Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർ ഫോഴ്സ് വണ്ണില്‍ കയറുന്നതിനിടെ മൂന്ന് തവണ കാലിടറി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍

വാഷിങ്ടണ്‍: ഔദ്യോഗിക യാത്രാ വിമാനമായ എയര്‍ഫോഴ്സ് വണ്ണില്‍ കയറുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് കാല്‍വഴുതിയത് മൂന്ന് തവണ. അറ്റ്ലാന്‍റയിലേക്ക് പുറപ്പെടുന്നതിനിടയിലായിരുന്നു സംഭവം. പാർലർ കൂട്ടക്കൊലയുടെ ഭാഗമായി ഏഷ്യൻ അമേരിക്കൻ കമ്യൂണിറ്റി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് അറ്റ്ലാന്‍റയിലേക്ക് പുറപ്പെടുന്നതിന് മുന്‍പായിട്ടായിരുന്നു ബൈഡന് കാലിടറയിത്.

ഇതേ തുടര്‍ന്ന് പ്രസിഡന്‍റിന്‍റെ ആരോഗ്യ നില സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാവാന്‍ തുടങ്ങി. എന്നാല്‍ പിന്നാലെ, പ്രസിഡന്റ് 'സുഖമായിരിക്കുന്നു' എന്ന് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണ് 78 കാരനായ ജോ ബൈഡന്‍.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

biden

2020 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വേളയിലും ബൈഡന്‍റെ ആരോഗ്യ നിലയെ കുറിച്ചുള്ള ആശങ്കകള്‍ പലരും പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ വളർത്തുനായ മേജറിനൊപ്പം കളിക്കുന്നതിനിടെ ബൈഡന് വലതു കാല്‍മുട്ടിന് പൊട്ടലേല്‍ക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+