• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇറാനുമായി യുദ്ധമില്ല... സമാധാന മാര്‍ഗവുമായി ട്രംപ് യുഎന്നിനെ സമീപിച്ചു, ഇറാന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News
cmsvideo
  Hassan Rouhani's Final Warning To America | Oneindia Malayalam

  വാഷിംഗ്ടണ്‍: ഖാസിം സുലൈമാനി വധത്തില്‍ സംഘര്‍ഷഭരിതമായ അമേരിക്ക, ഇറാന്‍ ബന്ധം മെച്ചപ്പെടുമെന്ന് സൂചന. കഴിഞ്ഞ ദിവസം അമേരിക്കന്‍ ക്യാമ്പുകള്‍ അക്രമിച്ചതിലൂടെ യുദ്ധം ഉണ്ടാവുമെന്നായിരുന്നു പ്രവചനം. എന്നാല്‍ അമേരിക്ക സമാധാനത്തിലുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്ക, ഐക്യരാഷ്ട്രസഭയെ അറിയിച്ചിരിക്കുകയാണ്. ഇറാന്റെ പ്രതികരണത്തിനാണ് ഇനി കാത്തുനില്‍ക്കുന്നത്.

  കഴിഞ്ഞ ദിവസം അമേരിക്കയുമായി ചര്‍ച്ചയില്ലെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചത്. ഇതോടെ വിവിധ സഖ്യത്തെ ഉപയോഗിച്ച് അമേരിക്കയ്‌ക്കെതിരെയുള്ള പോരാട്ടം ഇറാന്‍ ശക്തമാക്കുമെന്ന സൂചനയാണ് ഉള്ളത്. അങ്ങനെ വന്നാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ അത് മോശമായി ബാധിക്കും. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഇന്ത്യ ശ്രമിക്കുന്നുമുണ്ട്. ഇതിനെ സ്വാഗതം ചെയ്യുന്നതായും ഇറാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രകോപനപരമായ പ്രസ്താവനകള്‍ ഇരുവശത്തും നിന്നും വരുന്നത് പ്രശ്‌നത്തെ വഷളാക്കിയിരിക്കുകയാണ്.

  ഇറാനുമായി ചര്‍ച്ചയാവാം

  ഇറാനുമായി ചര്‍ച്ചയാവാം

  ഇറാനുമായി ഗൗരവമേറിയ ചര്‍ച്ചകളാവാമെന്ന് ഐക്യരാഷ്ട്രസഭയ്ക്ക് അയച്ച കത്തില്‍ അമേരിക്ക പറയുന്നു. എന്നാല്‍ മുന്‍കൂട്ടി പറയുന്ന വ്യവസ്ഥകള്‍ ഇല്ലാതെ മാത്രമേ ചര്‍ച്ച നടക്കൂ എന്നും യുഎസ് വ്യക്തമാക്കി. അതേസമയം ഇറാന്‍ ജനറല്‍ മേജര്‍ സുലൈമാനിയെ വധിച്ചതിനെയും കത്തില്‍ യുഎസ് ന്യായീകരിക്കുന്നുണ്ട്. സുലൈമാനിയെ വധിച്ചത് സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ്. അതേസമയം ഇറാന്‍ മിസൈലുകള്‍ യുഎസ് സൈന്യത്തിനെതിരെ പ്രയോഗിച്ചെന്നും, എന്നാല്‍ ആരും മരിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു.

  ഇറാന്റെ പ്രതികരണം

  ഇറാന്റെ പ്രതികരണം

  അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള ചര്‍ച്ചാ ശ്രമം വിശ്വസിക്കാനാവാത്തതെന്നായിരുന്നു യുഎന്നിലെ ഇറാനിയന്‍ അംബാസിഡര്‍ മജീദ് തഖ്ത് റാവഞ്ചി പറഞ്ഞത്. അതേസമയം അമേരിക്കയുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് നേരത്തെ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പ്രഖ്യാപിച്ചിരുന്നു. ആണവക്കരാറില്‍ യുഎസ് തിരിച്ചെത്തുകയാണെങ്കില്‍ മാത്രമേ ചര്‍ച്ചയുണ്ടാവൂ എന്നും ഖമേനി പറഞ്ഞിരുന്നു. അതേസമയം സുലൈമാനിയുടെ വധം പശ്ചിമേഷ്യയില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അത്യാവശ്യമായിരുന്നുവെന്ന് യുഎന്നിന് അയച്ച കത്തില്‍ പറഞ്ഞിട്ടുണ്ട്.

  ട്രംപിന് കുരുക്കിടുന്നു

  ട്രംപിന് കുരുക്കിടുന്നു

  ഇറാനുമായി വലിയൊരു യുദ്ധത്തിലേക്ക് പോകാതിരിക്കാന്‍ ട്രംപിനെതിരെ യുഎസ് പ്രതിനിധി സഭ പ്രമേയം കൊണ്ടുവരുന്നുണ്ട്. ഇതിലെ വോട്ടെടുപ്പ് ട്രംപിന് എതിരായാല്‍ സമാധാന മാര്‍ഗം അദ്ദേഹം തിരഞ്ഞെടുക്കേണ്ടി വരും. ഇറാനുമായി യുദ്ധത്തിന് അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതേസമയം പ്രശ്‌നങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്നത് രാഷ്ട്രീയ നേട്ടത്തിനും കൂടിയാണെന്ന് ജനങ്ങള്‍ക്കിടയില്‍ സംസാരമുണ്ട്. ഇത് കൊണ്ടും കൂടിയാണ് ട്രംപ് തല്‍ക്കാലം നിലപാട് മയപ്പെടുത്തിയത്.

  യുദ്ധസാധ്യത ഒഴിവാകുന്നു

  യുദ്ധസാധ്യത ഒഴിവാകുന്നു

  പശ്ചിമേഷ്യയില്‍ യുദ്ധ സാധ്യത ഒഴിവാകുന്നു എന്നാണ് വ്യക്തമാകുന്നത്. പ്രധാന പ്രശ്‌നം ഇറാന്റെ സാമ്പത്തിക മേഖലയാണ്. ഏറ്റവും വലിയ പ്രതിസന്ധി ഘട്ടമാണ് ഇപ്പോഴുള്ളത്. 2015 മുതല്‍ ഇറാന്‍ വളര്‍ച്ചയുടെ പാതിയിലായിരുന്നു. എന്നാല്‍ 2018ല്‍ ഡൊണാള്‍ഡ് ട്രംപ് ആണവക്കരാറില്‍ നിന്ന് പിന്‍മാറിയതോടെ വലിയ പ്രതിസന്ധിയിലാണ് അവര്‍. മധ്യവര്‍ഗത്തിന് മേല്‍ നികുതി ഭാരം കുറച്ച് കൊ ണ്ടുള്ള തന്ത്രങ്ങള്‍ പരീക്ഷിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ യുദ്ധം നടത്തുന്നത് ജനപിന്തുണ സര്‍ക്കാരിന് നഷ്ടപ്പെടുന്നതിന് തുല്യമായിരിക്കും.

  മൂന്നാം കക്ഷി ഇടപെടുമോ?

  മൂന്നാം കക്ഷി ഇടപെടുമോ?

  ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല. പ്രധാന കാര്യം ഇറാനിലെ രാഷ്ട്രീയമാണ്. സുലൈമാനി വധം ഇറാനില്‍ വൈകാരികമായ വിഷയമാണ്. അതില്‍ വെള്ളം ചേര്‍ക്കാന്‍ റൂഹാനി ശ്രമിച്ചാല്‍ ഭരണത്തിന്റെ അവസാനവുമായിരിക്കും. ഇവിടെ മൂന്നാം കക്ഷിക്ക് വലിയ സാധ്യതയുണ്ട്. ഇന്ത്യയുടെ സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വ്യക്തമാക്കിയതാണ്. അതേസമയം പശ്ചിമേഷ്യയിലെ ഏത് സംഘര്‍ഷവും ഇന്ത്യയെ ബാധിക്കുന്നത് കൊണ്ടുമാണ് ഈ ശ്രമം നടക്കുന്നത്.

  സഖ്യത്തെ ആക്രമിക്കുമോ?

  സഖ്യത്തെ ആക്രമിക്കുമോ?

  സൗദി അറേബ്യ, ഇസ്രയേല്‍ എന്നിവര്‍ ഇറാന്റെ ആക്രമണത്തെ ഭയപ്പെടുന്നുണ്ട്. സൗദി നേരെ മുമ്പുണ്ടായ ആക്രമണത്തില്‍ അവരുടെ എണ്ണ ഉല്‍പ്പാദനം പകുതിയായി കുറഞ്ഞിരുന്നു. ഇവിടെ ഇറാന് ഉല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ലോകത്തെ ഏറ്റവും വലിയ നാലമത്തെ ക്രൂഡോയില്‍ ഉല്‍പ്പാദകരാണ് ഇറാന്‍. റൂഹാനിയുടെ ഭരണം നിലനില്‍ക്കുന്നത് പോലും എണ്ണയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ്. ഇറാനിയന്‍ റിയാലിന്റെ മൂല്യം വന്‍ തോതില്‍ ഇടിഞ്ഞതും പ്രതിസന്ധികളുടെ ഭാഗമാണ്.

  യുഎസ്സിനെതിരെ 13 പ്രതികാര പദ്ധതികള്‍... തയ്യാറെടുത്ത് ഇറാന്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ തീരുമാനം!!യുഎസ്സിനെതിരെ 13 പ്രതികാര പദ്ധതികള്‍... തയ്യാറെടുത്ത് ഇറാന്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ തീരുമാനം!!

  English summary
  us ready for negotiations with iran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X