കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ പ്രതിഷേധാഗ്നി; 24 നഗരങ്ങള്‍ കത്തുന്നു, നായകളെ വിടുമെന്ന് ട്രംപ്, കൂട്ട അറസ്റ്റ്, കര്‍ഫ്യൂ

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരനെ പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അമേരിക്കയില്‍ വ്യാപിക്കുന്നു. കൂടുതല്‍ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

24 നഗരങ്ങളിലാണ് ശക്തമായ പ്രതിഷേധം അലയടിക്കുന്നത്. കഴിഞ്ഞദിവസം വൈറ്റ് ഹൗസിന് മുമ്പില്‍ പ്രതിഷേധം നടന്നു. ഇവര്‍ക്കെതിരെ നായകളെ അഴിച്ചുവിടാനും ആയുധം ഉപയോഗിക്കാനും ആലോചിച്ചുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന കൂടുതല്‍ വിവാദമായിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

സംഘര്‍ഷം, തീവയ്പ്

സംഘര്‍ഷം, തീവയ്പ്

പ്രതിഷേധം അവസാനിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന ട്രംപിന്റെ പ്രസ്താവന തള്ളിയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. കെട്ടിടങ്ങള്‍ക്ക് തീവച്ച സംഭവങ്ങളുമുണ്ടായി. 1400ലധികം പേരെ വിവിധ സംസ്ഥാനങ്ങളിലായി അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രക്ഷോഭത്തിന് കാരണം

പ്രക്ഷോഭത്തിന് കാരണം

നിരായുധനായ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയിഡിനെയാണ് പോലീസ് ഒമ്പത് മിനുട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇതിന്റെ വീഡിയോ വൈറലായതോടെ പ്രതിഷേധം ഉയരുകയായിരുന്നു. എനിക്ക് ശ്വാസം മുട്ടുന്നുവെന്ന ഫ്‌ളോയിഡിന്റെ അവസാന വാക്കുകളാണ് പ്രതിഷേധക്കാരുടെ പ്രധാന മുദ്രാവാക്യം.

ഫ്‌ളോയിഡ് മരിച്ചുവീണ മിന്നീപോളിസ്

ഫ്‌ളോയിഡ് മരിച്ചുവീണ മിന്നീപോളിസ്

ജോര്‍ജ് ഫ്‌ളോയിഡ് മരിച്ചുവീണ മിന്നീപോളിസിലാണ് പ്രതിഷേധം തുടങ്ങിയത്. ഇവിടെ തുടര്‍ച്ചയായ അഞ്ചാം ദിവസവും പോലീസുമായി ഏറ്റുമുട്ടലുണ്ടായി. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. മറ്റു പ്രമുഖ നഗരങ്ങളിലും പ്രതിഷേധമുണ്ടായതോടയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

24 നഗരങ്ങളില്‍ നിശാനിയമം

24 നഗരങ്ങളില്‍ നിശാനിയമം

ലോസ് ആഞ്ചലസ്, ഷിക്കാഗോ, അറ്റ്‌ലാന്റ തുടങ്ങി 24 നഗരങ്ങളിലാണ് നിശാനിയമം പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ രാത്രി ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശിച്ചു. പ്രതിഷേധം തണുപ്പിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ നാഷണല്‍ ഗാര്‍ഡ് സൈനികരുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്.

അടുത്തകാലത്തൊന്നും ഇങ്ങനെ ഉണ്ടായിട്ടില്ല

അടുത്തകാലത്തൊന്നും ഇങ്ങനെ ഉണ്ടായിട്ടില്ല

അമേരിക്ക സമീപ കാലത്തൊന്നും ഇത്രയൂം രൂക്ഷമായ പ്രതിഷേധം നേരിട്ടിട്ടില്ല. ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് കാരണമായ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. സീറ്റില്‍ മുതല്‍ ന്യൂയോര്‍ക്ക് വരെ പതിനായിരങ്ങളാണ് ദിവസങ്ങളായി തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നത്.

ലോസ് ആഞ്ചലസില്‍ നടന്നത്

ലോസ് ആഞ്ചലസില്‍ നടന്നത്

ലോസ് ആഞ്ചലസില്‍ പോലീസ് വാഹനം അഗ്നിക്കിരയാക്കിയ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. ഷിക്കാഗോ, ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും സമരക്കാരും പോലീസും ശക്തമായ ഏറ്റുമുട്ടലുണ്ടായി. ഫിലാഡല്‍ഫിയയില്‍ കടകള്‍ ആക്രമിച്ചതോടെ പോലീസ് കുരുമുളക് സ്‌പേ ചെയ്തു.

പിന്നില്‍ തീവ്ര ഇടതുപക്ഷക്കാര്‍

പിന്നില്‍ തീവ്ര ഇടതുപക്ഷക്കാര്‍

തീവ്ര ഇടതുപക്ഷക്കാരാണ് സംഘര്‍ഷമുണ്ടാക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. പലയിടത്തും കൊള്ളയും കൊള്ളിവയ്പ്പും നടത്തുന്നത് ഇവരാണ്. ഫ്‌ളോയിഡിന്റെ ഓര്‍മകളെ നശിപ്പിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. സായുധ സംഘങ്ങളാണ് ഇതിനെല്ലാം പിന്നില്‍. ക്രമിനല്‍ സംഘങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു.

നായകളെ അഴിച്ചുവിടുമെന്ന് ട്രംപ്

നായകളെ അഴിച്ചുവിടുമെന്ന് ട്രംപ്

വൈറ്റ് ഹൗസിന് മുമ്പില്‍ കഴിഞ്ഞദിവസം പ്രതിഷേധമുണ്ടായിരുന്നു. ഇവര്‍ വൈറ്റ് ഹൗസിന്റെ മതില്‍ കടന്ന് വന്നിരുന്നെങ്കില്‍ നായകളെ അഴിച്ചുവിട്ടും ഇന്നുവരെ കണ്ടിട്ടില്ലാത്ത ആയുധങ്ങള്‍ ഉപയോഗിച്ചും പ്രതിഷേധക്കാരെ നേരിട്ടേനെ എന്നും ട്രംപ് ട്വീറ്റ് ചെയ്തു. തന്നെ പിന്തുണയ്ക്കുന്നവരോട് തെരുവിലിറങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു.

കറുത്തവര്‍ഗക്കാര്‍ എന്ന ഇരകള്‍

കറുത്തവര്‍ഗക്കാര്‍ എന്ന ഇരകള്‍

അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ വെള്ളക്കാരുടെയും പോലീസുകാരുടെയും ക്രൂരതകള്‍ക്ക് വര്‍ഷങ്ങളായി ഇരകളാകുന്നു. ഭരണം മാറിവന്നിട്ടുണ്ടെങ്കിലും കറുത്ത വര്‍ഗക്കാരുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല. ഒടുവിലെ ഇരയാണ് സെക്യൂരിറ്റി ജീവനക്കാരനായ ഫ്‌ളോയിഡ്. ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏന്തിയാണ് അമേരിക്കയില്‍ പ്രക്ഷോഭം നടക്കുന്നത്.

ഹെലികോപ്റ്ററുകള്‍ റോന്തു ചുറ്റുന്നു

ഹെലികോപ്റ്ററുകള്‍ റോന്തു ചുറ്റുന്നു

മിന്നിസോട്ടയില്‍ സമരത്തിനിടെ കടകളും കെട്ടിടങ്ങളും വ്യാപകമയാി കൊള്ളയടിക്കപ്പെട്ടു. തുടര്‍ന്ന് 13000 നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിച്ചുവെന്ന് ഗവര്‍ണര്‍ ടിം വാല്‍സ് പറഞ്ഞു. മിന്നിപോളിസിലേക്കുള്ള എല്ലാ പാതകളും അടച്ചിരിക്കുകയാണ്. സൈനിക ഹെലികോപ്റ്ററുകള്‍ ഇവിടെ റോന്തു ചുറ്റുന്നുണ്ട്.

മരണഭയത്തില്‍ സുഹൃത്തുക്കള്‍

മരണഭയത്തില്‍ സുഹൃത്തുക്കള്‍

ഫ്‌ളോയിഡ് അറസ്റ്റ് ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കടക്ക് മുമ്പില്‍ പ്രതിഷേധക്കാര്‍ പൂക്കള്‍ അര്‍പ്പിച്ചു. ഹൂസ്റ്റണിലാണ് ഫ്‌ളോയിഡ് ജനച്ചതും വളര്‍ന്നതും. ഇവിടെയുള്ള ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബങ്ങളും മരണഭയത്തിലാണിപ്പോള്‍. ഫ്‌ളോയിഡിന്റെ മൃതദേഹം ടെക്‌സാസ് സിറ്റിയിലെത്തിക്കുമെന്ന് ഹൂസ്റ്റണ്‍ മേയര്‍ അറിയിച്ചു.

കൊറോണയേക്കാള്‍ വീര്യമുള്ള വൈറസ്!! 400 കോടി ജനങ്ങള്‍ മരിക്കും, വ്യാപിക്കുക കോഴിഫാമുകളില്‍ നിന്ന്കൊറോണയേക്കാള്‍ വീര്യമുള്ള വൈറസ്!! 400 കോടി ജനങ്ങള്‍ മരിക്കും, വ്യാപിക്കുക കോഴിഫാമുകളില്‍ നിന്ന്

English summary
US Protests Escalate: Curfews Announced In Major Cities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X