കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാർക്ക് വൻ തിരിച്ചടി; ഫെഡറല്‍ ഏജന്‍സികളില്‍ വിദേശജോലിക്കാര്‍ വേണ്ടെന്ന് ഉത്തരവിറക്കി ട്രംപ്

Google Oneindia Malayalam News

വാഷിങ്ടൺ; സർക്കാർ ഏജൻസികളിൽ എച്ച് 1 ബി വിസയിലെത്തുന്നവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത് വിലക്കി അമേരിക്ക. ഇത് സംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. കഠിനാധ്വാനികളായ അമേരിക്കക്കാരെ തഴഞ്ഞ് വിദേശികൾക്ക് അവസരങ്ങൾ നൽകുന്ന നടപടി ഭരണകുടം അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു.

എച്ച് 1 ബി വിസ നിയന്ത്രണം സംബന്ധിച്ച തിരുമാനം നടപ്പാക്കുകയാണ്. ഇനി അമേരിക്കാർക്ക് മറ്റുള്ളവർക്ക് വേണ്ടി മാറി കൊടുക്കേണ്ടി വരില്ല. ഉയർന്ന കാര്യശേഷിയും കഠിനാധ്വാനികൾക്കുമായിരിക്കണം എച്ച് 1 വിസ അനുവദിക്കേണ്ടത് അല്ലാതെ അമേരിക്കയിലുള്ളവർക്ക് തൊഴിലവസരങ്ങൾ നിഷേധിച്ചുകൊണ്ടാവരുത്, ട്രംപ് പറഞ്ഞു.

donaldtrump3-1594985157.jpg -

Recommended Video

cmsvideo
Donald Trump replace his campaign manager | Oneindia Malayalam

അതേസമയം വിദേശ തൊഴിലാളികളെ നിയമിച്ചതിനെതിരെ ഫെഡറൽ ഏജൻസിയായ ടെന്നീസ് വാലി അതോറിറ്റി തലവനെയും ട്രംപ് നീക്കം ചെയ്തു. സാങ്കേതിക മേഖലയിൽ 20 ശതമാനം അവസരങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് പുറം കരാർ നൽകുമെന്ന ടെന്നീസ് വാലി അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ട്രംപിന്റെ നടപടി.

ടിവിഎയുടെ നടപടിയെ തുടർന്ന് ടെന്നീസ് വാലിയിൽ 200 ൽ അധികം വിദഗ്ദരായ അമേരിക്കക്കാരുടെ തൊഴിൽ അവസരം ഇല്ലാതാക്കി, വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന പുതിയ ചെയർമാനെ ഉടൻ തന്നെ ടിവിഎ നിയമിക്കണമെന്നും ട്രംപ് ഉത്തരവിട്ടു.

ഈ വര്‍ഷം അവസാനം വരെ എച്ച് 1 ബി വിസ നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ മാസം ട്രംപ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ വിസയുള്ളവര്‌‍ക്ക് തിരിച്ചടിയാകുന്ന ഉത്തരവ് ഇറക്കിയിരിക്കുന്നത്. ജൂൺ 22 നാണ് എച്ച് -1 ബി, എച്ച് -4 എച്ച്.1 ബി വിസയില്‍ എത്തുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് നല്‍കുന്നത്‌ അടക്കം വിദേശികള്‍ക്കുള്ള തൊഴില്‍ വിസ ഈ വർഷം അവസാനം വരെ നിർത്തി വെയ്ക്കാൻ ട്രംപ് ഭരണകുടം തിരുമാനിച്ചത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തിരുമാനം എന്നായിരുന്നു ട്രംപിന്റെ വാദം. അതേസമയം തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ട്രംപിന്റെ നടപടികൾ.

ഇന്ത്യയ്ക്കാരായ ഐടി പ്രൊഫഷണൽസ് ആണ് എച്ച് 1 ബി വിസയുടെ ഗുണഭോക്താക്കൾ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെയാണ് യുഎസിൽ ഈ വിസയിൽ നിയമിക്കുന്നത്. അതിനാൽ പുതിയ ഉത്തരവ് ഇന്ത്യയ്ക്കും ചൈനയ്ക്കും കനത്ത തിരിച്ചടിയാവും.

English summary
US President trump bans hiring H1-B visa holders for federal contracts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X