Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെ? ആര്‍ക്കൊക്കെ മത്സരിക്കാം? അറിയേണ്ടതെല്ലാം

ആരായിരിക്കണം അടുത്ത യുഎസ് പ്രസിഡന്റ് എന്ന് തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് നവംബര്‍ അഞ്ചിനാണ് നടക്കാന്‍ പോകുന്നത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ചട്ടങ്ങള്‍ എന്താണെന്നും ആര്‍ക്കൊക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം എന്നതിനെ കുറിച്ചും നമുക്ക് വിശദമായി പരിശോധിക്കാം.

യുഎസ് ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്ന് അടിസ്ഥാന ആവശ്യകതകളാണ് വേണ്ടത്. യുഎസ് പൗരന്‍മാരായിരിക്കണം എന്നതാണ് അതില്‍ ആദ്യത്തേത്. സ്ഥാനാര്‍ത്ഥികള്‍ യുഎസില്‍ തന്നെ ജനിച്ച് വളര്‍ന്നവരായിരിക്കണം. 35 വയസാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി. 14 വര്‍ഷമായി രാജ്യത്ത് താമസിക്കുന്നവരുമായിരിക്കണം.

US Presidential Election 2024

എന്നാല്‍ യുഎസ് സായുധ സേനയിലെ അംഗങ്ങള്‍ക്ക് 14 വര്‍ഷത്തെ നിബന്ധനയ്ക്ക് ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരനായ ആര്‍ക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം എന്നാണ് യുഎസ് സംസ്ഥാനമായ ഇല്ലിനോയിയിലെ ഡിപോള്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായ വെയ്ന്‍ സ്റ്റെഗര്‍ പറയുന്നത്. ഏതെങ്കിലും കേസില്‍ കുറ്റാരോപിതരോ ശിക്ഷിക്കപ്പെട്ടവരോ ആയവര്‍ക്കും ഉന്നത സ്ഥാനത്തേക്ക് മത്സരിക്കാം.

രാഷ്ട്രീയ തടവുകാര്‍ക്ക് നയിക്കാനുള്ള കഴിവ് നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന വ്യവസ്ഥ അമേരിക്കന്‍ ഭരണഘടനയില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ ഭാഗത്തില്‍ കലാപത്തില്‍ ഏര്‍പ്പെടുകയോ ശത്രുക്കള്‍ക്ക് സഹായം നല്‍കുകയോ ചെയ്യുന്ന വ്യക്തികളെ രാഷ്ട്രീയ പദവികള്‍ വഹിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്‍പ് തന്നെ ക്യാംപെയ്‌നുകള്‍ ആരംഭിക്കും.

ഈ ഘട്ടത്തില്‍ അവരുടെ ടീമിനെ രൂപീകരിക്കുന്നതും ക്യാംപെയ്‌നുകള്‍ക്ക് പിന്തുണയും ധനസമാഹരണവും തേടുന്നതിനും റാലികള്‍ സംഘടിപ്പിക്കുന്നു. തുടര്‍ന്ന് ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ ടെലിവിഷന്‍ സംവാദങ്ങളില്‍ പങ്കെടുക്കുന്നു. സംവാദത്തിനിടയില്‍ ഓരോ സ്ഥാനാര്‍ത്ഥിയും അവരുടെ നയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതായി വരും.

പ്രൈമറികളും കോക്കസുകളും ആണ് തിരഞ്ഞെടുപ്പിലെ പ്രധാന വോട്ടിംഗ് ഇവന്റുകള്‍. വരാനിരിക്കുന്ന കണ്‍വെന്‍ഷനുകളില്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനാണ് ഇത്. ചര്‍ച്ചകളിലൂടെയും വോട്ടെടുപ്പിലൂടെയും പാര്‍ട്ടി അംഗങ്ങള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്ന ഘട്ടമാണ് കോക്കസുകള്‍. ദേശീയ പാര്‍ട്ടി സമ്മേളനത്തിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക അംഗങ്ങളുടെ യോഗമാണിത്.

ഒരു കോക്കസ് പ്രൈമറി തിരഞ്ഞെടുപ്പിന് പകരമാണെന്ന് പറയപ്പെടുന്നു. പ്രൈമറിയില്‍ പാര്‍ട്ടി അംഗങ്ങള്‍ പൊതുതിരഞ്ഞെടുപ്പില്‍ തങ്ങളെ പ്രതിനിധീകരിക്കുന്ന മികച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നു. ഒട്ടുമിക്ക സംസ്ഥാനങ്ങളും പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് ആറ് മുതല്‍ ഒമ്പത് മാസം വരെ പ്രൈമറി നടത്താറുണ്ട്. പ്രൈമറി വോട്ടര്‍മാര്‍ രഹസ്യ ബാലറ്റിലൂടെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നു.

എല്ലാ സംസ്ഥാനതല പ്രൈമറികള്‍ക്കും കോക്കസുകള്‍ക്കും ശേഷം, നവംബറിലെ തിരഞ്ഞെടുപ്പില്‍ തങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ കണ്‍വെന്‍ഷനുകള്‍ നടത്തും. കണ്‍വെന്‍ഷനുകളില്‍ 50 യുഎസ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യും.

നാമനിര്‍ദ്ദേശം നേടുന്നതിന് ഒരു സ്ഥാനാര്‍ത്ഥിക്ക് ഡെലിഗേറ്റ് വോട്ടുകളുടെ കേവല ഭൂരിപക്ഷം ആവശ്യമാണ്. ദേശീയ കണ്‍വെന്‍ഷനുകള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് കാലം ചൂടുപിടിക്കും. തിരഞ്ഞെടുപ്പ് ദിനത്തില്‍ ആയിരക്കണക്കിന് നഗരങ്ങളിലും പട്ടണങ്ങളിലും രാജ്യവ്യാപകമായി വോട്ടെടുപ്പ് നടക്കുന്നു. രജിസ്റ്റര്‍ ചെയ്ത ഏതൊരു യുഎസ് പൗരനും വേട്ട് രേഖപ്പെടുത്താം.

എന്താണ് ഇലക്ടറല്‍ കോളേജ്?

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഭൂരിപക്ഷ വോട്ടിനാല്‍ നിര്‍ണ്ണയിക്കപ്പെടുന്നതല്ല. അത് ആത്യന്തികമായി തീരുമാനിക്കുന്നത് ഇലക്ടറല്‍ കോളേജാണ്. അതില്‍ 538 ഇലക്ടര്‍മാര്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഈ ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷമായ 270 ഇലക്ടര്‍മാരുടെ പിന്തുണ ആവശ്യമാണ്. ഭൂമിശാസ്ത്രത്തെയും ജനസംഖ്യയെയും അടിസ്ഥാനമാക്കിയാണ് ഈ വോട്ടുകള്‍ അനുവദിച്ചിരിക്കുന്നത്.

ഓരോ യുഎസ് സംസ്ഥാനത്തിനും അതിന്റെ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിലെ ഓരോ അംഗത്തിനും ഒരു ഇലക്ടറല്‍ വോട്ട് നല്‍കും. അതായത് ജനസംഖ്യ കണക്കിലെടുക്കാതെ ഓരോ സംസ്ഥാനത്തിനും മൂന്ന് ഇലക്ടറല്‍ വോട്ടുകള്‍ ഉണ്ടായിരിക്കും. എല്ലാ സംസ്ഥാനങ്ങള്‍ക്കും രണ്ട് യുഎസ് സെനറ്റര്‍മാരും ജനപ്രതിനിധിസഭയില്‍ കുറഞ്ഞത് ഒരു സീറ്റും ഉണ്ടായിരിക്കും.

ഒരു സംസ്ഥാനത്തിന്റെ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുന്ന ആളുകളുടെ എണ്ണം അതിന്റെ ജനസംഖ്യയെ ആശ്രയിച്ചിരിക്കുന്നു. കാലിഫോര്‍ണിയയ്ക്കാണ് ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ളത്, 54. കുറവ് മൂന്ന് ഇലക്ട്രല്‍ വോട്ടുകള്‍ മാത്രമുള്ള വെര്‍മോണ്ട് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+