Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; എന്താണ് ചുവപ്പ്, നീല സംസ്ഥാനങ്ങൾ; ഇക്കുറിയും ഇവിടങ്ങളിൽ അട്ടിമറി ഉണ്ടാകുമോ?

ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിന് ഇനി വെറും 5 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിനായിരുന്നു തുടക്കത്തിൽ മിക്ക സർവ്വേകളും വിജയം പ്രവചിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് അട്ടിമറി വിജയം നേടിയേക്കുമെന്നുള്ള സാധ്യതകളും ചില സർവ്വേകൾ തള്ളുന്നില്ല.ഈ സാഹചര്യത്തിൽ കഴിഞ്ഞ തവണത്തെ പോലെ നീല,ചുവപ്പ് സംസ്ഥാനങ്ങളിൽ ഇക്കുറിയും അട്ടിമറിയുണ്ടാകുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.

എന്താണ് നീല,ചുവപ്പ് സംസ്ഥാനങ്ങൾ

അമേരിക്കയിൽ ആകെ 50 സംസ്ഥാനങ്ങളാണ് ഉളളത്. ഇതിൽ ചില സംസ്ഥാനങ്ങൾ റിപബ്ലിക്കൻ പാർട്ടിക്ക് മാത്രവും മറ്റ് ചില സംസ്ഥാനങ്ങൾ ഡെമോക്രാറ്റിക് പാർട്ടിക്ക് മാത്രമവുമേ വോട്ട് ചെയ്യാറുള്ളൂ. ഇത്തരത്തിൽ റിപബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്യുന്ന സംസ്ഥാനങ്ങളെ റെഡ് എന്നും (പാർട്ടിയുടെ നിറം) ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ട് ചെയ്യുന്ന സംസ്ഥാനങ്ങളെ ബ്ലൂ എന്നുമാണ് തരംതിരിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ 2000ത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങളാണ് ഇത്തരത്തിലൊരു തരംതിരിവ് ആരംഭിച്ചത്.

trump-1

നീല സംസ്ഥാനങ്ങൾ (ബ്ലൂ സ്റ്റേറ്റ്സ്)- കാലിഫോർണിയ, ന്യൂയോർക്ക്, ഇല്ലിനോയിസ് എന്നിവയാണ് നീല സംസ്ഥാനങ്ങൾ എന്ന് അറിയപ്പെടുന്നത്. പുരോഗമന ആശയങ്ങളെ പിന്തുണയ്ക്കുന്ന സാമൂഹിക നീതിക്ക് മുൻഗണന നൽകുന്ന സംസ്ഥാനങ്ങളാണ് ഇവ.

ചുവന്ന സംസ്ഥാനങ്ങൾ (റെഡ് സ്റ്റേറ്റ്സ്)- ടെക്സാസ്, അലബാമ, വ്യോമിങ് എന്നിവയാണ് പൊതുവെ റെഡ് സ്റ്റേറ്റ്സ് എന്ന് അറിയപ്പെടുന്നത്. യാഥാസ്ഥിതിക മൂല്യങ്ങൾ പിന്തുടരുന്ന, വ്യക്തിഗത സ്വാതന്ത്ര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന , സർക്കാർ ഇടപെടലുകൾക്ക് നൽകുന്ന സംസ്ഥാനങ്ങളാണിവ.

2020 ൽ എന്ത് സംഭവിച്ചു

കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് ആകെ ലഭിച്ചത് 306 ഇലക്ടറൽ വോട്ടുകളായിരുന്നു. നീല സംസ്ഥാനങ്ങളെല്ലാം തന്നെ ബൈഡനെ പിന്തുണച്ചു. മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ തുടങ്ങി റിപബ്ലിക്കൻ പാർട്ടിയെ പിന്തുണച്ചിരുന്ന സംസ്ഥാനങ്ങൾ അടക്കം ബൈഡന് പിന്നിൽ അണിനിരക്കുന്നതായിരുന്നു കാഴ്ച.

റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിന് അന്ന് ലഭിച്ചത് 232 ഇലക്ടറൽ വോട്ടുകളായിരുന്നു. ഫ്ലോറിഡയും നോർത്ത് കരോലിനയും പോലുള്ള സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്

ഇത്തവണത്തെ ട്രെന്റ് എന്താകും?

ഇത്തവണയും റെഡ്, ബ്ലൂ സംസ്ഥാനങ്ങളിൽ പലതരത്തിലുള്ള അട്ടിമറികൾക്കും സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ ഉണ്ട്. സാമ്പത്തിക പ്രതിസന്ധി, സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. യുവ വോട്ടുകളും പ്രത്യേകിച്ച് സബർബൻ മേഖലയിലെ വോട്ടുകളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+