റഷ്യ യുക്രൈനുമേല്‍ ആണവായുധം പ്രയോഗിച്ചാല്‍ എന്ത് ചെയ്യും : യുഎസിന്റെ മറുപടി
വാഷിങ്ടണ്‍: റഷ്യ യുക്രൈനുമേല്‍ രാസായുധമോ, ആണവായുധമോ പ്രയോഗിച്ചാല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളും സ്‌പ്ലൈകളും യുക്രൈനിന് നല്‍കുമെന്ന് യുഎസ്. യുക്രൈന് യുഎസ് സുരക്ഷ, സംരക്ഷണ ഉപകരണങ്ങള്‍ നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി. യുദ്ധത്തില്‍ റഷ്യ രാസായുധ പ്രയോഗവും ആണവായുധ പ്രയോഗവും നടത്താന്‍ സാധ്യതയുണ്ടെന്ന് യുഎസും പാശ്ചാത്യ രാജ്യങ്ങളും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മോസ്‌കോ മോശമായത് എന്തിനോ വേണ്ടി പദ്ധതിയിടുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
റഷ്യ യുക്രൈനില്‍ രാസായുധ പ്രയോഗം നടത്തിയേക്കാമെന്ന് നാറ്റോ മേധാവിയും സൂചന നല്‍കിയിരുന്നു. അതേ സമയം യുക്രൈന് നേരെ രാസായുധപ്രയോഗം നടത്തിയാല്‍ നാറ്റോ പ്രതികരിക്കുമെന്ന് യുഎസ് പ്രസിഡന്‍് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

അതേ സമയം സമാധാന ചര്‍ച്ചയെ തുടര്‍ന്ന് യുക്രൈനിലെ പ്രധാന നഗരമായ കീവില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ റഷ്യന്‍ സൈന്യം പിന്‍വാങ്ങുകയല്ല, വീണ്ടും സംഘടിക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പ്രതികരിച്ചു. കീവിനു ചുറ്റും റഷ്യന്‍ സേനയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് മോസ്‌കോയുടെ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു നാറ്റോ സെക്രട്ടറി.

യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇതുവരെ മോസ്‌കോയുടെ സൈനിക ലക്ഷ്യം മാറിയിട്ടില്ല. അതിനാല്‍ തന്നെ ഇസ്താംബൂളിലെ സമാധാന ചര്‍ച്ചകളില്‍ റഷ്യയെ വിശ്വസിക്കാമെന്ന തീരുമാനത്തിലേക്ക് ഇതുവരെയും സഖ്യം എത്തിയിട്ടില്ലെന്നും നാറ്റോ സെക്രട്ടറി വ്യക്തമാക്കി.

അതേ സമയം റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. എന്നാല്‍ ഈ അധികനടപടികള്‍ ഊര്‍ജ മേഖലയെ ബാധിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക കമ്മിഷണര്‍ പൗലോ ജെന്റിലോണി പറഞ്ഞിട്ടുണ്ട്. യുദ്ധം മൂലമുണ്ടായ വളര്‍ച്ച മാന്ദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ നേരിടുമെന്നും നാല് ശതമാനം വളര്‍ച്ച നിരക്കാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അത് യൂറോപ്യന്‍ യൂണിയന്‍ കൈവരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം കഴിഞ്ഞ ദിവസം യുക്രൈന്‍ റഷ്യയിലെ എണ്ണ ഡിപ്പോ ആക്രമിച്ചെന്ന ആരോപണവുമായി റഷ്യ രംഗത്തെത്തിയിരുന്നു. യുക്രൈന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ തങ്ങളുടെ പ്രദേശത്ത് അക്രമണം നടത്തിയെന്നാണ് റഷ്യയുടെ ആരോപണം. എണ്ണ ഡിപ്പോക്ക് തീ പിടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. റഷ്യയുടെ ആരോപണം യുക്രൈന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications