കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് പന്ത്രണ്ടിൽ പത്തും... ഇന്ന് വെറും അഞ്ചെണ്ണം; ട്രംപിനെ ചതിച്ചത് ഇതാണ്; പണ്ട് ഒബാമയെ രക്ഷിച്ചതും

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ നാടകീയതയ്ക്ക് അവസാനമാവുകയാണ്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഏവരേയും അമ്പരപ്പിക്കുന്ന മിന്നും വിജയം നേടിയ ഡൊണാള്‍ഡ് ട്രംപ് ഇത്തവണയും അത് ആവര്‍ത്തിച്ചേക്കും എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍.

നിങ്ങള്‍ എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ കാത്ത് സൂക്ഷിക്കും; വിജയത്തിന് പിന്നാലെ ബൈഡന്‍നിങ്ങള്‍ എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ കാത്ത് സൂക്ഷിക്കും; വിജയത്തിന് പിന്നാലെ ബൈഡന്‍

 വാഗ്വാദങ്ങൾക്കൊടുവിൽ അധികാരത്തിന്റെ തലപ്പത്തേയ്ക്ക്... ആരാണ് ട്രംപിനെ വെട്ടിയ ജോ ബൈഡൻ? വാഗ്വാദങ്ങൾക്കൊടുവിൽ അധികാരത്തിന്റെ തലപ്പത്തേയ്ക്ക്... ആരാണ് ട്രംപിനെ വെട്ടിയ ജോ ബൈഡൻ?

എന്നാല്‍ ട്രംപിന്റെ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കി ജോ ബൈഡന്‍ ഓവല്‍ ഓഫീസിലേക്ക് കയറാന്‍ തയ്യാറായിക്കഴിഞ്ഞു. ട്രംപിനെ അക്ഷരാര്‍ത്ഥത്തില്‍ തകിടം മറിച്ചത് ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമായിരുന്നു. സ്വിങ് സ്റ്റേറ്റുകള്‍ എന്നും അങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍ അതിലെ ചില കോട്ടകള്‍ പോലും തകര്‍ന്നടിഞ്ഞു. അതിന്റെ കഥകള്‍ ഇങ്ങനെ...

ടെക്‌സാസും ഫ്‌ലോറിഡയും

ടെക്‌സാസും ഫ്‌ലോറിഡയും

സ്വിങ് സ്റ്റേറ്റുകളിലെ ടെക്‌സാസും ഫ്‌ലോറിഡയും പിടിച്ചാല്‍ ഓവല്‍ ഓഫീസിലേക്കുള്ള വഴി തെളിഞ്ഞു എന്നായിരുന്നു അമേരിക്കന്‍ പഴഞ്ചൊല്ല്. എന്നാല്‍ ഇത്തവണത്തോടെ ആ പഴഞ്ചൊല്ല് ശരിക്കും പഴകി പോയി. ടെക്‌സാസും ഫ്‌ലോറിഡയും പിടിച്ചിട്ടും ട്രംപിന് പ്രസിഡന്റ് പദവിയിലേക്ക് എത്താനായില്ല.

കരുത്തുകാട്ടി തുടങ്ങി

കരുത്തുകാട്ടി തുടങ്ങി

ഒരു ഘട്ടത്തില്‍ 12 ല്‍ ഒമ്പത് സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന്റെ തേരോട്ടമായിരുന്നു. ബൈഡന്‍ തോല്‍വിയിലേക്ക് എന്ന് ഏറെക്കുറേ ഉറപ്പിച്ച സമയം. അരിസോണയും ന്യൂ ഹാംഷെയറും ഒഴികെ എല്ലാ സ്വിങ് സ്‌റ്റേറ്റുകളിലും ഏറെ മുന്നിലായിരുന്നു ട്രംപ്. എന്നാല്‍ പതിയെ പതിയെ കളിമാറിത്തുടങ്ങി.

ബൈഡന്‍ കയറിവന്നു

ബൈഡന്‍ കയറിവന്നു

പതിയെ പതിയെ ആയിരുന്നു ബൈഡന്റെ തിരിച്ചുവരവ്.വിസ്‌കോണ്‍സിനും അരിസോണയും പിടിച്ച്, പതിയെ മിഷിഗണ്‍ കൂടി സ്വന്തമാക്കിയപ്പോള്‍ തന്നെ എതിരാളികള്‍ പരാജയം ഭയന്നുതുടങ്ങിയിരുന്നു. പെനിസില്‍വാനിയയിലേയും ജോര്‍ജ്ജിയയിലേും മുന്നേറ്റത്തോടെ അത് ഉറപ്പാവുകയും ചെയ്തു.

പിടിച്ചെടുത്തവ

പിടിച്ചെടുത്തവ

ഇപ്പോള്‍ ലഭ്യമായ വിവരം അനുസരിച്ച് നാല് സ്വിങ് സ്‌റ്റേറ്റുകളാണ് ബൈഡൻ ട്രംപില്‍ നിന്ന് പിടിച്ചെടുത്തത്. പെന്‍സില്‍വാനിയയും അരിസോണയും മിഷിഗണും വിസികോണ്‍സിനും. ജോര്‍ജ്ജിയയിലെ അന്തിമ ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ജോ ബൈഡന്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. അത് കൂടി വന്നാല്‍ അഞ്ച് സംസ്ഥാനങ്ങള്‍ പിടിച്ചെടുത്തു എന്ന് പറയാം.

നിശ്ചയിച്ചത് അത് തന്നെ

നിശ്ചയിച്ചത് അത് തന്നെ

പിടിച്ചെടുത്ത ആ അഞ്ച് സംസ്ഥാനങ്ങള്‍ തന്നെയാണ് ബൈഡന്റെ ഉജ്ജ്വല വിജയത്തിന് വഴിവച്ചത്. ജോര്‍ജ്ജിയയും പെന്‍സില്‍വാനിയയും ജയിച്ചില്ലെങ്കില്‍ തന്നേയും 270 ഇലക്ടറല്‍ വോട്ടുകള്‍ എന്ന മാന്ത്രിക സംഖ്യയില്‍ എത്താന്‍ ബൈഡന് ആകുമായിരുന്നു എന്നത് വേറെ കാര്യം.

സ്വിങ് സ്റ്റേറ്റ്‌സിലെ ഭൂരിപക്ഷം

സ്വിങ് സ്റ്റേറ്റ്‌സിലെ ഭൂരിപക്ഷം

സ്വിങ് സ്റ്റേറ്റുകളില്‍ എത്ര എണ്ണത്തില്‍ വിജയിച്ചു എന്നതായിരുന്നില്ല ഇത്രനാളും തിരഞ്ഞെടുപ്പ് ഫലം നിശ്ചയിച്ചിരുന്നത്, എത്ര ഇലക്ടറല്‍ വോട്ടുകള്‍ നേടി എന്നതായിരുന്നു. 189 ഇലക്ടറല്‍ വോട്ടുകളാണ് സ്വിങ് സ്‌റ്റേറ്റ്‌സില്‍ ആകെയുള്ളത്. ജോര്‍ജ്ജിയ മാറ്റി നിര്‍ത്തിയാല്‍ ബൈഡന് സ്വിങ് സ്‌റ്റേറ്റുകളില്‍ നിന്ന് ലഭിച്ചത് ആകെ 67 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ്.

ട്രംപ് മുന്നില്‍

ട്രംപ് മുന്നില്‍

അങ്ങനെ നോക്കുമ്പോള്‍ സ്വിങ് സ്‌റ്റേറ്റുകളില്‍ ഭൂരിപക്ഷം ട്രംപിന് തന്നെ ആണെന്ന് പറയേണ്ടി വരും. ഫലം പ്രഖ്യാപിക്കാനുള്ള ജോര്‍ജ്ജിയയും നോര്‍ത്ത് കരോലീനയും ഒഴികെ തന്നെ സ്വിങ് സ്‌റ്റേറ്റുകളില്‍ നിന്ന് ട്രംപ് നേടിയത് 91 ഇലക്ടറല്‍ വോട്ടുകളാണ്. നോര്‍ത്ത് കരോലീനയില്‍ ട്രംപിനാണ് മുന്‍തൂക്കം. അവിടെ നിന്നുള്ള 15 വോട്ടുകള്‍ കൂടി കൂട്ടിയാല്‍ ട്രംപിന് സ്വിങ് സ്റ്റേറ്റുകളില്‍ നിന്ന് മാത്രം 106 ഇലക്ടറല്‍ വോട്ടുകളാവും. ജോര്‍ജ്ജിയയിലെ വോട്ടുകള്‍ കൂട്ടിയാല്‍ പോലും ബൈഡന് 100 കടക്കാനും ആവില്ല.

അന്ന് ഒബാമയും

അന്ന് ഒബാമയും

രണ്ട് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ച ഒബാമയുടെ വിജയ രഹസ്യവും സ്വിങ് സ്റ്റേറ്റുകൾ തന്നെ ആയിരുന്നു. 2012 ൽ 12 സ്വിങ് സ്റ്റേറ്റുകളിൽ 9 എണ്ണവും ഒബാമയ്ക്കൊപ്പം ആയിരുന്നു. 2016 ൽ എത്തിയപ്പോൾ അത് എട്ടായി കുറഞ്ഞു എന്ന് മാത്രം. ഒബാമ 2012 ൽ സ്വിങ് സ്റ്റേറ്റുകളിൽ നേടിയ വിജയത്തേക്കാൾ വലുതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപ് ഈ സംസ്ഥാനങ്ങളിൽ നേടിയത് എന്ന് കൂടി ഇതോടൊപ്പം പറഞ്ഞുനിർത്താം

English summary
US Presidential Election 2020: How the Swing states helped Joe Biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X