Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് തിരഞ്ഞെടുപ്പ് 2024 വോട്ടെടുപ്പ് ഫലം Live: ജയമുറപ്പിച്ച് ട്രംപ്, അഭിനന്ദനവുമായി ലോക നേതാക്കൾ

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതലുള്ള ആധിപത്യം നിലനിര്‍ത്തി മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പിന് മുന്‍പുണ്ടായിരുന്ന പ്രവചനങ്ങള്‍ പ്രകാരമുള്ള ശക്തമായ പോരാട്ടം എന്ന നിരീക്ഷണത്തെ അപ്പാടെ തകര്‍ത്താണ് ട്രംപിന്റെ മുന്നേറ്റം. ട്രംപിന്റെ മുന്നേറ്റം കേവല ഭൂരിപക്ഷ സഖ്യമായ 270 നും മുകളിലേക്കും കടന്നിരിക്കുകയാണ്.

അതേസമയം നിലവിലെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിന്റെ ലീഡ് / ജയം 224 സീറ്റ് കടന്നതേയുള്ളൂ. അലബാമ, ഫ്‌ളോറിഡ, ടെക്‌സാസ്, ജോര്‍ജിയ, ടെന്നസി, മിസിസിപ്പി, കെന്റുക്കി, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളില്‍ എല്ലാം ഡൊണാള്‍ഡ് ട്രംപ് ജയമുറപ്പിച്ചിട്ടുണ്ട്. കൊളറാഡോ, ഡെലാവയര്‍, മേരിലാന്‍ഡ്, മിഷിഗണ്‍, മസാച്യൂസറ്റ്‌സ് എന്നിവിടങ്ങളിലാണ് കമല ഹാരിസിന്റെ മുന്നേറ്റം.

US Presidential Election 2024

Nov 07, 2024, 7:26 am IST

വിവിധ സമൂഹങ്ങളേയും ജനങ്ങളേയും ഒന്നിപ്പിക്കുന്നതായിരുന്നു തന്റെ പ്രചാരണം. രാജ്യത്തോടുള്ള സ്നേഹത്തോടൊപ്പം തന്നെ അമേരിക്കയുടെ ശോഭനമായ ഭാവിയുമാണ് തന്നേയും നിങ്ങളേയും ഒരുമിപ്പിച്ചത്. നമ്മള്‍ ഒരു ഇരുണ്ട കാലത്തേക്കാണ് പ്രവേശിക്കുന്നതെന്നാണ് പലരും കരുതുന്നത്. അങ്ങനെയാവില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി.
Nov 07, 2024, 7:25 am IST

"അമേരിക്കയുടെ വാഗ്ദാനത്തിൻ്റെ വെളിച്ചം നമ്മൾ തളരാത്തിടത്തോളം കാലം ജ്വലിച്ച് നില്‍ക്കും. നമ്മള്‍ തിരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിക്കണം.നേരത്തെ, ഞാൻ നിയുക്ത പ്രസിഡൻ്റ് ട്രംപുമായി സംസാരിക്കുകയും അദ്ദേഹത്തിൻ്റെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു" കമല ഹാരിസ്
Nov 07, 2024, 7:18 am IST

തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നു. എന്നാല്‍ നമ്മള്‍ പ്രതീക്ഷിച്ചതിന്റെയോ പോരാടിയതിന്റെയോ ഫലമല്ല തിരഞ്ഞെടുപ്പിലുണ്ടായത്. താന്‍ നടത്തിയ പോരാട്ടത്തിലും നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ടെന്നും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി പറഞ്ഞു.
Nov 07, 2024, 6:37 am IST

തോറ്റെങ്കിലും പ്രചരണ വിഷയങ്ങളിലൂന്നിയുള്ള പോരാട്ടം തുടരുമെന്ന് കമല ഹാരിസ്. സ്വാതന്ത്രത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും കമല
Nov 07, 2024, 2:20 am IST

കമല ഹാരിസ് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു

ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസ് തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിന്ദനം അറിയിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപിനെ വിളിച്ചുവെന്നാണ് അവരുടെ ഏറ്റവും അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
Nov 07, 2024, 2:03 am IST

ഡൊണാൾഡ് ട്രംപിനെ അഭിനന്ദനം അറിയിച്ച് ജോ ബൈഡൻ

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപിനെ വിളിച്ച് അഭിനന്ദനം അറിയിച്ച് ജോ ബൈഡൻ. ഒപ്പം ട്രംപിനെ ബൈഡൻ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.
Nov 07, 2024, 1:24 am IST

ട്രംപുമായി സംസാരിച്ച് ബെഞ്ചമിൻ നെതന്യാഹു

യുഎസ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
Nov 07, 2024, 12:48 am IST

മിഷിഗണിലും വെന്നിക്കൊടി പാറിച്ച് ഡൊണാൾഡ് ട്രംപ്

മിഷിഗണിലെ ഡൊണാൾഡ് ട്രംപിന് വിജയം. ഇതോടെ ട്രംപിന്റെ ലീഡ് നില 292 ആയി ഉയർന്നു, കമല ഹാരിസിന് 224 വോട്ടുകൾ മാത്രം.
Nov 07, 2024, 12:25 am IST

നിക്കി ഹേലി ട്രംപിനെ അഭിനന്ദിച്ചു

മുൻ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും സൗത്ത് കരോലിന ഗവർണറുമായ നിക്കി ഹേലി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിൽ അഭിന്ദനം അറിയിച്ചു.
Nov 07, 2024, 12:07 am IST

അഭിനന്ദനവുമായി ജെഫ് ബെസോസ്

ആമസോൺ മേധാവി ജെഫ് ബെസോസ് ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് രംഗത്ത്. ട്രംപിന്റെ രാഷ്ട്രീയ തിരിച്ചുവരവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ബെസോസിന്റെ അഭിനന്ദനം.
Nov 06, 2024, 11:42 pm IST

ട്രംപിനെ അഭിനന്ദിച്ച് ചൈന

യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ അഭിനന്ദിച്ച് ചൈന. യുഎസിലെ ജനങളുടെ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുന്നു എന്നായിരുന്നു പ്രതികരണം.
Nov 06, 2024, 11:09 pm IST

ഡൊണാൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Nov 06, 2024, 10:39 pm IST

ഗർഭഛിദ്ര നയവും കമലയെ തുണച്ചില്ല

അമേരിക്കക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും നിയമപരമായ ഗർഭഛിദ്രത്തെ പിന്തുണച്ചിട്ടും, ഗർഭച്ഛിദ്രാവകാശത്തെ പിന്തുണയ്ക്കുന്നവരിൽ പകുതിയോളം പേരും ട്രംപിനാണ് വോട്ട് ചെയ്‌തത്‌. ഈ വോട്ടുകൾ കമലയ്ക്ക് കിട്ടുമെന്നായിരുന്നു കരുതിയത്.
Nov 06, 2024, 10:39 pm IST

ട്രംപിന് ബുഷിന്റെ അഭിനന്ദനം

മുൻ യുഎസ് പ്രസിഡൻ്റ് ജോർജ് ഡബ്ല്യു. ബുഷ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാൻസിനെയും അഭിനന്ദിച്ചു, കൂടാതെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും സേവനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു.
Nov 06, 2024, 9:44 pm IST

ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് തായ്‌വാൻ പ്രസിഡന്റ്

യുഎസിലെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെ.
Nov 06, 2024, 9:14 pm IST

മെലാനിയ ട്രംപിന്റെ വീഡിയോ പങ്കിട്ട് എഎപി.
Nov 06, 2024, 8:54 pm IST

എല്ലാവർക്കും നന്ദി അറിയിച്ച് നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്‌.
Nov 06, 2024, 8:30 pm IST

ട്രംപിനെ അഭിനന്ദിക്കാൻ പുടിന് പദ്ധതിയില്ല

യുഎസ് തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിക്കാൻ റഷ്യൻ പ്രസിഡന്റ് പുടിൻ പദ്ധതിയിട്ടില്ലെന്ന് വ്യക്തമാക്കി ക്രെംലിൻ.
Nov 06, 2024, 8:02 pm IST

ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് മുഹമ്മദ് യൂനസ്.
Nov 06, 2024, 7:43 pm IST

ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് ഗൗതം അദാനി
Nov 06, 2024, 7:23 pm IST

ട്രംപിനെ പ്രശംസിച്ച് ഷെയ്ഖ് ഹസീന

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൊണാൾഡ് ട്രംപിൻ്റെ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചു, അദ്ദേഹത്തിൻ്റെ നേതൃത്വത്തെയും അമേരിക്കൻ ജനത കാണിക്കുന്ന വിശ്വാസത്തെയും ഹസീന പ്രശംസിച്ചു.
Nov 06, 2024, 7:03 pm IST

അഭിനന്ദനം അറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ.
Nov 06, 2024, 6:50 pm IST

ട്രംപിനെ അഭിനന്ദിച്ച് ഫിലിപ്പീൻസ് പ്രസിഡന്റ് മാർക്കോസ്

ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ചു, ഒപ്പം ഫിലിപ്പീൻസും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്‌തു.
Nov 06, 2024, 6:37 pm IST

ട്രംപിനെ അഭിനന്ദിച്ച് ജോർജിയ മെലോണി

'എനിക്കും ഇറ്റാലിയൻ ഗവൺമെൻ്റിനും വേണ്ടി, യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിന് എൻ്റെ ഏറ്റവും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ' എന്നായിരുന്നു മേലോണിയുടെ പ്രതികരണം.
Nov 06, 2024, 6:15 pm IST

ട്രംപിനെ അഭിനന്ദിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
Nov 06, 2024, 5:59 pm IST

യുഎസ് പ്രസിഡന്റാവുന്ന പ്രായം കൂടിയ വ്യക്തി

യുഎസ് പ്രസിഡന്റ് പദവിയിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടമാണ് 78കാരനായ ഡൊണാൾഡ് ട്രംപിനെ കാത്തിരിക്കുന്നത്.
Nov 06, 2024, 5:47 pm IST

രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിട്ട ഏക പ്രസിഡന്റ്

ഇത്തവണ വിജയിച്ചാൽ അധികാരത്തിലിരിക്കെ രണ്ടുതവണ ഇംപീച്ച്‌മെന്റ് നടപടികൾ നേരിടുന്ന യുഎസിന്റെ ചരിത്രത്തിലെ ഏക പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് മാറും.
Nov 06, 2024, 5:24 pm IST

ട്രംപിന്റെ രണ്ടാം വരവിൽ വീഴുന്നത് ചില റെക്കോർഡുകൾ

രണ്ടാം തവണയും ഡൊണാൾഡ് ട്രംപ് അധികാരത്തിൽ എത്തുമ്പോൾ 132 വർഷം പഴക്കമുള്ള ഒരു റെക്കോർഡാണ് തകരുന്നത്. ഗ്രോവർ ക്ലീവ്‌ലാൻ്റിന് ശേഷം തുടർച്ചയായുള്ള ടേമുകളിൽ അല്ലാതെ രണ്ടാമതും അധികാരത്തിലിരിക്കുന്ന രണ്ടാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്.
Nov 06, 2024, 4:53 pm IST

കഴിഞ്ഞ തവണ ജോ ബൈഡന് 306 ഇലക്ടറല്‍ വോട്ടുകളും ട്രംപിന് 232 വോട്ടുകളുമായിരുന്നു ലഭിച്ചത്.
Nov 06, 2024, 4:31 pm IST

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം സ്വർണ വിലയിലും സ്വാധീനം ചെലുത്തി. ട്രംപ് മുന്നേറിയതോടെ സ്വർണ വില ഇടിഞ്ഞു
READ MORE

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+