കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച് 1 ബി വിസയില്‍ നിയന്ത്രണവുമായി ട്രംപ്: എച്ച് 4 വിസയില്‍ പങ്കാളികള്‍ക്ക് തൊഴില്‍ വിലക്ക്

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: യുഎസിലേക്കുള്ള വിസ നടപടികളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. പുതിയ മാറ്റം ഏറെ ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും. എച്ച് 1 ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇതര രാജ്യക്കാരായ പൗരന്മാരുടെ പങ്കാളികള്‍ക്കുള്ള ജോലി ചെയ്യാനുള്ള അംഗീകാരം റദ്ദാക്കുന്നതിനായുള്ള ഉത്തരവാണ് വൈറ്റ് ഹൗസിലെത്തിയിട്ടുള്ളത്. ഈ നിരോധനം ഏറെ ബാധിക്കുന്നത് ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പങ്കാളികള്‍ക്കാണ്. 90,000 ലധികം പേര്‍ അമേരിക്കയില്‍ എച്ച് 1 ബി വിസയിലുള്ളവരുടെ പങ്കാളികളില്‍പെടുന്നവരാണ്. ഇതില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരുമാണ്.

<strong>ഇമ്രാന്‍ ഖാന് ഭീകരവാദത്തെ കുറിച്ച് പറയാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് രാജ്‌നാഥ് സിംഗ്</strong>ഇമ്രാന്‍ ഖാന് ഭീകരവാദത്തെ കുറിച്ച് പറയാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് രാജ്‌നാഥ് സിംഗ്


വിദേശികള്‍ക്ക് പ്രധാനമായും സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ ആവശ്യമായ എച്ച് 1 ബി വിസയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ വൈറ്റ് ഹൗസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി തീരുമാനിച്ചിരിക്കയാണ്. വൈറ്റ് ഹൗസാണ് ഇതില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. വിഷയത്തില്‍ പ്രാഥമിക നിയന്ത്രണം കൊണ്ടുവരാന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റിക്ക് സാധിക്കും, നിലവില്‍ എച്ച് 1 ബി വിസ പ്രശ്‌നം ഫെഡറല്‍ കോടതിയുടെ പരിഗണനയിലാണ്. അന്തിമ തീരുമാനം എടുക്കാന്‍ വൈറ്റ് ഹൗസിന് നിരവധി ഏജന്‍സികളുമായി ആലോചിക്കേണ്ടതുണ്ട്. ഇതിന് ദിവസങ്ങളോ മാസങ്ങളോ വേണ്ടി വന്നേക്കാം. വൈറ്റ് ഹൗസ് സമ്മതി ലഭിച്ചാല്‍ മുപ്പതു ദിവസത്തിനകം ഇത് പ്രാബല്യത്തില്‍ വരും.

trump-21-1

എന്നാല്‍ ഇതിനെതിരെ കമല ഹാരിസ് അടക്കമുള്ള നിരവധി നിയമ നിര്‍മാതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. സിലിക്കണ്‍ വാലിയിലെ കമ്പനികളും നിയമം സ്ത്രീകള്‍ക്കെതിരാണെന്ന് വാദിക്കുന്നു,ഒപ്പം കഴിവുള്ള എച്ച് 1 ബി വിസയില്‍ ജോലിചെയ്യുന്ന സ്ത്രീകളെ ജോലി ചെയ്യുന്നതില്‍ നിന്നും വിലക്കുകയാണെന്നും ഇവര്‍ പറയുന്നു. സെവ് ജോബ് യുഎസ്എ സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഹോംലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന് കോടതി സമയം അനുവദിച്ചിരിക്കയാണ്.

അമേരിക്കന്‍ പൗരന്മാര്‍ക്ക് അവസരം നല്‍കാനാണ് ട്രംപ് ഭരണകൂടം എച്ച്1ബി വിസയില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഒബാമ കാലത്ത് ഏറെ ഗുണങ്ങള്‍ ലഭിച്ച ഇന്ത്യന്‍ വനിതകള്‍ക്ക് കനത്ത തിരിച്ചടിയാണ് ട്രംപ് നല്‍കുന്നത്. 419,837 എച്ച്1ബി വിസയുള്ളവരില്‍ 309,986 ഇന്ത്യക്കാരാണ്. എച്ച് 1 ബി വിസ ഉള്ളവരുടെ പങ്കാളികള്‍ക്ക് എച്ച്4 വിസയാണ് ലഭിക്കുക. 2015ല്‍ ഒബാമ എച്ച് 4 വിസയുള്ള സ്ത്രീകള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു, ഇതാണ് ട്രംപ് നിര്‍ത്തലാക്കാന്‍ പോകുന്നത്.

English summary
US putting ban for H1B visa holders spouses to work. Trump withdrawing Obama's administrations decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X