കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെ വെട്ടിത്തിരുത്തി ബൈഡന്റെ തുടക്കം; അധികാരത്തിലെത്തി ഒപ്പുവച്ചത് സുപ്രധാന ഉത്തരവുകളില്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയുടെ 46ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ജോ ബൈഡന്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെ ആദ്യം ചെയ്തത് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ. ട്രംപ് കാലത്ത് പുറത്തുവന്ന പല വിവാദ ഉത്തരവുകളും ജോ ബൈഡന്‍ വെട്ടിത്തിരുത്തി. കൊവിഡ് മഹാമാരി നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികളിലാണ് ബൈഡന്‍ ആദ്യം ഒപ്പുവച്ചത്. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കുന്നതിനും വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഏകോപിക്കുന്നതിനും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ബൈഡന്‍ ഒപ്പുവച്ചു.

us

സാമ്പത്തിക പുനരുജ്ജീവനത്തിന് ആവശ്യമായ നടപടികളും ബൈഡന്‍ സ്വീകരിച്ചിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള കുടിയൊഴിപ്പിക്കലുകളും ഫെഡറല്‍ വിദ്യാര്‍ത്ഥി വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടാനും ഏജന്‍സികളോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം പാരിസ് കാലാവസ്ഥ ഉടമ്പടിക്ക് തിരികെ പ്രവേശിക്കുന്നതിനും ലോകാരോഗ്യ സംഘടനയ്ക്കുള്ള സഹകരണവും സഹായം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഉത്തരവുകളില്‍ ബൈഡന്‍ ഒപ്പിട്ടു.

ഇതുകൂടാതെ മറ്റ് ചില പ്രധാന ഉത്തരവുകളിലും ബൈഡന്‍ ഒപ്പുവച്ചു. മുസ്ലീം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിലക്ക് നീക്കല്‍, യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം തടഞ്ഞുള്ള മതില്‍ നിര്‍മ്മാണത്തിന്റ ഫണ്ട് മരവിപ്പിക്കല്‍, കിസ്റ്റോണ്‍ എക്‌സ്എല്‍ പൈപ്പ് ലൈന്‍ പദ്ധതി റദ്ദാക്കല്‍ എന്നിവയാണ് മറ്റ് പ്രധാന ഉത്തരവുകള്‍. ഇതില്‍ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കും എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കിസ്റ്റോണ്‍ എക്‌സ്എല്‍ പൈപ്പ് ലൈന്‍ പദ്ധതി റദ്ദാക്കാന്‍ തീരുമാനിച്ചത്.

ട്രംപ് ഭരണകൂടത്തിന്റെ തെറ്റായ തീരുമാനങ്ങള്‍ തിരുത്തുന്നതിനൊപ്പം രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ട്രംപ് യുഗത്തിന് വിട നല്‍കി രാജ്യത്തെ 46ാം പ്രസിഡന്റ് ആയി ജോ ബൈഡന്‍ കഴിഞ്ഞ ദിവസമാണ് അധികാരത്തിലേറിയത്. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളില്‍ പ്രൗഢ ഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങുകളാണ് നടന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്‌സ് ആണ് ബൈഡന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ബൈഡന്‍. 78 വയസാണ് അദ്ദേഹത്തിന്.

അമേരിക്കയിൽ പുതുയുഗ പിറവി; അധികാരത്തിലേറി ജോ ബൈഡൻ .. ചരിത്രം കുറിച്ച് കമല ഹാരിസുംഅമേരിക്കയിൽ പുതുയുഗ പിറവി; അധികാരത്തിലേറി ജോ ബൈഡൻ .. ചരിത്രം കുറിച്ച് കമല ഹാരിസും

'പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ പാഴാക്കാൻ സമയമില്ല'; 'പണി തുടങ്ങുകയാണെന്ന്' ബൈഡൻ'പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ പാഴാക്കാൻ സമയമില്ല'; 'പണി തുടങ്ങുകയാണെന്ന്' ബൈഡൻ

Recommended Video

cmsvideo
Biden To End Trump's Muslim Travel Ban, Halt Border Wall On first day

English summary
US President Joe Biden signs executive orders on coronavirus, immigration and climate change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X