യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ട്രംപിനെതിരെ മുട്ടാന്‍ ഇന്ത്യന്‍ വംശജ, ആരാണ് നിക്കി ഹേലി
39ാം വയസ്സില്‍, 2011 ജനുവരിയില്‍ അധികാരമേറ്റപ്പോള്‍ യു എസിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറായിരുന്നു നിക്കി ഹേലി,

വാഷിംഗ്ടണ്‍: 2024 യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ക്ക് അമേരിക്കയില്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരത്തിനിറങ്ങുമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ നിക്കി ഹേലി. രണ്ട് തവണ സൗത്ത് കരോലിന ഗവര്‍ണറായ നിക്കി ഒരു വീഡിയോയിലൂടെയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചത്. 51കാരിയായ നിക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള ആദ്യത്തെ മത്സരാര്‍ത്ഥിയാണ്.

ആരാണ് നിക്കി ഹേലി
ഞാന്‍ നിക്കി ഹേലി എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. 2024ല്‍ നടക്കാന്‍ പോകുന്ന യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കും. രാജ്യത്തെ പുതിയ തലമുറ നയിക്കേണ്ട സമയമാണിതെന്ന് നിക്കി ഹേലി പറയുന്നു. സമീപ വര്‍ഷങ്ങളില്‍ വഴിതെറ്റിപ്പോയ ഒരു പാര്‍ട്ടിയെയും രാജ്യത്തെയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന ഒരു മാറ്റക്കാരിയാകുമെന്നാണ് നിക്കി ഹേലി സ്വയം വിശേഷിപ്പിക്കുന്നത്.

രണ്ട് തവണ ഗവര്‍ണര്‍
പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ തിരഞ്ഞെടുപ്പില്‍ നിക്കി വിജയിക്കേണ്ടതുണ്ട്. 2024 നവംബര്‍ 5 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 51 കാരിയായ നിക്കി സൗത്ത് കരോലിനയുടെ രണ്ട് തവണ ഗവര്‍ണറും ഐക്യരാഷ്ട്രസഭയിലെ മുന്‍ യു എസ് അംബാസഡറുമായിരുന്നു.

ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണര്‍
39ാം വയസ്സില്‍, 2011 ജനുവരിയില്‍ അധികാരമേറ്റപ്പോള്‍ യു എസിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറായിരുന്നു നിക്കി ഹേലി, സൗത്ത് കരോലിനയുടെ ആദ്യ വനിതാ ഗവര്‍ണറായുള്ള ചരിത്രവും നിക്കി സൃഷ്ടിച്ചിരുന്നു. രാജ്യത്തെ കൂടുതല്‍ ശാക്തീകരിക്കുകയും ചെയ്യുക എന്നത് ഞങ്ങളുടെ അഭിമാനവും ലക്ഷ്യവുമാണെന്ന് നിക്കി ഹേലി പറഞ്ഞു.

ഇന്ത്യന്‍ വംശജ
ഇന്ത്യയില്‍ നിന്ന് കുടിയേറിയ മാതാപിതാക്കളുടെ മകളാണെന്നതില്‍ അഭിമാനിക്കുന്നെന്ന് പറഞ്ഞ നിക്കി സൗത്ത് കരോലിനയിലാണ് ജനിച്ചു വളര്‍ന്നത്. ലോകത്തെ ശക്തമായ അമേരിക്കയിലാണ് താന്‍ വിശ്വസിക്കുന്നതെന്നും നിക്കി പറഞ്ഞു.

ട്രംപുമായി മുട്ടുമോ
നിലവില്‍ ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി വെല്ലുവിളിക്കാന്‍ ഔദ്യോഗികമായി രംഗത്തെത്തിയ ആദ്യത്തെ മത്സരാര്‍ത്ഥിയാണ് നിക്കി.
നിക്കിയെ കൂടാതെ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍, ഡിസാന്റിസ്, മുന്‍ പ്രസിഡന്റ് മൈക്ക് പെന്‍സ്, സൗത്ത് കരോലീനയില്‍ നിന്നുള്ള യു എസ് സെനറ്റര്‍ ടിം സ്‌കോട്ട്, ന്യൂം ഹാംഷെയറില്‍ നിന്നുള്ള ഗവര്‍ണര്‍ ക്രിസ് സുനുനു എന്നിവരും മത്സരിക്കുമെന്ന വിവരമുണ്ട്.












Click it and Unblock the Notifications