കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ; വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാവും. പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് തീരുമാനം പ്രഖ്യാപിച്ചത്. തന്റെ വൈസ് പ്രസിഡണ്ടായി ഒരു വനിതാ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് ജോ ബൈഡന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.

നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇരുവരും നാളെ രാജ്യത്ത് അഭിസംബോധന ചെയ്യും. 1980 കളിലാണ് കമല ഹാരിസ് അമേരിക്കയിലെത്തുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച പൊതു പ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കയുടെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയാണ് കമല ഹാരിസ്.

55 കാരിയായ കമല ഹാരിസ് നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററാണ്. ഇന്ത്യക്കാരിയായ ശ്യാമള ഗോപാലനാണ് കമല ഹാരിസിന്റെ അമ്മ. ജമൈക്കന്‍ വംശജനാണ് അച്ഛന്‍. നേരത്തെ കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായി രണ്ട് തവണ കമല പ്രവര്‍ത്തിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Who is Kamala Harris, Joe Biden’s vice-president choice? | Oneindia Malayalam
kamala

അതേസമയം സമീപകാലങ്ങളില്‍ നടത്തിയ സര്‍വ്വേകളിലെല്ലാം പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് ജനപ്രീതി ഇടിയുന്നുവെന്ന് വേണം കരുതാന്‍. ട്രംപ് ബൈഡനേക്കാള്‍ പിന്നിലാണ്. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. നേരത്തെ നടത്തിയ സര്‍വ്വേകളില്‍ ട്രംപ് കൊവിഡിനെ നേരിടുന്ന രീതിയെ 32 ശതമാനം പേര്‍ മാത്രമെ അംഗീകരിക്കുന്നുള്ളു. പത്തില്‍ എട്ട് പേരും ട്രംപ് രാജ്യത്തെ തെറ്റായി നയിക്കുന്നുവെന്ന് വിശ്വസിക്കുന്നവരാണ്.

എന്നാല്‍ ട്രംപ് നേരിടുന്ന തിരിച്ചടി ജൊ ബൈഡന് അനുകൂലമാണ്. സര്‍വേകളിലെല്ലാം ട്രംപിനേക്കാള്‍ പത്ത് ശതമാനം പിന്തുണ ബൈഡനാണ് കൂടുതല്‍.

വെട്ടിലായി യെദ്യൂരപ്പ! എംഎൽഎയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുന്ന ഓഡിയോ പുറത്ത് വിട്ട് കോൺഗ്രസ്വെട്ടിലായി യെദ്യൂരപ്പ! എംഎൽഎയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുന്ന ഓഡിയോ പുറത്ത് വിട്ട് കോൺഗ്രസ്

കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബെംഗ്‌ളൂരുവില്‍ സംഘര്‍ഷംകോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബെംഗ്‌ളൂരുവില്‍ സംഘര്‍ഷം

English summary
US Presidential Election 2020: Kamala harris is the US vice presidential candidate in the democrats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X