പെൻസിൽവാനിയയിൽ ട്രംപിനെ വിജയിയെന്ന് പ്രഖ്യാപിക്കാൻ ആവശ്യം: ട്രംപ് കാമ്പയിനെതിരെ വെളിപ്പെടുത്തൽ
വാഷിംഗ്ടൺ: യുഎസ് തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും വിവാദങ്ങൾ ഇനിയും വിട്ടകന്നിട്ടില്ല. പെൻസിൽവാനിയയിൽ ട്രംപിനെ വിജയിയായി പ്രഖ്യാപിക്കാൻ ട്രംപിന്റെ തിരഞ്ഞെടുപ്പ് ക്യാമ്പെയിൻ ജഡ്ജിയോട് നിർദേശിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള നിയമസഭ യുഎസിലെ ഇലക്ടറൽ കോളേജ് സംവിധാനത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വോട്ടർമാരെ തിരഞ്ഞെടുക്കണമെന്നുള്ള ആവശ്യവും ഉയർന്നുവരുന്നുണ്ട്.

തിരഞ്ഞെടുപ്പിനെതിരെ
കോടതിയെ സമീപിച്ച ട്രംപ് തിരഞ്ഞെടുപ്പ് ക്യാമ്പെയിൻ യുഎസ് ജില്ലാ ജഡ്ജി മാത്യൂ ബ്രാനോട് 2020ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ന്യൂനതയുള്ളതും പെൻസിൽവാനിയയിലെ വോട്ടർമാരെ സ്വാധീനിക്കുന്നതുമാണെന്നും ട്രംപ് ക്യാമ്പെയിൻ ചൂണ്ടിക്കാണിച്ചിരുന്നു. നവംബർ ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പിലെ പെൻസിൽവാനിയയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കം.

232 വോട്ടുകൾ
ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ ട്രംപിനെതിരെ 306 ഇലക്ട്രൽ വോട്ടുകൾക്കാണ് വിജയിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപിന് 232 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ 270 ഇലക്ടറൽ വോട്ടുകളാണ് ലഭിക്കേണ്ടത്. പെൻസിൽവാനിയയിൽ 20 ഇലക്ടറൽ വോട്ടുകളും മറ്റ് രണ്ട് സംസ്ഥാനങ്ങളും ലഭിക്കേണ്ടതുണ്ട്. എഡിസൺ റിസർച്ചിന്റെ കണക്കനുസരിച്ച് പെൻസിൽവാനിയയിൽ ബൈഡൻ 82,000 വോട്ടുകൾക്കാണ് വിജയിച്ചു.

നിയമപോരാട്ടത്തിൽ നിന്ന് പിന്നിലേക്ക്
ട്രംപിന്റെ അഭിഭാഷകനായ റൂഡി ഗ്യൂലിയാനിയുടെ നേതൃത്വത്തിലുള്ള ലീഗൽ ടീം നിയമപോരാട്ടത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബ്രാനിനെ സമീപിച്ചിട്ടുണ്ട്. മെയിൽ-ഇൻ ബാലറ്റുകൾ എണ്ണാൻ റിപ്പബ്ലിക്കൻ നിരീക്ഷകർക്ക് അനുമതി നിഷേധിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ തർക്കം. കൌണ്ടികളിൽ മെയിൽ ഇൻ ബാലറ്റുകൾ എണ്ണിയതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള പൊരുത്തക്കേടുകളുണ്ടായെന്നും കേസിൽ ആരോപിക്കപ്പെടുന്നു.

വീഴ്ചകൾ സംഭവിച്ചു
രഹസ്യ എൻവലപ്പുകൾ നഷ്ടമായതുപോലുള്ള ചെറിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും വോട്ടർമാരെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച കോടതി വാദം കേട്ടപ്പോഴാണ് ഈ കേസിൽ സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. ട്രംപിന്റെ കേസിൽ അങ്ങേയറ്റം പിഴവുള്ളതാണ്. തിരഞ്ഞെടുപ്പ് ഫലങ്ങളെ മറികടക്കാൻ ട്രംപിന് മുമ്പിൽ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലെന്നും ലയോള സ്കൂൾ പ്രൊഫസർ ജസ്റ്റിൻ ലെവിറ്റ് പറയുന്നു.