കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണക്ക് ശേഷം ട്രംപിനെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളി; ജോ ബൈഡന്‍ എതിരാളി, സാന്‍ഡേഴ്‌സ് പിന്‍മാറി

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: കൊറോണ പ്രതിസന്ധി നേരിടുന്നതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീഴ്ച സംഭവിച്ചുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ വിലയിരുത്തല്‍. പതിനായിരത്തിലധികം പേര്‍ കൊറോണ ബാധിച്ച് മരിച്ചത് അദ്ദേഹത്തിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് അദ്ദേഹത്തിന് വന്‍ വെല്ലുവിളിയാകും. ഡെമോക്രറ്റുകളുടെ പ്രൈമറിയും കോക്കസും നടന്നുവരവെയാണ് അമേരിക്കയില്‍ കൊറോണ വൈറസ് രോഗം വ്യാപിച്ചത്.

b

ട്രംപിനെതിരെ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ സ്ഥാനാകര്‍ഥിയാകാന്‍ സാധ്യതയുണ്ടായിരുന്ന അമേരിക്കന്‍ സെനറ്റല്‍ ബെര്‍ണി സാന്‍ഡേഴ്‌സ് മല്‍സര രംഗത്തുനിന്ന ബുധനാഴ്ച പിന്‍മാറി. അദ്ദേഹം മറ്റൊരു സ്ഥാനാര്‍ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന് പിന്തുണ നല്‍കി. ഇതോടെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി ബൈഡന്‍ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ട്രംപിന്റെ എതിരാളിയായി ജോ ബൈഡന്‍ എത്തുമ്പോള്‍ മല്‍സരം കനക്കുമെന്ന് തീര്‍ച്ച.

ഈ വര്‍ഷം നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 78കാരനായ സാന്‍ഡേഴ്‌സ് ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. 2016ല്‍ ഹിലരി ക്ലിന്റനെതിരെ മല്‍സര രംഗത്തുണ്ടായിരുന്ന ഡെമോക്രാറ്റുകളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ബുധനാഴ്ച സഹപ്രവര്‍ത്തകരുടെ യോഗം വിളിച്ചുചേര്‍ത്താണ് സാന്‍ഡേഴ്‌സ് മല്‍സര രംഗത്തുനിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ചത്. മല്‍സരത്തില്‍ നിന്ന് പിന്‍മാറുന്നുവെങ്കിലും നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഡെമോക്രാറ്റുകള്‍ക്കിടയിലെ പ്രധാന സ്ഥാനാര്‍ഥിയായി ജോ ബൈഡന്‍ മാറിയിരിക്കുകയാണ്. മറ്റു ചില സ്ഥാനാര്‍ഥികളും നേരത്തെ ജോ ബൈഡന് പിന്തുണ നല്‍കിയിരുന്നു.

ഇറാന്റെ അപ്രതീക്ഷിത നീക്കം; ഹോര്‍മുസില്‍ പട്ടാളം മിസൈല്‍ വിന്യസിച്ചു, 500 കോടി തടയുമെന്ന് അമേരിക്കഇറാന്റെ അപ്രതീക്ഷിത നീക്കം; ഹോര്‍മുസില്‍ പട്ടാളം മിസൈല്‍ വിന്യസിച്ചു, 500 കോടി തടയുമെന്ന് അമേരിക്ക

ആരോഗ്യ രംഗത്ത് വന്‍ വെല്ലുവിളിയാണ് അമേരിക്ക നേരിടുന്നത്. സാമ്പത്തിക ശക്തിയായി അറിയപ്പെടുമ്പോഴും ആരോഗ്യ രംഗം മതിയായ നേട്ടം കൈവരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കൊറോണ രോഗികളുടെ കൂട്ട മരണം. ആരോഗ്യരംഗം വന്‍ ചെലവേറിയതാണ് എന്നതാണ് അമേരിക്കയുടെ പ്രധാന പോരായ്മ. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സ്വപ്‌ന പദ്ധതിയായ ഒബാമ കെയര്‍ പാതി വഴിയില്‍ നിലയ്ക്കുകയായിരുന്നു. ആരോഗ്യ രംഗത്തെ വീഴ്ച തന്നെയാകും ട്രംപിന് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രധാന വെല്ലുവിളിയാകുക. കൊറോണ രോഗം വ്യാപിച്ച പശ്ചാത്തലത്തില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുമോ എന്ന് വ്യക്തമല്ല. അതേസമയം, രോഗം നിയന്ത്രണ വിധേയമാകാന്‍ സമയമെടുത്താല്‍ ഒരു പക്ഷേ കടുത്ത തീരുമാനങ്ങളുണ്ടായേക്കും.

English summary
US Presidential election: Bernie Sanders withdraws, Joe Biden To Be Democratic Nominee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X