കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍സില്‍വാനിയയില്‍ ലീഡ്‌ ഉയര്‍ത്തി ബൈഡന്‍; വിജയത്തിനരികില്‍

Google Oneindia Malayalam News

വാഷ്‌ങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ വിജയത്തിനരികിലെത്തി ഡെമേക്രാറ്റിക്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ജോ ബൈഡന്‍. അമേരിക്കന്‍ സ്റ്റേറ്റായ പെന്‍സില്‍ വാനിയയില്‍ തന്റെ ലീഡ്‌ നില ഉയര്‍ത്തിയതോടെയാണ്‌ ജോ ബൈഡന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന്‌ ഏകദേശം ഉറപ്പായത്‌.
പെന്‍സില്‍ വാനിയയിലെ അലഗണി കൗണ്ടിയില്‍ പുതുതായി എത്തിയ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഡൊണാള്‍ഡ്‌ ട്രംപിനേക്കാള്‍ 27130 വോട്ടുകള്‍ക്ക്‌ മുന്നിലാണ്‌ ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥി ജോ ബൈഡന്‍. 20 ഇലക്ടല്‍ വോട്ടുകളുള്ള സ്‌റ്റേറ്റാണ്‌ പെന്‍സില്‍ വാനിയ. അലഗണി കൗണ്ടിയിലെ 9288 വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 7388വോട്ടുകളാണ്‌ ജോ ബൈഡനു ലഭിച്ചത്‌. ഡൊണാള്‍ഡ്‌ ട്രംപിന്‌ 1875 വോട്ടുകള്‍ ലഭിച്ചു. പെന്‍സില്‍ വാനിയ സ്റ്റേറ്റില്‍ വൈകിയെത്തുന്ന ബാലറ്റുകള്‍ സ്‌റ്റേറ്റ്‌ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ പ്രത്യേകം എണ്ണണമെന്ന്‌ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പെന്‍സിന്‍വാലിയിയലെ ഓരോ വോട്ടും സ്‌റ്റേറ്റ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ എണ്ണണമെന്ന ആവശ്യവുമായി പെന്‍സില്‍വാനിയ റിപ്പബ്ലിക്കന്‍സ്‌ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ്‌ പുതിയ ഉത്തരവ്‌.

joe biden
മറ്റൊരു സ്റ്റേറ്റായ നവേഡയില്‍ 124500 വോട്ടുകള്‍ കൂടി എണ്ണാനുണ്ടെന്ന്‌ നവേഡ സ്‌റ്റേറ്റ്‌ സെക്രട്ടറി അറിയിച്ചു. 58000 മെയില്‍ വോട്ടുകളും 66500 സാധാരണ വോട്ടുകളും ആണ്‌ എണ്ണാനുള്ളത്‌. നവേഡ സ്‌റ്റേറ്റിലെ ക്ലര്‍ക്ക്‌ കൗണ്ടിയില്‍ 90 ശതമാനം വോട്ടുകളും എണ്ണി തീര്‍ത്തതായും സ്‌റ്റേറ്റ്‌ സെക്രട്ടറി അറിയിച്ചു. നലവില്‍ എണ്ണി തീര്‍ത്ത വോട്ടുകളില്‍ ജോ ബൈഡനാണ്‌ സ്‌റ്റേറ്റില്‍ മുന്നിട്ട്‌ നില്‍ക്കുന്നത്‌.
നംവംബര്‍ 3ന്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ നടന്ന അമേരിക്കയില്‍ വോട്ടെണ്ണല്‍ ഇഴഞ്ഞു നീങ്ങുകയാണ്‌. കോവിഡ്‌ പശ്ചാത്തലത്തില്‍ നിരവധി പേര്‍ ഈ-മെയില്‍ വഴി വോട്ടെടുപ്പില്‍ പങ്കെടുത്തതാണ്‌ തിരഞ്ഞെടുപ്പ്‌ വോട്ടെണ്ണല്‍ വൈകാന്‍ കാരണമായത്‌. പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ നിലവിലെ പ്രസിഡന്‌ഡറും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ്‌ ട്രംപിനേക്കാള്‍ ബഹുദൂരം മുന്നിലാണ്‌ ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഇതുവരെ ജോ ബൈഡന്‍ 264 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയപ്പോള്‍ 214 ഇലക്ട്രല്‍ വോട്ടുകള്‍ സ്വന്തമാക്കാനാണ്‌ നിലവിലെ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്‌ സാധിച്ചുള്ളു. 270 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയാല്‍ മാത്രമേ പ്രസിഡന്റ്‌ പദവിയില്‍ എത്താന്‍ സാധിക്കൂ. നിലവില്‍ 54 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയാല്‍ മാത്രമേ ഡൊണാള്‍ഡ്‌ ട്രംപിന്‌ വിജയത്തില്‍ എത്താന്‍ സാധിക്കൂ. വോട്ടെണ്ണല്‍ നടക്കുന്ന മിക്ക സ്‌റ്റേറ്റുകളിലും ജോ ബൈഡനാണ്‌ മുന്നിട്ട്‌ നില്‍ക്കുന്നത്‌. 4 ഇലക്ട്രല്‍ വോട്ടുകള്‍ കൂടി നേടിയാല്‍ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ സാഥാനത്തെത്തുമെന്നാമ്‌ ലഭിക്കുന്ന വിവരം.വോാട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ ഉരു സ്ഥാനാര്‍ഥികളും വിവിധ സ്‌റ്റേറ്റുകളില്‍ കാഴ്‌ച്ച വെക്കുന്നത്‌.
തിരഞ്ഞെടുപ്പില്‍ പരാജയം മണത്ത ഡൊണാള്‍ഡ്‌ ട്രംപ്‌ വോട്ടെണ്ണല്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ്‌. വോട്ടെണ്ണല്‍ വൈകിയതു മൂലം തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നാണ്‌ ട്രംപിന്റെ ആരോപണം.അന്തിമ ഫലം സുപ്രീം കോടതി തീരുമാനിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്‌ ട്രംപ്‌.

English summary
US Presidential election; Joe Biden close to victory as his lead increase in Pennsylvania
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X