Get Updates
Get notified of breaking news, exclusive insights, and must-see stories!

30 മിനിറ്റ് സമയം കൊണ്ട് ഓഫീസ് വിടണം; കൂട്ടപ്പിരിച്ചുവിടൽ നടത്തി ട്രംപ്, ഞെട്ടി ജീവനക്കാർ..

വാഷിങ്ടൺ: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ട്രംപ്. സർക്കാർ മേഖലിൽ ജോലി ചെയ്തിരുന്ന പതിനായിരത്തോളം ആളുകളെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. പ്രൊബേഷണറി ജീവനക്കാരാണ് പിരിച്ചുവിട്ടിരിക്കുന്നവരിൽ കൂടതലെന്നാണ് റിപ്പോർട്ട്. പിരിച്ചുവിടലിന്റെ ആദ്യ ഘട്ടം മാത്രമാണ് ഇതെന്നും രണ്ട് ലക്ഷത്തോസം ആളുകളെയാണ് പുറത്താക്കാൻ ലക്ഷ്യമിടുന്നതെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

പൊതുസ്ഥലങ്ങൾ, ദേശീയ പാർക്കുകൾ, എണ്ണ-വാതക പാട്ട പദ്ധതികൾ എന്നിവ കൈകാര്യം ചെയ്യുന്ന യു എസ് ആഭ്യന്തര വകുപ്പിൽ നിന്ന് 2,300 ഓളം ജീവനക്കാരെയാണ് വെള്ളിയാള്ച പിരിച്ചുവിട്ടത്. വലിയ വിമർശനമാണ് ട്രംപിനെതിരെ ഉയർന്നിരിക്കുന്നത്. യാതാെരു മുന്നറിയിപ്പും ഇല്ലാതെയാണ് പിരിച്ചുവിടൽ എന്നാണ് പരാതി.

trump

മൈക്രോ സോഫ്റ്റ് ടീമിന്റെ ​ഗ്രൂപ്പ് കോളുകളിലൂടെയും മുൻകൂട്ടി തയ്യാറാക്കിയ മെസേജുകൾ വഴിയുമാണ് പുറത്താക്കി കൊണ്ടുള്ള അറിയിപ്പ് ജീവനക്കാർക്ക് ലഭിച്ചതെന്നാണ് വിവരം. ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള നിങ്ങളുടെ സാധനസാമ​ഗ്രികൾ എല്ലാം പാക്ക് ചെയ്ത് 30 മിനിറ്റിനുള്ളിൽ ഓഫീസ് വിടണമെന്നായിരുന്നു അറിയിപ്പ്.

പിരിച്ച് വിടുന്നുണ്ടെങ്കിൽ ആ വിവരം ഇ മെയിലിൽ മുൻകൂട്ടി അറിയിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അത്തരത്തിൽ യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. ജീവനക്കാരോടുള്ള നീതി നിഷേധമാണ് ന‍ടന്നിരിക്കുന്നതെന്ന് അമേരിക്കൻ ഫെ‍ഡറേഷൻ ഓഫ് ​ഗവർൺമെന്റ് എംപ്ലോയീസ് മേധാവി എവററ്റ് കെല്ലി പറയുന്നു. തൊഴിലാളികൾക്ക് ന്യായമായും ലഭിക്കേണ്ട എല്ലാ നടപടി ക്രമങ്ങളും നിഷേധിക്കപ്പെട്ടു. മുൻകൂട്ടിയുള്ള യാതൊരു അറിയിപ്പും നൽകാതെ, നിയമം അനുശാസിക്കുന്ന ഒരു നടപടികളും സ്വീകരിക്കാതെയാണ് ജീവനക്കാരെ കൂട്ടമായി പുറത്താക്കിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

എലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സർക്കാർ കാര്യക്ഷമത വകുപ്പാണ് വലിയ തോതിലുള്ള പിരിച്ചു വിടൽ തന്ത്രത്തിന് നേതൃത്വം നൽകുന്നത് എന്നാണ് വിവരം. സർക്കാർ ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടാണിത്. ട്രംപും മസ്കും സർക്കാർ ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു.

അനാവശ്യമായ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നും മുഴുവൻ ഏജൻസികളെയും ഇല്ലാതാക്കണമെന്ന് മസ്‌ക് നിർദ്ദേശിക്കുകയും ചെയ്തു. ജീവനക്കാരെ വേരോടെ പിഴുതെറിയേണ്ട " കളകളോട്" താരതമ്യം ചെയ്യുകയും ചെയ്തു. ഇന്റേണൽ റവന്യൂ സർവീസിലെ ആയിരത്തോളം ജീവനക്കാരെയും അടുത്ത ആഴ്ചയോടെ പിരിച്ചുവിടുമെന്നും റിപ്പോർട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+