കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന് പണികിട്ടും എന്ന് ഉറപ്പ്... എണ്ണക്കപ്പലുകള്‍ ആക്രമിച്ചത് റെവല്യൂഷണി ഗാര്‍ഡ്‌സ്; വീഡിയോ പുറത്ത്

Google Oneindia Malayalam News

ദുബായ്/ വാഷിങ്ടണ്‍/ടെഹ്‌റാന്‍: പശ്ചിമേഷ്യയെ വീണ്ടും യുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് നയിക്കുനന സാഹചര്യങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. സംഭവം, പശ്ചിമേഷ്യയ്ക്കപ്പുറത്ത് ലോക സമ്പദ് ഘടനയെ തന്നെ ബാധിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗള്‍ഫില്‍ 'തീപ്പടര്‍ത്താന്‍' നീക്കം; കപ്പലുകള്‍ക്ക് നേരെ ആക്രമണം, ടോര്‍പിഡോ!! കപ്പലുകള്‍ മുങ്ങിഗള്‍ഫില്‍ 'തീപ്പടര്‍ത്താന്‍' നീക്കം; കപ്പലുകള്‍ക്ക് നേരെ ആക്രമണം, ടോര്‍പിഡോ!! കപ്പലുകള്‍ മുങ്ങി

എണ്ണക്കപ്പല്‍ ആക്രമണവുമായി തങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്നാണ് ഇറാന്‍ ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ ഇറാന്റെ വാദങ്ങള്‍ തളളി ഞെട്ടിപ്പിക്കുന്ന തെളിവുകളുമായാണ് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.

ഇറാനെ ആക്രമിക്കാന്‍ കാരണം തേടി നടക്കുന്ന അമേരിക്കയെ സംബന്ധിച്ച് ഇതൊരു തുരുപ്പ് ചീട്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമായി മാറിയാല്‍ അതിന് വലിയ വില കൊടുക്കേണ്ടി വരും.

ആക്രമണം

ആക്രമണം

ഒമാന്‍ ഉള്‍ക്കടയില്‍ കഴിഞ്ഞ ദിവസം രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. മാര്‍ഷല്‍ ഐലന്റ്‌സില്‍ നിന്നുള്ള ഫ്രണ്ട് ആള്‍ട്ടയര്‍, പാനമയില്‍ നിന്നുള്ള കോകുക കറേജിയസ് എന്നീ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആയിരുന്നു ആക്രമണം.

ഒരുമാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവം ആണിത്. ഇറാന്‍ ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് അമേരിക്കയുടെ ആരോപണം.

ദൃശ്യങ്ങള്‍, തെളിവുകള്‍

ദൃശ്യങ്ങള്‍, തെളിവുകള്‍

ആക്രമിക്കപ്പെട്ട ഒരു എണ്ണക്കപ്പലില്‍ നിന്ന് പൊട്ടിത്തെറിക്കാത്ത ഒരു മൈന്‍, ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് എടുത്ത് മാറ്റുന്ന ദൃശ്യങ്ങള്‍ ആണ് അമേരിക്ക പുറത്ത് വിട്ടിട്ടുള്ളത്. ഇതിന്റെ ചില ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു ഇറാന്‍ പറഞ്ഞിരുന്നത്. ഇത് പൂര്‍ണമായും തള്ളുന്ന തെളിവുകള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മണിക്കൂറുകള്‍ക്ക് ശേഷം

മണിക്കൂറുകള്‍ക്ക് ശേഷം

കപ്പലുകള്‍ ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം ആണ് മൈന്‍ എടുത്ത് മാറ്റിയിട്ടുള്ളത്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ നിരീക്ഷണ ബോട്ട് പാനമയില്‍ നിന്നുള്ള കപ്പലിന് അടുത്ത് എത്തുന്നതും പിന്നീട് മൈന്‍ എടുത്ത് മാറ്റുന്നതും ആണ് ദൃശ്യങ്ങളില്‍ ഉള്ളത്.

എണ്ണക്കപ്പലുകളില്‍ നിന്ന് ആക്രമണം സംബന്ധിച്ച ആദ്യ വിവരം ലഭിച്ച് പത്ത് മണിക്കൂറുകള്‍ക്ക് ശേഷം ആയിരുന്നു ഇത് എന്നാണ് അമേരിക്ക പറയുന്നത്.

രക്ഷാ പ്രവര്‍ത്തനത്തിന് ഇറാനും

രക്ഷാ പ്രവര്‍ത്തനത്തിന് ഇറാനും

കപ്പലിന് നേര്‍ക്ക് ആക്രമണമുണ്ടായതിന് പിറകേ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം ഓടിയെത്തിയതും ഇറാന്‍ ആയിരുന്നു. രണ്ട് കപ്പലുകളില്‍ നിന്നായി 44 നാവികരെ രക്ഷപ്പെടുത്തിയതായാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇവരെ സമീപത്തുള്ള ജാസ്‌ക് തുറമുഖത്ത് എത്തിക്കുകയും ചെയ്തു.

തെളിവിന് മുമ്പേ ആരോപണം

തെളിവിന് മുമ്പേ ആരോപണം

ഇറാനെതിരെ തെളിവുകള്‍ ലഭിക്കുന്നതിന് മുമ്പേ തന്നെ ആരോപണവുമായി അമേരിക്ക രംഗത്ത് വന്നിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും ആക്രമണ ശൈലിയും നിരീക്ഷിച്ചായിരുന്നു ഇത്തരം ഒരു നിഗമനം. സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ തന്നെ ആയിരുന്നു ഇത്തരം ഒരു ആരോപണവുമായി ആദ്യം രംഗത്ത് വന്നത്.

പ്രതിരോധിക്കാന്‍ അമേരിക്ക... ഇനി യുദ്ധം

പ്രതിരോധിക്കാന്‍ അമേരിക്ക... ഇനി യുദ്ധം

ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത രാജ്യമാണ് ഇറാന്‍. അതുകൊണ്ട് തന്നെ ഒരു യുദ്ധ സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. മേഖലയിലെ സമാധാനം സംരക്ഷിക്കാന്‍ തങ്ങള്‍ ഇടപെടേണ്ട സാഹചര്യമാണ് ഉള്ളത് എന്നാണ് അമേരിക്ക പറയുന്നത്. രാജ്യാന്തര സുരക്ഷയ്ക്കും ഇറാന്‍ ഭീഷണിയാണെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.

സംശയത്തോടെ ഇറാന്‍

സംശയത്തോടെ ഇറാന്‍

എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ എല്ലാം സംശയത്തോടെ ആണ് ഇറാന്‍ വീക്ഷിക്കുന്നത്. ഒരു മാസത്തിനിടെ നടന്ന രണ്ട് ആക്രമണങ്ങളിലും തങ്ങള്‍ക്ക് ഒരു പങ്കും ഇല്ലെന്ന് അവര്‍ ആവര്‍ത്തിക്കുകയാണ്. അമേരിക്കയുമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇറാനും ജപ്പാനും ഇടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേ, ഇത്തരം സംഭവങ്ങള്‍ നടക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ഇറാന്റെ വാദം.

യുദ്ധം താങ്ങാനാവില്ല

യുദ്ധം താങ്ങാനാവില്ല

ഗള്‍ഫ് മേഖലയില്‍ ഇനിയൊരു യുദ്ധം താങ്ങാന്‍ ആവില്ലെന്നായിരുന്നു ഐക്യരാഷ്ട്ര സഭ പ്രതികരിച്ചത്. എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്ക് നടന്ന ആക്രണത്തെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. യാത്രാ കപ്പലുകളും വാണിജ്യ കപ്പലുകളും ആക്രമിക്കപ്പെടുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ ആവില്ലെന്ന നിലപാടില്‍ ആണ് ഐക്യരാഷ്ട്ര സഭ.

ലിംപെറ്റ് മൈനുകള്‍

ലിംപെറ്റ് മൈനുകള്‍

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും വിലയിരുത്തലുകളുണ്ട്. ട്രംപ് അധികാരത്തിലേറിയ ഉടന്‍ തന്നെ ചെയ്തത് ഇറാന് നേര്‍ക്കുള്ള വിലക്കുകള്‍ പുനസ്ഥാപിക്കുകയായിരുന്നു.

മെയ് 12 ന് നടന്ന ആക്രമണത്തില്‍ ഉപയോഗിച്ചിരുന്നത് ഇറാന്‍ നിര്‍മിതമായ ലിംപെറ്റ് മൈനുകള്‍ ആണെന്നാണ് അമേരിക്കയുടെ വാദം. ഏറ്റവും ഒടുവില്‍ നടന്ന ആക്രമണത്തിലും ഇതേ മൈനുകള്‍ തന്നെ ആയിരുന്നു ഉപയോഗിച്ചത് എന്നും അമേരിക്ക വാദിക്കുന്നു.

എന്തുകൊണ്ട് എണ്ണവില കൂടുന്നു

എന്തുകൊണ്ട് എണ്ണവില കൂടുന്നു

രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായി എന്നത് മാത്രമല്ല ഇതിലെ വിഷയം. എണ്ണക്കപ്പലുകളുടെ നിര്‍ണായക കപ്പല്‍ പാതയാണിത്. പ്രശ്‌നബാധിത മേഖലയിലൂടെ പോകാന്‍ കപ്പലുകള്‍ തയ്യാറായില്ലെങ്കില്‍ അത് എണ്ണ വിപണിയെ വലിയ തോതില്‍ ബാധിക്കും. ആക്രണം ഉണ്ടായ ദിവസം മാത്രം മൂന്ന് ശതമാനം ആയിരുന്നു അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ വര്‍ദ്ധന.

English summary
US release video evidence against Iran on Gulf of Oman Oil Tanker attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X