Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഫ്ലോറിഡ' ജയിച്ചാല്‍ പ്രസിഡന്‍റ്; ആ ചരിത്രം തിരുത്തുമോ ബൈഡന്‍: നിലവില്‍ മുന്‍തൂക്കം ട്രംപിന്

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ഇരു സ്ഥാനാര്‍ത്ഥികളും ഒപ്പത്തിനൊപ്പം മുന്നേറുന്ന പ്രവണതയാണ് കാണിക്കുന്നത്. ന്യൂയോര്‍ക്ക്, അലബാമ, തുടങ്ങിയ വിവിധ സംസ്ഥാനങ്ങിലെ ഫലം പുറത്തു വന്നപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോബൈഡന്‍ ലീഡ് ചെയ്യുന്നതാണ് കാണാന്‍ കഴിയുന്നത്. ജോബൈഡന്‍ 119 ഇലക്ട്രല്‍ വോട്ടുകളും ട്രംപ് 92 ഇലക്ട്രല്‍ വോട്ടുകളുമാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

ഫ്ലോറിഡ

ഫ്ലോറിഡ

അതേസമയം, ഫ്ലോറിഡ ഉള്‍പ്പടേയുള്ള സ്റ്റേറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നത് ട്രംപിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്. 29 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ഫ്ലോറിഡയിലെ വിജയം അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഫ്ളോറിഡ. 1964-ല്‍ ഒഴിച്ച് എല്ലായ്‌പ്പോഴും ഇവിടെ വിജയിക്കുന്ന ആളാണ് പ്രസിഡന്‍റായിട്ടുള്ളത്.

ആദ്യം ജോ ബൈഡന്‍

ആദ്യം ജോ ബൈഡന്‍

സംസ്ഥാനത്തെ ആദ്യ ഫലസൂചനകളില്‍ ജോ ബൈഡാനായിരിന്നു മുന്‍തൂക്കമെങ്കിലും നിലവില്‍ ഡൊണാള്‍ഡ് ട്രംപ് ലീഡ് തിരികെ പിടിച്ചിട്ടുണ്ട്. ഇതുവരെ എണ്ണിയതില്‍ 5537257 (51.2 ശതമാനം) വോട്ടുകളാണ് ട്രംപ് ഇവിടെ നേടിയിരിക്കുന്നത്. ബൈഡന് 5184668 (47 ശതമാനം) വോട്ടാണ് ഇവിടെ ലഭിച്ചിരിക്കുന്നത്. 90 ശതമാനം വോട്ടുകള്‍ ഇതുവരെ എണ്ണിക്കഴിഞ്ഞതിനാല്‍ ഫ്ലോറിഡയില്‍ ട്രംപ് തന്നെ വിജയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2008-ലും 2012-ലും

2008-ലും 2012-ലും

2004-ലും 2016-ലും ഫ്ലോറിഡയില്‍ നിന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായിരുന്നു വിജയിച്ചത്. ആദ്യ തവണ ബുഷും രണ്ടാം തവണ ട്രംപും അധികാരത്തിലെത്തി. 2008-ലും 2012-ലും ഫ്ലോറിഡ ഡെമോക്രാറ്റുകള്‍ക്കൊപ്പം നിന്നു. രണ്ട് തവണയും ബരാക് ഒബാമായിരുന്നു വിജയി. ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഫ്ലോറിഡ എങ്ങനെ ചിന്തിക്കുന്നുവെന്നത് നിര്‍ണ്ണായകമാണ്.

ചരിത്രം തിരുത്തുമോ

ചരിത്രം തിരുത്തുമോ

ഫ്ലോറിഡ പിടിക്കാതെ ബൈഡന്‍ അധികാരത്തില്‍ എത്തിയാല്‍ അത് അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ പുതിയ ചരിത്രം കുറിക്കലാവും. 38 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ടെക്സാസിലെ മുന്നേറ്റമാണ് ബൈഡന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. ഇവിടെ 61 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 4030720 വോട്ടുകള്‍ നേടി യാണ് ബൈഡന്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം, 3929362 വോട്ടുകളും ലഭിച്ചിട്ടുണ്ട്.

മുന്നേറ്റങ്ങള്‍

മുന്നേറ്റങ്ങള്‍

അതേസമയം, ഇല്ലിനോയി, ന്യൂയോര്‍ക്ക്, വെര്‍ജീന തുടങ്ങിയ സംസ്ഥാനങ്ങലിലെ വിജയമാണ് ബൈഡന് ലീഡ് സമ്മാനിച്ചത്. ന്യൂ മെക്സിക്കോയിലും ന്യൂ ജേഴ്സിയിലും ഡമോക്രാറ്റുകള്‍ വിജയിച്ചു. അതേസമയം, അലബാമ, മിസിസിപ്പി, കെന്‍റഗി തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു ട്രംപിന്‍റെ മുന്നേറ്റം.

Recommended Video

cmsvideo
    Donald trump is going to taste bitter of failure in us president election | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+