ഡൊണാൾഡ് ട്രംപ് തുടർന്നാൽ എന്ത് സംഭവിക്കുമെന്നറിയില്ല, മുന്നറിയിപ്പുമായി മുൻ സിഐഎ ഡയറക്ടര്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ തളളി മുന്‍ സിഐഎ ഡയറക്ടര്‍ റിട്ട. ജനറല്‍ മൈക്കിള്‍ ഹൈഡന്‍ രംഗത്ത്. മുന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ കാലത്ത് സിഐഎ ഡയറക്ടര്‍ ആയിരുന്നു മൈക്കിള്‍ ഹൈഡന്‍. ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനെ പുകഴ്ത്തിയുമാണ് മൈക്കള്‍ ഹൈഡന്‍ രംഗത്ത് വന്നിരിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് നാല് വര്‍ഷം കൂടി തുടരുന്ന അവസ്ഥയുണ്ടായാല്‍ രാജ്യത്തിന് എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നാണ് മൈക്കിള്‍ ഹൈഡന്റെ മുന്നറിയിപ്പ്.

ജോ ബൈഡന്‍ നല്ല മനുഷ്യനാണെന്നും എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അങ്ങനെ അല്ലെന്നും മൈക്കിള്‍ ഹൈഡന്‍ പറയുന്നു. പ്രഡിണ്ടണ്ട് ട്രംപിന് വസ്തുകളെ കുറിച്ചോ സത്യത്തെ കുറിച്ചോ താല്‍പര്യമില്ല. അദ്ദേഹം തന്റെ വിദ്ഗധരായ സംഘത്തെ കേള്‍ക്കുന്നില്ല. അമേരിക്കയിലെ വെളുത്ത വര്‍ഗക്കാരുടെ അക്രമങ്ങള്‍ക്കെതിരെ ട്രംപ് നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും മൈക്കിള്‍ ഹൈഡന്‍ ആരോപിച്ചു.
അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളിയാണ് വെളുപ്പ് നിറത്തിന്റെ പേരില്‍ ഉയര്‍ത്തുന്ന ദേശീയതാ വാദം എന്നുളള എഫ്ബി റിപ്പോര്‍ട്ട് ഉദ്ധരിച്ച് കൊണ്ടാണ് ട്രംപിനെ മൈക്കിള്‍ ഹൈഡന്‍ വിമര്‍ശിച്ചത്. ആ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ പോലും ഡൊണാള്‍ഡ് ട്രംപ് തയ്യാറാകുന്നില്ല. രാജ്യത്തെ സുരക്ഷിതമാക്കി നിര്‍ത്താന്‍ ട്രംപിന് സാധിക്കുന്നില്ലെന്നും അത് അവിശ്വസനീയം ആണെന്നും മൈക്കിള്‍ ഹൈഡന്‍ വീഡിയോയില്‍ പറയുന്നു.
ജോ ബൈഡന്റെ ചില നയങ്ങളോട് തനിക്ക് എതിര്‍പ്പുണ്ട്. എന്നാലത് അത്ര പ്രധാനമല്ല. രാജ്യമാണ് പ്രധാനം. അതിനാല്‍ താന്‍ പിന്തുണയ്ക്കുന്നത് ജോ ബൈഡനെ ആണ് എന്നും മൈക്കിള്‍ ഹൈഡന്‍ വ്യക്തമാക്കി. മുന്‍ ദേശീയ സുരക്ഷാ വിദഗ്ധരായ അഞ്ഞൂറോളം പേര്‍ ഇതിനകം ബൈഡനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. അതേസമയം 200ലധികം പേരുടെ പിന്തുണയാണ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications