കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് തിരഞ്ഞെടുപ്പ്; കോവിഡ് വ്യാപനം പ്രായമായ വോട്ടര്‍മാരെ ട്രംപില്‍ നിന്ന് അകറ്റി: റിപ്പോര്‍ട്ട്

Google Oneindia Malayalam News

വാഷിങ്ടന്‍: കൊവിഡ് വ്യാപനത്തിന്‍റെ കടുത്ത വെല്ലുവിളികള്‍ക്കിടയിലാണ് ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്കത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികളും മരണങ്ങളും ഉണ്ടായ രാജ്യമാണ് അമേരിക്ക. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ ആയുധങ്ങളില്‍ ഒന്നും കൊവിഡ‍് വ്യാപനമാണ്. പ്രസിഡന്‍റ് ട്രംപ് തുടക്കത്തില്‍ കാണിച്ച നിസ്സംഗതയാണ് രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാക്കിയതെന്നാണ് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത്.

ഇന്നലെ ഓടിയത് സിപിഎം നേതാവ്; ദിലീപ് പ്രതിയായ കേസില്‍ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു: പിടി തോമസ്ഇന്നലെ ഓടിയത് സിപിഎം നേതാവ്; ദിലീപ് പ്രതിയായ കേസില്‍ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു: പിടി തോമസ്

ഇതിനിടയില്‍ ട്രംപിന് കൊവിഡ് പിടിപെട്ടതും ചികിത്സ പൂര്‍ത്തിയാക്കാതെ അദ്ദേഹം ആശുപത്രതിയില്‍ നിന്ന് മടങ്ങിയതുമെല്ലാം അമേരിക്കയിലെ സജീവ ചര്‍ച്ചാ വിഷയമായി നില്‍ക്കുകയാണ്. കൊവിഡ് വാക്സിന്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ് ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൊവിഡ് വ്യാപനം അദ്ദേഹത്തിന്‍റെ പിന്തുണയില്‍ വലിയ ഇടിവുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തകമാക്കുന്നത്.

 donaldtrump

Recommended Video

cmsvideo
Kamala Harris, Mike Pence clash over Trump's virus record at US VP debate

പ്രധാനമായും പ്രായം ചെന്ന അമേരിക്കക്കാരാവും ഇത്തവണ ട്രംപിന് പ്രതികൂലമായി പ്രതികരിക്കുകയെന്നാണ് റോയിട്ടേഴ്‌സ് / ഇപ്‌സോസ് പോളിംഗ് ഡാറ്റ വ്യക്തമാക്കുന്നത്. 2016 ല്‍ ട്രംപിന്‍റെ വിജയത്തിന് പിന്നിലെ പ്രധാന വോട്ട് വിഹിതമായിരുന്നത് പ്രായം ചെന്നവരായിരുന്നു. എന്നാല്‍ കൊവിഡ് ദുരിതം ഇത്തവണ ട്രംപില്‍ നിന്നും മാറി ചിന്തിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നുവെന്നാണ് റോയിട്ടേഴ്‌സ് / ഇപ്‌സോസ് ഡാറ്റ കാണിക്കുന്നത്.

English summary
us presidential election; The covid spread has alienated older voters from Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X