Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാവും യുഎസ് പ്രസിഡന്റ്? ഈ പ്രവചനം ഫലിച്ചാൽ ചരിത്രം പിറക്കും; 2016 ൽ തെറ്റിയില്ല

ഡൽ​ഹി: കമല ഹാരിസോ ഡൊണാൾഡ് ട്രംപോ? ആരായിരിക്കും യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. ഡൊണാൾഡ് ട്രംപ് വിജയിക്കുമെന്നും കമല വിജയിക്കുമെന്നും പ്രവചനങ്ങൾ ഉണ്ട്. ഇപ്പോൾ ആരായിരിക്കും വിജയിക്കുക എന്നതിനെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ചരിത്രകാരനും ​ഗ്രന്ഥകാരനുമായ അലൻ ലിച്ച്മാൻ. എൻ ഡി ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രായ വോട്ടുകൾ തീജ്വാലകളിലേക്ക് അയക്കുക' എന്ന് പറഞ്ഞ ലിച്ച്മാൻ കമല ഹാരിസ് തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് പറഞ്ഞത്. അതെ കമല ഹാരിസിനെ പ്രസിഡന്റായി ലഭിക്കാൻ പോവുകയാണ്. പുതിയ വഴിത്തിരിവാകുന്ന പ്രസിഡന്റ്, ആദ്യത്തെ വനിതാ പ്രസിഡന്റ്, ആഫ്രിക്കൻ, ഏഷ്യൻ വംശജരുടെ ആദ്യ പ്രസിഡന്റും ആകാൻ പോകുന്നു. ഇത് അമേരിക്ക എവിടേക്കാണ് പോകുന്നതെന്ന് മുൻകൂട്ടി കാണിക്കുന്നു, ലിച്ച്മാൻ പറഞ്ഞു.

Us Election

ലിച്ച്മാൻ പ്രവചിക്കുന്നത് പ്രത്യേക രീതിയിലാണ്. വോട്ടെടുപ്പുകൾ, പ്രചാരണ തന്ത്രങ്ങൾ, അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ജനസംഖ്യാ ശാസ്ത്രങ്ങൾ എന്നിവയ്ക്ക് മാത്രമെ ഫലങ്ങൾ നിർണയിക്കാൻ കഴയൂ എന്ന ആശയം തള്ളിക്കളയുന്നു. 1981 ൽ അദ്ദേഹം 13 കീസ് ഓഫ് വൈറ്റ് ഹൗസ് വികസിപ്പിച്ചെടുത്തു. പ്രചാരണ തന്ത്രങ്ങളല്ല ഭരണമാണ് യു എസ് തിരഞ്ഞെടുപ്പിനെ സ്വീകരിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. 1984 മുതലുള്ള എല്ലാ തിര‍ഞ്ഞെടുപ്പുകളിലെയും വിജയിയെ അദ്ദേഹത്തിന്റെ മാതൃത കൃത്യമായി പ്രവചിച്ചിട്ടുണ്ട്.

അഭിപ്രായ വോട്ടെടുപ്പുകൾക്ക് പ്രവചന മൂല്യമില്ല, അവയെല്ലാം തെറ്റിന്റെ പരിധിയിലാണ്. 2016 ൽ ഞാൻ ഡൊണാൾഡ് ട്രംപിനെ പ്രവചിച്ചപ്പോൾ അത് 90 ശതമാനം ആളുകൾക്കും സ്വീകരിക്കാൻ താല്പര്യമില്ലായിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു. അതേ സമയം ട്രംപി വിജയിക്കുമെന്ന പ്രവചനങ്ങളുമുണ്ട്.

തായ്ലൻഡിൽ നിന്നുള്ള മൂ ഡെങ് എന്ന കുഞ്ഞ് പി​ഗ്മി ​ ഹിപ്പോപ്പൊട്ടാമസ് യു എസ് പ്രസിഡന്റ് ആരാകും എന്ന് പ്രവചനം നടത്തിയിരുന്നു. ഡൊണാൾഡ് ട്രംപ് വിജയിക്കുമെന്നാണ് ഹിപ്പോ പ്രവചിക്കുന്നത്. ഹിപ്പോയെ വെള്ളത്തിൽ നിന്ന് വിളിക്കുകയും രണ്ട് സ്ഥാനാർത്ഥികളുടെ പേര് എഴുതിയ രണ്ട് തണ്ണിമത്തൻ ഹിപ്പോയ്ക്ക് നൽകുന്നു. ഹിപ്പോ നേരെ റിപബ്ലിക്കനായ ട്രംപിന്റെ പേര് എഴുതിയ തണ്ണിമത്തൻ കഴിക്കുന്നു.

അതേ സമയം യു എസിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുകയാണ്. ആദ്യ ഫലം വന്നപ്പോൾ രണ്ട് സ്ഥാനാർത്ഥികളും ഒപ്പത്തിന് ഒപ്പമാണ്. 3 - 3 ആണ് ഇരുവർക്കും ലഭിച്ചത്. നാളെ പുലർച്ചെ വരെ വോട്ടിം​ഗ് തുടരും. 7 സ്വിം​ഗ് സ്റ്റേറ്റുകളാണ് ഏറ്റവും നിർണായകമാവുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+