കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയില്‍ വോട്ട് രേഖപ്പെടുത്തി

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്‍റുമായി ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ഏര്‍ളി വോട്ടിങ് (നേരത്തേയുള്ളു വോട്ട്) സംവിധാനം വഴി ശനിയാഴ്ചയാണ് അദ്ദേഹം വോട്ട് ചെയ്തത്. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ പോളിംഗ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ലൈബ്രററിയിലാണ് ട്രംപ് വോട്ട് ചെയ്തത്. വോട്ട് ചെയ്തു. "ഞാൻ ട്രംപ് എന്ന വ്യക്തിക്ക് വോട്ട് ചെയ്തു," എന്നായിരുന്നു വോട്ടിങ് പൂര്‍ത്തിയാക്കി തിരിച്ചു വരുമ്പോല്‍ പുഞ്ചിരിച്ചു കൊണ്ട് ട്രംപ് പറഞ്ഞത്.

ബിഹാര്‍: എല്‍ജെപി യുപിഎ സഖ്യത്തിലേത്തിയേക്കും, ലക്ഷ്യം നീതീഷ് കുമാര്‍, സര്‍വേ ഫലം ഇങ്ങനെബിഹാര്‍: എല്‍ജെപി യുപിഎ സഖ്യത്തിലേത്തിയേക്കും, ലക്ഷ്യം നീതീഷ് കുമാര്‍, സര്‍വേ ഫലം ഇങ്ങനെ

വോട്ടുചെയ്യുമ്പോൾ ട്രംപ് ഒരു മാസ്ക് ധരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം. കൊവിഡ് വ്യാപനത്തിന്‍റെ പല ഘട്ടത്തിലും ട്രംപ് നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. അതില്‍ എറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു മാസ്ക് ധരിക്കുന്ന 85 ശതമാനം പേരിലും കൊവിഡ് ബാധിക്കുന്നുവെന്ന പരാമര്‍ശം. ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത പരാമര്‍ശമാണ് അപ്പോള്‍ തന്നെ ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

 trump

വളരെ സുരക്ഷിതവും കര്‍ശനവുമായ രീതിയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പോളിങ് ദിവസം വോട്ട് ചെയ്യാന്‍ അസൗകര്യമുള്ളവര്‍ക്കും ഇഷ്ടമില്ലാത്തവര്‍ക്കും വേണ്ടിയാണ് നേരത്തേയുള്ള വോട്ടിങ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് മുതല്‍ മൂന്ന് ദിവസം മുമ്പ് വരെ നേരത്തേയുള്ള വോട്ടിങ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.

വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി മുന്‍കൂര്‍ വോട്ടിങിനായി നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും പോളിങ് സ്റ്റേഷനിലെത്തി പോള്‍ ചെയ്യുകയാണ് ചെയ്യുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തോടടുക്കുമ്പോള്‍, എതിര്‍ സ്ഥാനാര്‍ഥിയായാ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡന്‍ ട്രംപിനേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തമാക്കുന്നത്.

English summary
US presidential Election 2020: President Donald Trump casts his vote in Florida
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X