പോളിംഗിനിടെയും 'ട്രംപ് വിവാദം'; ഭാര്യ വോട്ട് ചെയ്യുന്നതിനിടെ ട്രംപ് ഒളിഞ്ഞു നോക്കിയതെന്തിന്..
ഭാര്യ മെലാനിയ വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കിയതാണ് ഒടുവിലത്തെ വിവാദം
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ മുതല്‍ ട്രംപിനെ വിവാദങ്ങള്‍ പിന്‍തുടരുകയാണ്. തനിയ്‌ക്കൊപ്പം പോളിംഗ് ബൂത്തിലെത്തിയ ഭാര്യ മെലാനിയ വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കിയതാണ് ഒടുവിലത്തെ വിവാദം. മെലാനിയ വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
ഈസ്റ്റ് മാന്‍ഹട്ടനിലെ പോളിംഗ് സ്‌റ്റേഷനിലാണ് ഭാര്യ, മകള്‍ ഇവാങ്ക, മരുമകന്‍ ജെയേര്‍ഡ് എന്നിവര്‍ക്കൊപ്പം ട്രംപും വോട്ട് രേഖപ്പെടുത്താനെത്തിയത്. ഭാര്യ ലാറ യുസാന്‍ക വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കിയ ട്രംപിന്റെ മകന്‍ എറിക് ട്രംപും വിവാദത്തെ ഒപ്പം കൂട്ടി. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിവാദവും എറികിനെ തേടിയെത്തിയിട്ടുണ്ട്.

പിതാവ് ട്രംപിനായി വോട്ട് രേഖപ്പെടുത്താനായതില്‍ അഭിമാനിക്കുന്നു എന്ന കുറിപ്പിനൊപ്പമാണ് എറിക് ബാലറ്റ് പേപ്പറിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തത്. അദ്ദേഹം അമേരിക്കയ്ക്കായി മഹത്തായ കാര്യങ്ങള്‍ ചെയ്യുമെന്നും എറിക് ട്വീറ്റില്‍ പറയുന്നു. വിവാദമായതോടെ എറിക് ട്വീറ്റ് പിന്‍വലിച്ചെങ്കിലും ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്.
വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ പ്രദര്‍ശിപ്പിക്കുന്നത് അമേരിക്കയിലെ നിയമപ്രകാരം കുറ്റകരമാണ്. സോഷ്യല്‍ മീഡിയ പോസ്റ്റുകളും നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് അമേരിക്കന്‍ കോടതി വിധിച്ചതോടെ എറികിനെതിരെ നിയമനടപടി ഉണ്ടാകാനുള്ള സാധ്യതകള്‍ തള്ളിക്കളായാനാവില്ല.
Is Trump eyeing Melania's vote? https://t.co/hNPsqGAYEO #ElectionDay #Election2016 pic.twitter.com/iynR8UpLsE
— Al Jazeera English (@AJEnglish) November 8, 2016












Click it and Unblock the Notifications