Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്‍റെ അവസാന പ്രതീക്ഷയും അണയുന്നു; നൊവാഡയില്‍ ലീഡ് തുടര്‍ന്ന് ബൈഡന്‍,ജോര്‍ജിയയില്‍ ഇഞ്ചോടിഞ്ച്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വലിയ ആത്മവിശ്വാസത്തിലാണ്. 264 ഇലക്ട്രല്‍ വോട്ടുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞ ബൈഡന് 6 വോട്ടുകളുള്ള നൊവാഡയിലും ലീഡ് ഉണ്ട്.

ഈ സംസ്ഥാനം കൂടി പിടിച്ചാല്‍ ബൈഡന് വൈറ്റ് ഹൗസിലേക്കുള്ള വാതില്‍ തുറക്കും. നൊവാഡയ്ക്ക് പുറമെ ജോർജിയ, പെൻ‌സിൽ‌വാനിയ, നോർത്ത് കരോലിന, എന്നീ സംസ്ഥാനങ്ങളില്‍ കൂടിയാണ് ഇനിയും വോട്ടുകള്‍ എണ്ണി പൂര്‍ത്തീകരിക്കാനുള്ളത്.

നൊവാഡയില്‍

നൊവാഡയില്‍

നൊവാഡയില്‍ ഇതിനോടകം 84 ശതമാനം വോട്ടുകളാണ് എണ്ണിക്കഴിഞ്ഞത്. നിലവില്‍ ട്രംപിനെതിരെ പതിനായിരത്തിലേറെ വോട്ടിന്‍റെ മേല്‍ക്കൈ ഇവിടെ ജോബൈഡന് ഉണ്ട്. 6,04,251 വോട്ടുകള്‍ (49.4 ശതമാനം) വോട്ടാണ് ബൈഡന് ഇതുവരെ ലഭിച്ചത്. അതേസമയം എതിരാളിയും നിലവിലെ പ്രസിഡന്‍റുമായ ട്രംപിന് 5,92,813 വോട്ടുകളാണ് (48.5 ശതമാനം) ലഭിച്ചിരിക്കുന്നത്.

ജോര്‍ജിയ

ജോര്‍ജിയ

ഏറ്റവും ശ്രദ്ധാകേന്ദ്രം ജോര്‍ജിയ ആണ്. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഇരു സ്ഥാനാര്‍ത്ഥികളും തമ്മിലുള്ള വോട്ട് വ്യത്യാസം ആയിരത്തില്‍ താഴെ മാത്രമാണ്. ഇരുവര്‍ക്കും 49.4 ശതമാനം വോട്ടുകളാണ് ഇതുവരെ ലഭിച്ചത്. ട്രംപിന് ലഭിച്ച വോട്ടുകളുടെ എണ്ണം 24,48,183 ഉം ബൈഡന് ലഭിച്ചത് 24,47,518 വോട്ടുമാണ്. വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ വിജയത്തിലെത്താന‍് കഴിയുമെന്നാണ് ബൈഡന്‍റെ കണക്ക് കൂട്ടല്‍.

തുടക്കത്തില്‍ ട്രംപ്

തുടക്കത്തില്‍ ട്രംപ്

16 ഇലക്ട്രല്‍ വോട്ടുകളാണ് ഇവിടെയുള്ളത്. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ ട്രംപിന് മേല്‍ക്കൈ ലഭിച്ചിരുന്ന സംസ്ഥാമായിരുന്നു ജോര്‍ജിയ. എന്നാല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ചിത്രം മാറി. പതിയെ പതിയ മുന്നേറിയ ബൈഡന്‍ ഒപ്പത്തിനൊപ്പം പിടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ജോര്‍ജിയയില്‍ ഉള്‍പ്പടെ വോട്ടെണ്ണലില്‍ തട്ടിപ്പ് നടക്കുന്നുവെന്നാണ് ട്രംപിന്‍റെ ആരോപണം.

പെൻ‌സുല്‍‌വാനിയ

പെൻ‌സുല്‍‌വാനിയ

പെൻ‌സുല്‍‌വാനിയയിലും നിലവില്‍ ലീഡ് ട്രംപിനാണ്. എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തിന്‍റെ ലീഡ് ക്രമാതീതമായി കുറഞ്ഞു വരികയാണ്. സംസ്ഥാനത്തെ വോട്ടെണ്ണലിന്‍റെ പ്രാരംഭ ഘട്ടത്തിൽ ട്രംപ് വലിയ വ്യത്യാസത്തിൽ മുന്നേറിയിരുന്നു. പെൻ‌സിൽ‌വാനിയയിൽ‌ നിലവില്‍ ട്രംപിന് 27,32,084 വോട്ടുകളാണ് ലഭിച്ചത്. അതേസമയം 26,55,383 വോട്ടുകള്‍ നേടി ബൈഡന്‍ തൊട്ടുപിന്നിലുണ്ട്.

നോര്‍ത്ത് കരോലീന

നോര്‍ത്ത് കരോലീന

നോര്‍ത്ത് കരോലീന ട്രംപ് തന്നെ പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 94 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപിന് ഇവിടെ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡ് ഉണ്ട്. 27,32,084 വോട്ടുകള്‍ ട്രംപ് നേടിയപ്പോള്‍ ബൈഡന് ഇതുവരെ നേടാനായത് 26,55,383 വോട്ടുകള്‍ മാത്രമാണ്. 15 ഇലക്ട്രല്‍ വോട്ടുകളാണ് നോര്‍ത്ത് കരോലീനയില്‍ ഉള്ളത്

വിസ്കോൺസിൻ

വിസ്കോൺസിൻ


വിസ്കോൺസിൻ, മിഷിഗൺ എന്നീ സംസ്ഥാനങ്ങള്‍ ബൈഡന്‍ പിടിച്ചതോടെയാണ് ട്രംപിന്‍റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റത്. 2016 ല്‍ ഈ രണ്ട് സംസ്ഥാനങ്ങളും ട്രംപിന് ഒപ്പമായിരുന്നു നിലയുറപ്പിച്ചത്. ഇന്ന് തന്നെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
    Twitter continuously removing Donald trump's fake tweets | Oneindia Malayalam
    കോടതിയില്‍

    കോടതിയില്‍

    എന്നാല്‍ പലയിടത്തും പ്രതിഷേധക്കാര്‍ വോട്ടണ്ണല്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. അതിനിടെ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോയ ട്രംപിന് അവിടെ തിരിച്ചടി നേരിട്ടു. ജോര്‍ജിയയിലെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ഹര്‍ജി കോടതി തളളി. ജോര്‍ജിയ കോടതിയാണ് ഹര്‍ജി തളളിയത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+