കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ജോ ബൈഡനെ അഭിനന്ദിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനെ അഭിനന്ദിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ മാര്‍പ്പാപ്പ ജോ ബൈഡനെ അനുഗ്രഹിക്കുകയും ചെയ്തു. മുന്‍ യുഎസ് വൈസ് പ്രസിഡന്റ് കൂടിയായ ജോ ബൈഡന്‍ രണ്ടാമത്തെ കത്തോലിക്ക വിഭാഗക്കാരനായ അമേരിക്കന്‍ പ്രസിഡന്റാണ്. 1960ല്‍ പ്രസിഡന്റായിരുന്നു ജോണ്‍ എഫ് കെന്നഡിയാണ് ആദ്യത്തെ കത്തോലിക്ക വിഭാഗക്കാരനായ അമേരിക്കന്‍ പ്രസിഡന്റ്.

joe

അതേസമയം, ജോ ബൈഡന്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തലുടനീളവും അദ്ദേഹത്തിന്റെ കത്തോലിക്ക വിശ്വാസം ഊന്നിപ്പറയുകയും പരസ്യങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായുള്ള രണ്ട് കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കത്തോലിക്ക സഭയുടെ കാഴ്ചപ്പാടുകള്‍ക്കും പ്രഖ്യാപിത നിലപാടുകള്‍ക്കും എതിരാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍. ഗര്‍ഭച്ഛിദ്രത്തെയും സ്വര്‍ഗവിവാഹത്തെയും അനുകൂലിക്കുകയും മതപരമായ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക സംരക്ഷണത്തെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ജോ ബൈഡന്റെ വിജയം അംഗീകരിച്ച് കൂടുതല്‍ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ബൈഡന്റെ വിജയം നിലവിലെ പ്രസിഡന്റും തിരഞ്ഞെടുപ്പിലെ എതിരാളിയുമായിരുന്ന ഡൊണാള്‍ഡ് ട്രംപ് ഇനിയും അംഗീകരിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ലോക രാജ്യങ്ങള്‍ ബൈഡനെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്. ചില സംസ്ഥാനങ്ങളിലെ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ കോടതിയെ സമീപിച്ചെങ്കിലും ഡൊണാള്‍ഡ് ട്രംപ് ക്യാംപില്‍ പോലും ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം ഇല്ല.

Recommended Video

cmsvideo
ബൈഡൻ ഇന്ത്യൻ മുസ്ലീങ്ങളുടെ ഉറ്റതോഴനോ ?അറിയേണ്ടതെല്ലാം

US presidential Election 2020: ജോ ബൈഡന്‍റെ വിജയം അംഗീകരിച്ച് കൂടുതല്‍ ലോക രാജ്യങ്ങള്‍US presidential Election 2020: ജോ ബൈഡന്‍റെ വിജയം അംഗീകരിച്ച് കൂടുതല്‍ ലോക രാജ്യങ്ങള്‍

English summary
US presidential election: Pope Francis congratulates Joe Biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X