ആരോഗ്യം തൃപ്തികരം... തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ ട്രംപ്: ആദ്യ റാലി ഫ്ലോറിഡയിൽ
വാഷിംഗ്ടൺ: അമേരിക്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് യുഎസ് പ്രസിഡന്റ് ഡൌണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗമുക്തനായി ട്രംപ് വൈറ്റ് ഹൌസിലെത്തിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകാനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കം. വാരാന്ത്യത്തിൽ രണ്ട് റാലികളിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതായി വെള്ളിയാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളിൽ നിന്ന് ട്രംപ് താൽക്കാലിക ഇടവേളയെടുത്തിരുന്നു. ഡോക്ടർമാർ നൽകുന്ന വിവരം അനുസരിച്ച് ട്രംപിന്റെ ചികിത്സ പൂർത്തിയായിട്ടുണ്ട്.
കൊവിഡ് ചികിത്സ പൂർത്തിയായതോടെ ശനിയാഴ്ച ട്രംപ് ഫ്ലോറിഡയിലും ഞായറാഴ്ച പെൻസിൽവാനിയസിലും പ്രചാരണത്തിനെത്തും. പ്രചാരണത്തിനും ഭരണത്തിനും വേണ്ടത്ര ആരോഗ്യവാനാണ് താനെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. കൊവിഡ് വ്യാപനം പൂർത്തിയാക്കിയ ശേഷം ട്രംപ് പൊതുപരിപാടികൾ പുനരാരംഭിക്കാൻ ട്രംപ് സജ്ജമായെന്ന് ട്രംപിന്റെ ഫിസിഷ്യനായ ഡോ. സീൻ കോൺലേ വ്യക്തമാക്കി. ട്രംപിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും ചികിത്സയോട് നല്ല രീതിയിൽ പ്രതികരിച്ചതായും വൈറ്റ് ഹൌസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മെമ്മോയിൽ പറഞ്ഞിരുന്നു.

എന്നാൽ തന്റെ എതിരാളിയായ ജോ ബിഡനുമായി അടുത്ത ആഴ്ച നടക്കാനിരിക്കുന്ന പ്രസിഡന്റ് ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അത് സമയനഷ്ടമാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതോടെ രണ്ടാമത്തെ പ്രസിഡൻഷ്യൽ ചർച്ച വിർച്വൽ ചർച്ചയാക്കി മാറ്റാൻ സംഘാടകർ ധാരണയിലെത്തിയിരുന്നു. ഇത്തരമൊരു സംവാദത്തിന്റെ കാര്യമെന്താണെന്നാണെന്നും ട്രംപ് ഫോക്സ് ബിസിനസിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു. സെപ്തംബർ 29നാണ് ട്രംപും ജോ ബിഡനും തമ്മിലുള്ള ആദ്യത്തെ സംവാദം നടക്കുന്നത്. ഒഹിയോയിലെ ക്ലീവ് ലാൻഡിൽ വെച്ചായിരുന്നു സംവാദനം നടക്കുന്നത്. എന്നാൽ സംവാദം കഴിഞ്ഞ് ഉടൻ തന്നെയാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചത്.












Click it and Unblock the Notifications