കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് പിന്നിലുള്ള രഹസ്യം ഇതാണ്..

ട്രംപിന്റെ പൊതുജന പിന്തുണയ്ക്ക് കുറവില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: പ്രവചനങ്ങള്‍ക്കതീതമായ വിജയത്തില്‍ മുത്തമിട്ടാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ നെറുകയില്‍ എത്തിയിരിക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണയും നിലവിലെ പ്രസിഡന്റ് ബരാകയുടെ പിന്തുണയും ഹിലരിയെ ആണ് തുണച്ചിരുന്നതെങ്കിലും അന്തിമ വിജയത്തിന്റെ ഉടമ ഡൊണാള്‍ഡ് ട്രംപ് മാത്രമായിരുന്നു.

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപ് വിവാദങ്ങളില്‍ അകപ്പെട്ടെങ്കിലും പൊതുജന പിന്തുണയ്ക്ക് കുറവില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളും പല ഘട്ടത്തിലും ഏറെ ചര്‍ച്ചയായിരുന്നു.

മാധ്യമങ്ങളുടെ പിന്തുണ

മാധ്യമങ്ങളുടെ പിന്തുണ

ജനുനരി 20 ന് ആരംഭിക്കുന്ന പ്രസിഡന്റ് ഭരണത്തിലേക്ക് ട്രംപിന് വഴിയൊരുക്കുന്നതില്‍ അസോസിയേറ്റഡ് പ്രസ്, ഫോക്‌സ് ന്യൂസ് എന്നിവയുടെ മാധ്യമശ്രദ്ധയ്ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ജയിക്കുന്നതിന് 270 ഇലക്ടറല്‍ വോട്ടാണ് അനിവാര്യമായിരുന്നതെങ്കില്‍ 288 വോട്ടുകള്‍ നേടിയാണ് ട്രംപ് വിജയമുറപ്പിച്ചത്.

 പ്രായമേറിയ പ്രസിഡന്റ്

പ്രായമേറിയ പ്രസിഡന്റ്

70കാരനായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപാണ് ആദ്യവട്ട അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന പ്രായമേറിയ വ്യക്തി.

 മുസ്ലിങ്ങള്‍ക്ക് വിലക്ക്

മുസ്ലിങ്ങള്‍ക്ക് വിലക്ക്

ആഭ്യന്തര യുദ്ധം കൊണ്ട് കെടുതി അനുഭവിക്കുന്ന മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പ്രവേശനം വിലക്കുമെന്ന് ട്രംപ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. മുസ്ലിങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന നടപടിയാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

മൂന്ന് സംവാദങ്ങളിലും പിന്നില്‍

മൂന്ന് സംവാദങ്ങളിലും പിന്നില്‍

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന മൂന്ന് തിരഞ്ഞെടുപ്പ് സംവാദങ്ങളിലും മുന്നിട്ട് നിന്നത് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണായിരുന്നു. നഷ്ടങ്ങളടുടെ തോഴനായിരുന്ന ട്രംപിന് തുണയായത് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിരസിച്ച് നേരിട്ട് രംഗത്തെത്തിയതാണ്.

ഇമെയില്‍ വിവാദം

ഇമെയില്‍ വിവാദം

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെതിരെ ഉയര്‍ന്നുവന്ന പുതിയ ഇമെയില്‍ വിവാദങ്ങളും എഫ്ബിഎഐ അന്വേഷമങ്ങളും ആദ്യം ലീഡ് ചെയ്തിരുന്ന ഹിലരിയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. വിവാദങ്ങള്‍ ഹിലരിക്കൊപ്പമെത്താന്‍ ട്രംപിനെ സഹായിച്ചു.

സ്വിംഗ് സ്റ്റേറ്റ് ഒപ്പം നിന്നു

സ്വിംഗ് സ്റ്റേറ്റ് ഒപ്പം നിന്നു

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വിംഗ് സ്റ്റേറ്റുകളായി തുടരുന്നവയെല്ലാം അപ്രതീക്ഷിതമായി ട്രംപിനൊപ്പം നിന്നത് വിജയസാധ്യത വര്‍ധിപ്പിച്ചു.

ഒഹയോ പിടിച്ചാല്‍... വൈറ്റ് ഹൗസ്

ഒഹയോ പിടിച്ചാല്‍... വൈറ്റ് ഹൗസ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒഹയോ സംസ്ഥാനത്ത് ജയമുറപ്പിച്ചാല്‍ വൈറ്റ് ഹൗസ് എന്നൊരു ചൊല്ലുണ്ട്. ഇത് ട്രംപിന്റെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. നിര്‍ണ്ണായത സംസ്ഥാനങ്ങളായ ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന, ഫ്‌ളോറിഡ, ഒഹായോ എന്നീ സംസ്ഥാനങ്ങളാണ് ട്രംപിനൊപ്പം നിന്നത്.

ക്ലിന്റണ്‍ ഫൗണ്ടേഷന് ലഭിച്ച വിദേശ ഫണ്ട്

ക്ലിന്റണ്‍ ഫൗണ്ടേഷന് ലഭിച്ച വിദേശ ഫണ്ട്

ഹിലരി ക്ലിന്റന്റെ ക്ലിന്റണ്‍ ഫൗണ്ടേഷന്‍ ഖത്തറില്‍ നിന്നുള്‍പ്പെടെ വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ജൂലിയന്‍ അസ്സാഞ്ചെയുടെ ഹിലരി ക്ലിന്റണെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയതും ഹിലരിയ്ക്ക് തിരിച്ചടിയായി. ഇതെല്ലാം ട്രംപിന് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നതിന് സഹായിച്ചു.

ട്രംപിനെ തുണച്ച സംസ്ഥാനങ്ങള്‍

ട്രംപിനെ തുണച്ച സംസ്ഥാനങ്ങള്‍

കൊളറാഡോ, ഫ്‌ളോറിഡ, ലോവ, മിഷിഗണ്‍, നെവാഡ, ന്യൂ ഹാംപ്‌ഷെയര്‍, നോര്‍ത്ത് കരോലിന, ഒഹയോ, പെന്‍സില്‍ വാനിയ, വിര്‍ജീനിയ എന്നീസംസ്ഥാനങ്ങളില്‍ നിന്നാണ് ട്രംപിന് അനുകൂല തരംഗം സൃഷ്ടിക്കപ്പെടുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന 146 വോട്ടുകളാണ് വിജയം നിര്‍ണ്ണയിക്കുന്നത്.

English summary
US presidential election: The secret forces behind the Trump's victory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X