കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ പോലീസ് ശ്വാസം മുട്ടിച്ച് കൊന്നതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ അമേരിക്ക വിറയ്ക്കുന്നു. 24 നഗരങ്ങളാണ് പ്രതിഷേധത്തിന്റെ കൊടുങ്കാറ്ററിയുന്നത്. വൈറ്റ് ഹൗസിന് മുമ്പിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇവരെ നേരിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചെങ്കിലും കാര്യമുണ്ടായില്ല.

Recommended Video

cmsvideo
Trump briefly taken to underground bunker during Friday's White House protests | Oneindia Malayalam

ഈ സാഹചര്യത്തില്‍ വൈറ്റ് ഹൗസിലുണ്ടായിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രഹസ്യസങ്കേതത്തില്‍ ഒളിച്ചു. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം അറിയുന്ന വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

ആയിരങ്ങളാണ് പ്രതിഷേധത്തില്‍

ആയിരങ്ങളാണ് പ്രതിഷേധത്തില്‍

വെള്ളിയാഴ്ച രാത്രി മുതല്‍ വൈറ്റ് ഹൗസിന് മുമ്പില്‍ ശക്തമായ പ്രതിഷേധം നടക്കുകയാണ്. ആയിരങ്ങളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലയാളികളായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ട്രംപ് രഹസ്യ സങ്കേതത്തില്‍ ഒളിച്ചു

ട്രംപ് രഹസ്യ സങ്കേതത്തില്‍ ഒളിച്ചു

പ്രതിഷേധം കനത്തതോടെ എന്തും സംഭവിക്കാമെന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചടു. എന്നിട്ടും സമരക്കാര്‍ പിരിഞ്ഞുപോയില്ല. ഇതോടെയാണ് പ്രസിഡന്റ് ട്രംപ് രഹസ്യ സങ്കേതത്തില്‍ ഒളിച്ചത്.

വൈറ്റ് ഹൗസിന് താഴെ

വൈറ്റ് ഹൗസിന് താഴെ

വൈറ്റ് ഹൗസിന് താഴെ ഭൂമിക്കടയില്‍ രഹസ്യ സങ്കേതമുണ്ട്. ഇവിടേക്കാണ് ഉദ്യോഗസ്ഥര്‍ ട്രംപിനെ മാറ്റിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മണിക്കൂറോളം ട്രംപ് ബങ്കറില്‍ ഇരുന്നു. പിന്നീട് കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാമെന്നും ഉറപ്പായതോടെ അദ്ദേഹം തിരിച്ചുകയറുകയായിരുന്നു.

പോലീസ് കരുതിയില്ല

പോലീസ് കരുതിയില്ല

അമേരിക്കയുടെ സീക്രട്ട് സര്‍വീസ് സേന, യുഎസ് പാര്‍ക്ക് പോലീസ് ഓഫീസര്‍മാര്‍ എന്നിവരെല്ലാം വൈറ്റ് ഹൗസിലേക്കെത്തി. വൈറ്റ് ഹൗസിന് മുമ്പിലെ പ്രതിഷേധത്തില്‍ ഇത്രയും പേര്‍ പങ്കെടുക്കുമെന്ന് പോലീസ് കരുതിയില്ല. മെലാനിയ ട്രംപും ബാരണ്‍ ട്രംപും ബങ്കറില്‍ ഒളിച്ചോ എന്ന കാര്യം വ്യക്തമല്ല.

15 സംസ്ഥാനങ്ങളില്‍

15 സംസ്ഥാനങ്ങളില്‍

പ്രതിഷേധം ശക്തമായതോടെ 15 സംസ്ഥാനങ്ങളില്‍ നാഷണല്‍ ഗാര്‍ഡ് സേനാംഗങ്ങളെ വിന്യസിച്ചിരിക്കുകയാണ്. 24 നഗരങ്ങളിലാണ് പ്രതിഷേധം ശക്തിപ്പെട്ടിരിക്കുന്നത്. പലയിടത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചു. 2000ത്തിലധികം പേരെ കസ്റ്റഡിയിലെടുത്തു.

തീവ്ര ഇടതുപക്ഷക്കാര്‍

തീവ്ര ഇടതുപക്ഷക്കാര്‍

തീവ്ര ഇടതുപക്ഷക്കാരാണ് സംഘര്‍ഷമുണ്ടാക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. കൊള്ളയും കൊള്ളിവയ്പ്പും നടത്തുന്നത് ഇവരാണ്. സായുധ സംഘങ്ങളാണ് ഇതിനെല്ലാം പിന്നില്‍. ക്രമിനല്‍ സംഘങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു.

നായകളെ അഴിച്ചുവിടും

നായകളെ അഴിച്ചുവിടും

പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന്റെ മതില്‍ കടന്ന് വന്നിരുന്നെങ്കില്‍ നായകളെ അഴിച്ചുവിട്ടും ഇന്നുവരെ കണ്ടിട്ടില്ലാത്ത ആയുധങ്ങള്‍ ഉപയോഗിച്ചും പ്രതിഷേധക്കാരെ നേരിട്ടേനെ എന്നും ട്രംപ് ട്വീറ്റ് ചെയ്തു. തന്നെ പിന്തുണയ്ക്കുന്നവരോട് റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരോട് തെരുവിലിറങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ആക്രമണ ശ്രമം

ആക്രമണ ശ്രമം

അതിനിടെ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ട മിന്നീപോളിസില്‍ സമരക്കാര്‍ക്ക് നേരെ ആക്രമണ ശ്രമം നടന്നുവെന്ന് റിപ്പോര്‍ട്ട്. സമരക്കാര്‍ക്കിടയിലേക്ക് ടാങ്കര്‍ ഇടിച്ചുകയറ്റാനായിരുന്നു ശ്രമം. സമരക്കാര്‍ ട്രക്കിന്റെ ഡ്രൈവറെ പിടികൂടി. ഇതോടെ പ്രതിഷേധം ശക്തിപ്പെടുമോ എന്ന ആശങ്കയും പരന്നു.

ഡ്രൈവര്‍ക്ക് മര്‍ദ്ദനം

ഡ്രൈവര്‍ക്ക് മര്‍ദ്ദനം

ട്രക്കില്‍ നിന്ന് ഡ്രൈവറെ പ്രതിഷേധക്കാര്‍ വലിച്ച് പുറത്തിട്ട് മര്‍ദ്ദിക്കുന്ന വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. പിന്നീട് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കിടയിലേക്കാണ് ട്രക്ക് ഇടിച്ചുകയറ്റാന്‍ ശ്രമം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.

വ്യാപക സംഘര്‍ഷം

വ്യാപക സംഘര്‍ഷം

പ്രതിഷേധം അവസാനിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന ട്രംപിന്റെ പ്രസ്താവന തള്ളിയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മില്‍ കഴിഞ്ഞദിവസം ഏറ്റുമുട്ടിയിരുന്നു. കെട്ടിടങ്ങള്‍ക്ക് തീവച്ച സംഭവങ്ങളുമുണ്ടായി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രതിഷേധം ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്.

സമരത്തിന് കാരണം

സമരത്തിന് കാരണം

നിരായുധനായ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയിഡിനെയാണ് പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇതിന്റെ വീഡിയോ വൈറലായതോടെ പ്രതിഷേധം ഉയരുകയായിരുന്നു. എനിക്ക് ശ്വാസം മുട്ടുന്നുവെന്ന ഫ്‌ളോയിഡിന്റെ അവസാന വാക്കുകളാണ് പ്രതിഷേധക്കാരുടെ പ്രധാന മുദ്രാവാക്യം. ജോര്‍ജ് ഫ്‌ളോയിഡ് മരിച്ചുവീണ മിന്നീപോളിസിലാണ് പ്രതിഷേധം തുടങ്ങിയത്. അമേരിക്ക സമീപ കാലത്തൊന്നും ഇത്രയൂം രൂക്ഷമായ പ്രതിഷേധം നേരിട്ടിട്ടില്ല.

English summary
US Protests: Donald Trump Was Taken To Bunker in White House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X