കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്: ബൈഡന്‍റെ വിജയം ഇതുവരെ സ്ഥിരീകരിക്കാതെ ചൈനയും

Google Oneindia Malayalam News

ബീജിങ്: അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം ഇതുവരെ അംഗീകരിക്കാത്ത റഷ്യയും മെക്സിക്കോയും ഉൾപ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ഇന്ത്യയുള്‍പ്പടേയുള്ള മിക്ക രാജ്യങ്ങളും ഇതിനോടകം വിജയികളായ ജോ ബൈഡന്‍റേയും കമലഹാരിസിന്‍റെയും വിജയം അംഗികരിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ എന്തുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ വിജയം ഇനിയും അംഗീകരിക്കാത്തതെന്ന ചോദ്യം ചൈനക്കും റഷ്യക്കും നേരെ ഉയരുകയും ചെയ്തു.

ഇതിനോട് പ്രതികരിച്ചു കൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ തിങ്കളാഴ്ച പറഞ്ഞത് താൻ തിരഞ്ഞെടുപ്പിൽ വിജയിയാണെന്ന് ബൈഡന്‍ പ്രഖ്യാപിച്ചത് മാത്രമാണ് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്നായിരുന്നു. "യുഎസ് നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി തിരഞ്ഞെടുപ്പ് ഫലം നിർണ്ണയിക്കപ്പെടുമെന്നാണ് ഞങ്ങളുടെ ധാരണ,"യെന്നും വെന്‍ബിനെ ഉദ്ധരിച്ച വാർത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

china1

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിക്കുന്നതിനിടെ, യുഎസിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസിന്റെ ചരിത്രപരമായ വിജയത്തെക്കുറിച്ച് ചോദിച്ചപ്പോൾ "ചൈനയിൽ സ്ത്രീകൾ ആകാശത്തിന്റെ പകുതി പിടിക്കുന്നു എന്നൊരു ചൊല്ലുണ്ട്. ലിംഗസമത്വം സാക്ഷാത്കരിക്കുന്നതിനും ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ചൈന പ്രതിജ്ഞാബദ്ധമാണ്. " എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

മന്ത്രി കെകെ ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ പുരസ്‌കാരം; ചോദ്യവുമായി ശോഭാ സുരേന്ദ്രന്‍മന്ത്രി കെകെ ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ പുരസ്‌കാരം; ചോദ്യവുമായി ശോഭാ സുരേന്ദ്രന്‍

English summary
US presidential election: Biden's victory not yet confirmed by China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X