കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡൻ അധികാരത്തിലേക്ക്: ഇത് അമേരിക്കയിൽ ഒരു പുതുദിനമെന്ന് ജോ ബൈഡൻ, വൈറ്റ് ഹൌസിൽ നിന്ന് മടങ്ങി ഡൊണാൾഡ് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് (ഇന്ത്യന്‍ സമയം രാത്രി 10.30) സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിക്കുക.

അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ അധികാരമേല്‍ക്കുന്ന പ്രസിഡന്റാണ് ജോ ബൈഡന്‍. വൈസ് പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയും വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ് കമല ഹാരിസ്. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകളുടെ തത്സമയ വിവരങ്ങള്‍ അറിയാം...

 joe-biden1

Newest First Oldest First
11:24 PM, 20 Jan

ഇരു രാജ്യങ്ങളും തമ്മിൽ പങ്കുവെച്ച മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ-യുഎസ് പങ്കാളിത്തമെന്നും എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് ഗണ്യമായ ഉഭയകക്ഷി അജണ്ടയുണ്ട്, വളർന്നുവരുന്ന സാമ്പത്തിക ഇടപെടലും ആളുകളുമായി ബന്ധപ്പെടുന്നതിന് ഊ ർജ്ജസ്വലരായ ആളുകളുമുണ്ട്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ പ്രസിഡന്റ് ജോ ബൈഡനുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
10:48 PM, 20 Jan

ഉഭയകക്ഷി ബന്ധം കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പ്.
10:47 PM, 20 Jan

ഇരു രാജ്യങ്ങളും തമ്മിൽ പങ്കുവെച്ച മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ-യുഎസ് പങ്കാളിത്തമെന്നും എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
10:46 PM, 20 Jan

ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
10:45 PM, 20 Jan

യുഎസ് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയുടെ 49ാമത്തെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ബൈഡനെ അഭിനന്ദിച്ചുകൊണ്ട് നരേന്ദ്രമോദി ട്വിറ്ററിലെത്തിയത്. “പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു.” എന്നും മോദി ട്വിറ്ററിൽ കുറിച്ചു.
10:36 PM, 20 Jan

യുഎസ് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി.
10:34 PM, 20 Jan

എല്ലാ അമേരിക്കക്കാരുടേയും പ്രസിഡണ്ടായിരിക്കും താനെന്ന് ബൈഡൻ
10:33 PM, 20 Jan

ജനാധിപത്യം അമൂല്യം, അത് നിലനിൽക്കും.
10:33 PM, 20 Jan

വൈസ് പ്രസിഡന്റ് കമല ഹാരിസിനെ അഭിനന്ദിച്ച് ജോ ബൈഡൻ.
10:32 PM, 20 Jan

വർണ്ണ വിചേനത്തിനും ആഭ്യന്തര ഭീകരതയ്ക്കും എതിരായി നിലകൊള്ളാൻ ആഹ്വാനം.
10:30 PM, 20 Jan

അമേരിക്കയിൽ പുതുയുഗത്തിന് പിറവി. വിജയിച്ചത് താനല്ല, രാജ്യമെന്ന് ജോ ബൈഡൻ.
10:29 PM, 20 Jan

അമേരിക്ക ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്, തിരുത്താനുണ്ടെന്നും ബൈഡൻ.
10:26 PM, 20 Jan

എല്ലാ രാജ്യസ്നേഹികൾക്കും നന്ദിയെന്ന് ബൈഡൻ.
10:25 PM, 20 Jan

അമേരിക്ക ഒറ്റക്കെട്ടെന്ന് ബൈഡൻ
10:23 PM, 20 Jan

അമേരിക്കയിൽ ജനാധിപത്യം പുലർന്നുവെന്ന് ജോ ബൈഡൻ
10:23 PM, 20 Jan

ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.
10:19 PM, 20 Jan

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് റോബർട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു.
10:19 PM, 20 Jan

അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
10:15 PM, 20 Jan

ഗായിക ജെന്നിഫർ ലോപ്പസ് വേദിയിൽ ഗാനം ആലപിക്കുന്നു.
10:14 PM, 20 Jan

ജെന്നിഫർ ലോപ്പസ് വേദിയിലേക്ക്.
10:12 PM, 20 Jan

അമേരിക്കൻ വൈസ് പ്രസിഡണ്ടായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ജസ്റ്റിസ് സോട്ടോ മേയറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
10:06 PM, 20 Jan

സത്യപ്രതിജ്ഞാ വേദിയിൽ ലേഡി ഗാഗ യുഎസ് ദേശീയ ഗാനം ആലപിക്കുന്നു.
9:59 PM, 20 Jan

അമേരിക്കൻ ജനാധിപത്യം സ്വയം ഉയർത്തിക്കാണിക്കപ്പെടുന്ന ദിവസമാണിതെന്ന് ആമി ക്ലോബുചാർ. മിന്നസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്ററാണ് ആമി.
9:58 PM, 20 Jan

സെനറ്റർ റോയ് ബ്ലണ്ട് ചടങ്ങിൽ സംസാരിക്കുന്നു.
9:53 PM, 20 Jan

ചടങ്ങിൽ പങ്കെടുക്കുന്നത് ആയിരത്തോളം പേർ മാത്രം
9:53 PM, 20 Jan

ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തുടക്കമായി.
9:52 PM, 20 Jan

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യയും ഫ്ലോറിഡയിലെത്തി. ഫ്ലോറിഡയിലെ പാം ബീച്ചിലേക്കാണ് ഇരുവരും എത്തിയതെന്നാണ് റിപ്പോർട്ടുകൾ.
9:51 PM, 20 Jan

മുൻ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തി.
9:44 PM, 20 Jan

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസ് വേദിയിലേക്ക് എത്തുന്നു.
9:38 PM, 20 Jan

ചരിത്രം കുറിയ്ക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് യുഎസിലെ ഇന്ത്യൻ അംബാസഡർ. തരൺജിത് സിന്ധു.
READ MORE

English summary
US President Joe Biden's Inauguration Live Updates In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X