കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

US presidential Election 2020: ജോ ബൈഡന്‍റെ വിജയം അംഗീകരിച്ച് കൂടുതല്‍ ലോക രാജ്യങ്ങള്‍

Google Oneindia Malayalam News

ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ജോ ബൈഡന്‍റെ വിജയം അംഗീകരിച്ച് കൂടുതല്‍ ലോകരാജ്യങ്ങള്‍. ബൈഡന്‍റെ വിജയം നിലവിലെ പ്രസിഡന്‍റും തിരഞ്ഞെടുപ്പിലെ എതിരാളിയുമായിരുന്ന ഡൊണാള്‍ഡ് ട്രംപ് ഇനിയും അംഗീകരിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ലോക രാജ്യങ്ങള്‍ ബൈഡനെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്. ചില സംസ്ഥാനങ്ങളിലെ ബൈഡന്‍റെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ കോടതിയെ സമീപിച്ചെങ്കിലും ഡൊണാള്‍ഡ് ട്രംപ് ക്യാംപില്‍ പോലും ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം ഇല്ല.

 joe-biden-

എന്നാൽ പരാജയപ്പെട്ട പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ അത് സമ്മതിക്കാന്‍ തയ്യാറായിട്ടില്ല. ട്വീറ്റുകളും റീ ട്വീറ്റുകളും ഉപയോഗിച്ച് അസത്യങ്ങളും വളച്ചൊടിക്കലും ഉപയോഗിച്ച് ബൈഡന്‍റെ വിജയത്തെ അദ്ദേഹം അപകീർത്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ രണ്ടാം ഡോണൾഡ് ട്രംപ് ഭരണകൂടത്തിലേക്ക് 'ശാന്തമായ അധികാര കൈമാറ്റം' സാധ്യമാക്കുമെന്ന പ്രസ്താവനയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ രംഗത്തെത്തി.

ജോ ബൈഡൻ വിജയിച്ചെങ്കിലും അത് അംഗീകരിക്കാൻ ട്രംപോ ഭരണകൂടത്തിലെ മറ്റുള്ളവരോ തയാറെല്ലെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ട്രംപിന് പുറമെ ഭരണകൂടത്തിലെ മറ്റ് ഉന്ന വ്യക്തികളും നല്‍കുന്നത്. എന്താണ് നടക്കുന്നതെന്ന് ലോകം കാണുന്നുണ്ട്. എല്ലാ വോട്ടുകളും ഞങ്ങള്‍ വീണ്ടും എണ്ണാന്‍ പോവുകയാണ്. 2000ൽ 37 ദിവസത്തിലധികം വോട്ടെണ്ണാൻ സമയം എടുത്തിരുന്നു. അതിൽനിന്നും വിജയകരമായി നമ്മൾ മുന്നോട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.

'അങ്ങനെ തള്ളി പറഞ്ഞാൽ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്ക് തല്ലു കിട്ടും', പരിഹസിച്ച് ജയരാജൻ'അങ്ങനെ തള്ളി പറഞ്ഞാൽ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്ക് തല്ലു കിട്ടും', പരിഹസിച്ച് ജയരാജൻ

English summary
US presidential election 2020: More nations around the world acknowledge Joe Biden's victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X