കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബിഡൻ ജോലി ചൈനയിലേക്ക് കയറ്റിയയ്ക്കുന്നുവെന്ന് ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബിഡനെതിരെ ഡൊണാൾഡ് ട്രംപ്. സെനറ്ററായിരിക്കെ ബിഡൻ ചൈനയിലേക്ക് ജോലികൾ അയയ്ക്കുന്ന തിരക്കിലായിരുന്നുവെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. പ്രസിഡന്റായി അധികാരത്തിലെത്തിയതിനേക്കാൾ കുറവ് തൊഴിലവസരങ്ങളുമായി വൈറ്റ് ഹൌസ് വിടുന്ന ആധുനിക അമേരിക്കയിലെ ആദ്യത്തെ പ്രസിഡന്റായിരിക്കും ട്രംപെന്നാണ് ബിഡൻ കുറ്റപ്പെടുന്നത്. ട്രംപ് കെ ആകൃതിയിലുള്ള സാമ്പത്തിക മാന്ദ്യം രാജ്യത്തിന് നൽകിക്കൊണ്ടാണ് പ്രസിഡന്റ് സ്ഥാനം വിടുന്നത്. ഉന്നത നിലയിലുള്ളവർ മാത്രമാണ് മുകളിലേക്ക് പോകുന്നത്. നടുവിലും താഴെയുമുള്ളവരുടെ സ്ഥിതി മോശമാണെന്നും ബിഡൻ ചൂണ്ടിക്കാണിച്ചു.

ഇന്ത്യ നടപ്പാക്കുന്നത് ഇസ്രയേൽ മാതൃകയോ? കാർഷിക ബില്ലിനെ പിന്തുണച്ച് ഇസ്രയേൽ സ്ഥാനപതി, ഗുണം ചെയ്യുംഇന്ത്യ നടപ്പാക്കുന്നത് ഇസ്രയേൽ മാതൃകയോ? കാർഷിക ബില്ലിനെ പിന്തുണച്ച് ഇസ്രയേൽ സ്ഥാനപതി, ഗുണം ചെയ്യും

അമേരിക്കയിലെ 100 ബില്യണയർമാരുടെ നില മികച്ചതാണ്. അവരുടെ സാമ്പത്തിക സ്ഥിതി 300 ബില്യൺ ഡോളറായി ഉയർന്നുവെന്നും ബിഡൻ സാക്ഷ്യപ്പെടുത്തുന്നു. ട്രംപ് സമ്പന്നരുടേയും ശതകോടീശ്വരന്മാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് പെൻവാലിയയിലെ എറി നഗരത്തിൽ നടത്തിയ പ്രചാരണത്തിനിടെ ബിഡൻ കുറ്റപ്പെടുത്തിയത്.

 ap30-09-2020-00

കോവിഡ് മുക്തനായ ശേഷം ബ്ലൂ റൂം ബാൽക്കണിയിൽ നിന്ന് പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ട്രംപ് ജോ ബിഡനെതിരെ രംഗത്തെത്തിയത്. ഇവിടെ വെച്ചാണ് കൊവിഡ് സ്ഥിരീകരിച്ച ട്രംപിനെ ചികിത്സിക്കുന്നത്. ബിഡനും ബിഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണവും രാജ്യത്തെ സോഷ്യലിസത്തിന്റെ പാതയിലേക്ക് മടക്കിക്കൊണ്ടുപോകുകയായണെന്നും ട്രംപ് കുറ്റപ്പെടുത്തി. അതിന് അനുവദിക്കരുതെന്നും ട്രംപ് കുറ്റപ്പടുത്തി. ഡെമോക്രാറ്റുകൾ സോഷ്യലിസ്റ്റ് പരിപാടിയും ഒരു വേദിയുമാണ്. ഇത് സോഷ്യലിസ്റ്റിനെക്കാൾ കൂടുതലാണെന്നും സോഷ്യലിസത്തിന് അതീതമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥികൾക്ക് വലിയ പരിപാടികൾ നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. പരമാവധി സോഷ്യൽ ഡിസ്റ്റൻസിംഗ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പ്രചാരണം തുടരുന്നത്. ഇതിനിടെ ആദ്യത്തെ പ്രസിഡൻഷ്യൽ സംവാദം കഴിഞ്ഞതിന് പിന്നാലെ ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ട്രംപിനെ ഇതോടെ സൈനിക ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് നാല് ദിവസത്തിന് ശേഷം ട്രംപ് വൈറ്റ് ഹൌസിലെക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.

English summary
US Presidential Election: Donald Trump accuses Joe Biden of 'shipping jobs to China', Biden replies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X