യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ജോ ബൈഡനെ അഭിനന്ദിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
വാഷിംഗ്ടണ്‍: അമേരിക്കല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനെ അഭിനന്ദിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ മാര്‍പ്പാപ്പ ജോ ബൈഡനെ അനുഗ്രഹിക്കുകയും ചെയ്തു. മുന്‍ യുഎസ് വൈസ് പ്രസിഡന്റ് കൂടിയായ ജോ ബൈഡന് രണ്ടാമത്തെ കത്തോലിക്ക വിഭാഗക്കാരനായ അമേരിക്കന്‍ പ്രസിഡന്റാണ്. 1960ല്‍ പ്രസിഡന്റായിരുന്നു ജോണ്‍ എഫ് കെന്നഡിയാണ് ആദ്യത്തെ കത്തോലിക്ക വിഭാഗക്കാരനായ അമേരിക്കന്‍ പ്രസിഡന്റ്.

അതേസമയം, ജോ ബൈഡന് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തലുടനീളവും അദ്ദേഹത്തിന്റെ കത്തോലിക്ക വിശ്വാസം ഊന്നിപ്പറയുകയും പരസ്യങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായുള്ള രണ്ട് കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കത്തോലിക്ക സഭയുടെ കാഴ്ചപ്പാടുകള്‍ക്കും പ്രഖ്യാപിത നിലപാടുകള്‍ക്കും എതിരാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍. ഗര്‍ഭച്ഛിദ്രത്തെയും സ്വര്ഗവിവാഹത്തെയും അനുകൂലിക്കുകയും മതപരമായ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന പ്രത്യേക സംരക്ഷണത്തെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ജോ ബൈഡന്റെ വിജയം അംഗീകരിച്ച് കൂടുതല്‍ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ബൈഡന്റെ വിജയം നിലവിലെ പ്രസിഡന്റും തിരഞ്ഞെടുപ്പിലെ എതിരാളിയുമായിരുന്ന ഡൊണാള്‍ഡ് ട്രംപ് ഇനിയും അംഗീകരിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ലോക രാജ്യങ്ങള്‍ ബൈഡനെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്. ചില സംസ്ഥാനങ്ങളിലെ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ കോടതിയെ സമീപിച്ചെങ്കിലും ഡൊണാള്‍ഡ് ട്രംപ് ക്യാംപില്‍ പോലും ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം ഇല്ല.
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications