കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് തിരഞ്ഞെടുപ്പ്: 50000 വോട്ടർമാർക്ക് ലഭിച്ചത് തെറ്റായ ബാലറ്റ്!! പിഴവ് സംഭവിച്ചെന്ന് ഉദ്യോഗസ്ഥർ

Google Oneindia Malayalam News

വാഷിംഗ്ടൺ: അമേരിക്ക തിരഞ്ഞെുപ്പിലേക്ക് നീങ്ങുമ്പോൾ ഒഹിയോയുടെ തലസ്ഥാനത്ത് 50000 വോട്ടർമാർക്ക് ലഭിച്ചത് തെറ്റായ ബാലറ്റുകൾ. എന്നാൽ സംഭവം പുറത്തുവന്നതോടെ 72 മണിക്കൂറിനുള്ളിൽ തിരുത്തിയ ബാലറ്റുകൾ അയച്ചുനൽകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. 240000 ബാലറ്റുകൾ അയച്ചതിൽ അഞ്ചിൽ ഒന്നും തെറ്റായ ബാലറ്റുകളാണെന്നാണ് പുറത്തുവരുന്ന വിവരം.

ആരാവും അടുത്ത അമേരിക്കന്‍ പ്രസിഡന്‍റ്; നിര്‍ണ്ണായകമാവുക ഈ 7 സംസ്ഥാനങ്ങളിലെ ജനവിധിആരാവും അടുത്ത അമേരിക്കന്‍ പ്രസിഡന്‍റ്; നിര്‍ണ്ണായകമാവുക ഈ 7 സംസ്ഥാനങ്ങളിലെ ജനവിധി

മെഷീനിലെ സെറ്റിംഗ്സ് ചിലർ മാറ്റിയതോടെ ശനിയാഴ്ച വൈകിട്ടാണ് ബാലറ്റുകളിൽ പിഴവ് സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെയാണ് തെറ്റായ ബാലറ്റുകൾ വോട്ടർമാരിലേക്ക് എത്തിയതെന്നും ഫ്രാങ്ക്ലിൻ കൌണ്ടി ഉദ്യോഗസ്ഥർ പറയുന്നു. ഇമെയിൽ വഴി അയച്ച 237, 498 ബാലറ്റുകളിൽ 49, 669 വോട്ടർമാർക്ക് തെറ്റായ ബാലറ്റാണ് ലഭിച്ചതെന്നാണ് ഫ്രാങ്ക്ലിൻ കൌണ്ടി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.

-usa-flag-160

തെറ്റായി അയച്ചിട്ടുള്ള ബാലറ്റുകൾ മാറ്റുന്നതിനായി ബാലറ്റുകൾ അച്ചടിക്കാനും മെയിൽ അയയ്ക്കാനുമുള്ള നടപടികൾ പൂർത്തിയായതായി ഫ്രാങ്ക്ലിൻ കൌണ്ടി തിരഞ്ഞെടുപ്പ് ബോർഡ് വ്യക്തമാക്കി. പ്രശ്നം നേരിട്ട എല്ലാ വോട്ടർമാർക്കും പോസ്റ്റ്കാർഡുകൾ ഇമെയിലായി അയയ്ക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിയുന്നുവെന്ന് ഉറപ്പാക്കുന്നതിനായുള്ള പരിശോധനകൾ നടന്നുവരുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. വോട്ടർമാർക്ക് ആവശ്യമുള്ളതിന്റെ ഇരട്ടി എണ്ണം ബാലറ്റുകളാണ് ലഭിച്ചിട്ടുള്ളതെന്ന് ഫ്രാങ്ക് ലാ സ്റ്റേറ്റ് റിപ്പബ്ലിക്കൻ സെക്രട്ടറി വ്യക്തമാക്കി.

English summary
US presidential Election: 50000 voters in Ohio got Wrong absentee ballots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X