനറ്റില്‍ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഡെമോക്രാറ്റുകള്‍ക്ക് 50 സെനറ്റ് സീറ്റുകളും റിപ്പബ്ലിക്കന്മാര്‍ര്ര് 49 സീറ്റുകളാണുള്ളത്.












Click it and Unblock the Notifications